കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓഹരി വിപണിയില്‍ വന്‍ നേട്ടം

Google Oneindia Malayalam News

മുംബൈ: ഇന്ത്യന്‍ ഓഹരി സൂചികയില്‍ വന്‍ കുതിച്ചുചാട്ടം. റിയല്‍ എസ്‌റ്റേറ്റ്, ഓട്ടോമൊബൈല്‍, ബാങ്കിങ് മേഖലയ്ക്കുണ്ടായ ഉണര്‍വാണ് മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സിനെ മൂന്നു വര്‍ഷത്തെ ഏറ്റവും വലിയ ഉയരത്തിലെത്തിച്ചത്.

250 പോയിന്റിലധികം വര്‍ധിച്ച സെന്‍സെക്‌സ് 21050നു തൊട്ടടുത്തെത്തി. ഇതിനു മുമ്പ് 2008ലും 2010ലും ഓഹരി വിപണി 21000 ഭേദിച്ചിട്ടുണ്ട്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 60 പോയിന്റോളം മുന്നോട്ടുകയറി 6238.35ല്‍ തൊട്ടു.

BSE

യുനൈറ്റഡ് ബ്രിവറീസ്, അദാനി എന്റര്‍പ്രൈസസ്, സുസ്‌ലോണ്‍ എനര്‍ജി, ഗീതാഞ്ജലി ജെംസ്, ടാറ്റാ ഗ്ലോബല്‍ ബിവറേജ് എന്നീ കമ്പനികളാണ് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്. എച്ച്‌സിഎല്‍ ടെക്‌നോളജീസ്, യൂനിടെക് ലിമിറ്റഡ്, വിപ്രോ, എന്‍ജിനീയേഴ്‌സ് ഇന്ത്യ, ഹിന്ദ് കോപ്പര്‍ തുടങ്ങിയ കമ്പനികളാണ് കുതിപ്പിനിടയില്‍ പിറകോട്ട് പോയ കമ്പനികള്‍.

വ്യാപാരം തുടങ്ങിയ ഉടനെയുണ്ടായ നേട്ടം കാത്തുസൂക്ഷിക്കാന്‍ ഓഹരി വിപണിയ്ക്ക് സാധിച്ചിട്ടില്ല. ക്ലോസിങിലേക്ക് നീങ്ങുമ്പോഴേക്കും സെന്‍സെക്‌സും നിഫ്റ്റിയും നഷ്ടത്തിലേക്ക് നീങ്ങി കൊണ്ടിരിക്കുകയാണ്.

English summary
The BSE sensex gained over 200 points on Thursday to cross the 21,000-mark for first time since November 2010
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X