കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ: രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു, ഓഹരിവിപണിയില്‍ നിക്ഷേപകര്‍ക്ക് നഷ്ടം 23.64 ട്രില്യണ്‍ ഡോളര്‍

Google Oneindia Malayalam News

മുംബൈ: ലോകം മുഴുവന്‍ കൊറോണ വൈറസ് എന്ന മഹാമാരി ആഞ്ഞടിക്കുന്ന പശ്ചാത്തലത്തില്‍ ഓഹരി വിപണി നഷ്ടത്തില്‍ തന്നെ തുടരുന്നു. കഴിഞ്ഞ ദിവസത്തെ വലിയ നഷ്ടത്തില്‍ നിന്നും വ്യാപാരം ആരംഭിച്ച വിപണിയില്‍ ഇന്നും വലിയ നേട്ടമുണ്ടാക്കാനായില്ല. ഇന്ന് വ്യാപാരം ആരംഭിക്കുമ്പോള്‍ സെന്‍സെക്‌സ് 3000 പോയിന്റ് താഴേക്ക് പോയി 29000ല്‍ നില്‍ക്കുകയാണ്. കഴിഞ്ഞ ദിവസം നേരിട്ടഅവസ്ഥയാണ് ഇന്നും വിപണി നേരിടുന്നത്.

stock exchange

തുടര്‍ന്ന് 45 മിനിറ്റ് വ്യാപാരം നിര്‍ത്തിവച്ചിരിക്കുകയാണ്. ഇന്നും ഇന്നലെയുമായി 23.64 ട്രില്യണ്‍ ഡോളറാണ് നിക്ഷേപകര്‍ക്ക് നഷ്ടമായിരിക്കുന്നത്. നിര്‍ത്തിവച്ച വ്യാപാരം 10.20ന് ആരംഭിക്കുമെന്നാണ് കരുതുന്നത്. നിഫ്റ്റി 966 പോയിന്റ് താഴ്ന്ന് 8624ല്‍ എത്തി നില്‍ക്കുകയാണ്. നിലവില്‍ ബിഎസ്ഇയില്‍ 88 കമ്പനികളുടെ ഓഹരികള്‍ മാത്രമാണ് നേട്ടമുണ്ടായത്.ഇതിന് പിന്നാലെ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞിരിക്കുകയാണ്. ഡോളറിനെതിരെ രൂപയുടെ മൂല്യം 74.40 ആയി കുറഞ്ഞു.

ഇന്ത്യന്‍ ഓഹരി വിപണിയെ കൂടാതെ മറ്റ് രാജ്യങ്ങളിലെ വിപണികളിലും കനത്ത നഷ്ടമാണുണ്ടായത്. അമേരിക്കയിലെ ഡോവ് ജോണ്‍സന്റെ വ്യാവസായിക ശരാശരി പത്ത് ശതമാനം ഇടിഞ്ഞ അവസ്ഥയിലാണ്. ജപ്പാനീസ് നിക്കിയും ഏകദേശം ഒന്‍പത്ശതമാനം ഇടിഞ്ഞു. ഇന്ത്യന്‍ ഓഹരി വിപണിയിലെ കനത്ത നഷ്ടത്തിന് കാരണം വമ്പന്മാരായ എച്ച്ഡിഎഫ്‌സി, റിലയന്‍സ് ഇന്‍ഡസ്ട്രീസ് എന്നിവര്‍ക്ക് അടിപതറിയിതാണ്. കൊടക് മഹീന്ദ്ര 20 ശതമാനമാണ് ഇടിഞ്ഞത്. ടിസിഎസിന് 14 ശതമനവും ഇടിവ് രേഖപ്പെടുത്തി.

English summary
Sensex Down 3000 Points And Nifty Hits Lower Circuit Trading Stops
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X