കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓഹരി വിപണി റെക്കോഡ് ഉയരത്തില്‍

  • By Shinod
Google Oneindia Malayalam News

മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിയില്‍ വന്‍ കുതിപ്പ്. വെള്ളിയാഴ്ച വ്യാപാരം അവസാനിപ്പിക്കുമ്പോള്‍ മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് ചരിത്രത്തിലെ ഏറ്റവും വലിയ ഉയരത്തിലായിരുന്നു. 650.19 പോയിന്റിന്റെ നേട്ടത്തോടെ 22994.23ലാണ് കച്ചവടം അവസാനിപ്പിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയിലും കുതിപ്പ് പ്രകടമായിരുന്നു. ഒറ്റ ദിവസം കൊണ്ട് 198.95 പോയിന്റിന്റെ നേട്ടമാണ് നിഫ്റ്റി നേടിയത്.

പൊതുതിരഞ്ഞെടുപ്പിന്റെ അവസാനഘട്ടം തിങ്കളാഴ്ച പൂര്‍ത്തിയാകുന്നതോടെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവരുമെന്ന തിരിച്ചറിവാണ് വിപണിയുടെ കുതിപ്പിനു പിന്നിലെന്നു വിദഗ്ധര്‍ വിലയിരുത്തുന്നു. ഔദ്യോഗിക ഫലം മെയ് 16നാണ് പുറത്തുവരിക. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദി പ്രധാനമന്ത്രിയാകുമെന്ന രീതിയിലുള്ള സൂചനകളാണ് വിപണിയെ ഉത്തേജിപ്പിക്കുന്നത്. ആദ്യമായാണ് സെന്‍സെക്‌സ് 23000 ഭേദിക്കുന്നത്.

Sensex Record

മോഡി ഭരണത്തിലെത്തിയാല്‍ നേട്ടമുണ്ടാകുമെന്ന് കരുതുന്ന നിര്‍മാണമേഖലയാണ് വന്‍ ലാഭമുണ്ടാക്കിയത്. പുതിയ സര്‍ക്കാറിന്റെ സാമ്പത്തിക നയം അനുകൂലമാകുമെന്ന പ്രതീക്ഷയില്‍ ബാങ്ക് ഓഹരികളിലേക്കും വന്‍തോതില്‍ പണമൊഴുകുന്നുണ്ട്. ശതമാനക്കണക്ക് നോക്കുകയാണെങ്കില്‍ എച്ച്ഡിഐഎല്‍, ടോറന്റ് പവര്‍, യെസ് ബാങ്ക്, യൂനിടെക്, ഐഡിഎഫ്‌സി കമ്പനികളാണ് ഏറെ നേട്ടമുണ്ടാക്കിയത്. ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട ഓഹരികളിലാണ് ചെറിയതോതിലെങ്കിലും ഇടവ് പ്രകടമായത്.

English summary
The benchmark BSE Sensex today climbed to a new record high of 22,959.33 points in late afternoon trade on a flurry of buying in banking, realty, power and metal sector stocks by funds and retail investors amid increased foreign capital inflows.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X