കൊറോണ: രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു, ഓഹരിവിപണിയില്‍ നിക്ഷേപകര്‍ക്ക് നഷ്ടം 23.64 ട്രില്യണ്‍ ഡോളര്‍
മുംബൈ: ലോകം മുഴുവന്‍ കൊറോണ വൈറസ് എന്ന മഹാമാരി ആഞ്ഞടിക്കുന്ന പശ്ചാത്തലത്തില്‍ ഓഹരി വിപണി നഷ്ടത്തില്‍ തന്നെ തുടരുന്നു. കഴിഞ്ഞ ദിവസത്തെ വലിയ നഷ്ടത്തില്‍ നിന്നും വ്യാപാരം ആരംഭിച്ച വിപണിയില്‍ ഇന്നും വലിയ നേട്ടമുണ്ടാക്കാനായില്ല. ഇന്ന് വ്യാപാരം ആരംഭിക്കുമ്പോള്‍ സെന്‍സെക്സ് 3000 പോയിന്റ് താഴേക്ക് പോയി 29000ല്‍ നില്‍ക്കുകയാണ്. കഴിഞ്ഞ ദിവസം നേരിട്ടഅവസ്ഥയാണ് ഇന്നും വിപണി നേരിടുന്നത്.

തുടര്‍ന്ന് 45 മിനിറ്റ് വ്യാപാരം നിര്‍ത്തിവച്ചിരിക്കുകയാണ്. ഇന്നും ഇന്നലെയുമായി 23.64 ട്രില്യണ്‍ ഡോളറാണ് നിക്ഷേപകര്‍ക്ക് നഷ്ടമായിരിക്കുന്നത്. നിര്‍ത്തിവച്ച വ്യാപാരം 10.20ന് ആരംഭിക്കുമെന്നാണ് കരുതുന്നത്. നിഫ്റ്റി 966 പോയിന്റ് താഴ്ന്ന് 8624ല്‍ എത്തി നില്‍ക്കുകയാണ്. നിലവില്‍ ബിഎസ്ഇയില്‍ 88 കമ്പനികളുടെ ഓഹരികള്‍ മാത്രമാണ് നേട്ടമുണ്ടായത്.ഇതിന് പിന്നാലെ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞിരിക്കുകയാണ്. ഡോളറിനെതിരെ രൂപയുടെ മൂല്യം 74.40 ആയി കുറഞ്ഞു.
ഇന്ത്യന്‍ ഓഹരി വിപണിയെ കൂടാതെ മറ്റ് രാജ്യങ്ങളിലെ വിപണികളിലും കനത്ത നഷ്ടമാണുണ്ടായത്. അമേരിക്കയിലെ ഡോവ് ജോണ്‍സന്റെ വ്യാവസായിക ശരാശരി പത്ത് ശതമാനം ഇടിഞ്ഞ അവസ്ഥയിലാണ്. ജപ്പാനീസ് നിക്കിയും ഏകദേശം ഒന്‍പത്ശതമാനം ഇടിഞ്ഞു. ഇന്ത്യന്‍ ഓഹരി വിപണിയിലെ കനത്ത നഷ്ടത്തിന് കാരണം വമ്പന്മാരായ എച്ച്ഡിഎഫ്സി, റിലയന്‍സ് ഇന്‍ഡസ്ട്രീസ് എന്നിവര്‍ക്ക് അടിപതറിയിതാണ്. കൊടക് മഹീന്ദ്ര 20 ശതമാനമാണ് ഇടിഞ്ഞത്. ടിസിഎസിന് 14 ശതമനവും ഇടിവ് രേഖപ്പെടുത്തി.
-
ചന്ദ്രൻ രാശിമാറുന്നത് വെറുതെയല്ല; ഈ രാശിക്കാരുടെ പ്രണയത്തിൽ പുരോഗതി, ഒപ്പം സമ്പത്തും ആഡംബരവും -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ലക്ഷ്യമിട്ടത് ദിലീപിനെ'; വിമർശനം -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
ഹനുമാന് ജയന്തി ദിനത്തില്‍ രൂപംകൊണ്ട രാജയോഗം! ഈ രാശിക്കാര്‍ക്കിനി നല്ലകാലം -
തമിഴ്നാട്ടിൽ ഡിഎംകെയ്ക്ക് തുടർഭരണം? മുഖ്യമന്ത്രി സ്റ്റാലിൻ തന്നെ, വിജയ്യുടെ ടിവികെ 12 സീറ്റുകൾ നേടും! സർവേ -
രാമയണയിൽ രണ്‍ബീർ സിംഗിൻ്റെ പ്രതിഫലം 150 കോടി; സായ് പല്ലവിയുടേയും യഷിൻ്റേയും പ്രതിഫലം ഇതാ -
പിണറായിയ്ക്കോ മോദിക്കോ എതിരെ പിഷാരടി രാഷ്ട്രീയ പ്രസംഗം നടത്തിയിട്ടുണ്ടോ? അഖില്‍ മാരാര്‍ -
കേരളത്തിൽ ഭരണമാറ്റം ആഗ്രഹിക്കുന്നത് 57 ശതമാനത്തിൽ അധികം പേർ; മുഖ്യ വിഷയം വികസനം തന്നെ, സർവേ പറയുന്നു












Click it and Unblock the Notifications