കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൂപ്പുകുത്തി ഓഹരി സൂചിക: 921 പോയിന്റ് ഇടിവ്, ബാങ്ക്- ഫാർമ ഓഹരികളിലെ ലാഭമെടുപ്പ് തിരിച്ചടിയായി

Google Oneindia Malayalam News

മുംബൈ: വിൽപ്പന സമ്മർദ്ദത്തിനിടെ ഓഹരി സൂചികകൾ കൂപ്പുകുത്തി. സെൻസെക്സ് 912 പോയിന്റാണ് ഇടിഞ്ഞത്. ഐടി ഓഹരികളിലും ബാങ്ക്, ഫാർമ ഓഹരികളിലും വ്യാപകമായ തോതിൽ ലാഭമെടുപ്പ് ഉണ്ടായതോടെയാണ് ഓഹരി വിപണിയിൽ തകർച്ച നേരിട്ടത്. ഇതോടെ തുടർച്ചയായ പത്ത് കൊണ്ട് ഓഹരി വിപണിയിലുണ്ടായ നേട്ടം സൂചികകൾക്ക് നഷ്ടമാകുകയും ചെയ്തു. സെൻസെക്സ് 39,873 പോയിന്റിലും നിഫ്റ്റി 11,726 പോയിന്റിലുമാണ് എത്തിനിൽക്കുന്നത്.

ഇനി മുസ്ലീം ലീഗിന്റെ സുവര്‍ണകാലം; രണ്ടാമന്‍ ആരെന്ന ചോദ്യമുയരില്ല... ആഞ്ഞുപിടിച്ചാല്‍ ഒന്നാമതും!ഇനി മുസ്ലീം ലീഗിന്റെ സുവര്‍ണകാലം; രണ്ടാമന്‍ ആരെന്ന ചോദ്യമുയരില്ല... ആഞ്ഞുപിടിച്ചാല്‍ ഒന്നാമതും!

ഉച്ച കഴിഞ്ഞ് 2.25വരെ സെൻസെക്സ് 794 പോയിന്റ് ഇടിഞ്ഞ് 40,001 ലെത്തി. അതേ നിഫ്റ്റി 214 പോയിന്റ് ഇടിഞ്ഞ് 11,757.20 ലും എത്തി നിൽക്കുകയായിരുന്നു. എൻഎസ്ഇയുടെ ഐടി ഉപസൂചികയായ നിഫ്റ്റി 3 ശതമാനത്തിലധികമാണ് ഇടിഞ്ഞത്. റിലയൻസ് ഇൻഡസ്ട്രീസ്, ഇൻഫോസിസ്, ടിസിഎസ് തുടങ്ങിയ വൻകിട ഓഹരികളിലാണ് വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടത്. കൊവിഡ് വ്യാപനത്തിന് പുറമേ ആഗോള ഓഹരി സൂചികളിലെ അപര്യാപ്തമായ ഉത്തേജന പാക്കേജുകളാണ് വിപണിയിലെ തകർച്ചയ്ക്ക് പിന്നിൽ.

 sensex-1564

നിഫ്റ്റി 50 സൂചികയിൽ എച്ച്സിഎൽ ടെക്, ഭാരതി എയർടെൽ, ബജാജ് ഫിനാൻസ്, ടെക് മഹീന്ദ്ര, ഇൻഫോസിസ് തുടങ്ങിയ ഓഹരികൾ 2.60 ശതമാനം മുതൽ 3.75 ശതമാനം വരെ തകർച്ച നേരിടുകയായിരുന്നു. ഹീറോ മോട്ടോർകോർപ്പ്, ഹിൻഡാൽകോ, ടാറ്റ സ്റ്റീൽ എന്നിവയുടെ ഓഹരികളിൽ 2.50 ശതമാനം വരെ നേട്ടമാണ് പ്രകടമായത്. ഇൻഫോസിസിന്റെയും റിലയൻസിന്റെയും എച്ച്ഡിഎഫ്സി ബാങ്കിന്റേയും ടിഎസിന്റേയും ഓഹരികളലുണ്ടായ കനത്ത നഷ്ടമാണ് സെൻസെക്സ് 400 പോയിന്റ് വരെ താഴുന്നതിന് കാരണമായത്.

Recommended Video

cmsvideo
India will drop below Bangladesh in 2020 per capita GDP | Oneindia Malayalam

English summary
Sensex collapses 900 points after IT, banking stocks succumb to profit booking
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X