Get Updates
Get notified of breaking news, exclusive insights, and must-see stories!

മോഡി തരംഗം, സെന്‍സെക്‌സും നിഫ്റ്റിയും കുതിക്കുന്നു

മുംബൈ: ഇന്ത്യന്‍ ഓഹരി വിപണി സകല റെക്കോഡുകളും തകര്‍ത്തുകൊണ്ട് കുതിക്കുകയാണ്. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ നല്‍കുന്ന സൂചനയനുസരിച്ച് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്ന റിപ്പോര്‍ട്ടുകളാണ് വിപണിയെ ഉത്തേജിപ്പിക്കുന്നത്.

സെന്‍സെക്‌സ് 400 പോയിന്റിലധികം വര്‍ധിച്ച് 24000ത്തിനടുത്തെത്തി കഴിഞ്ഞു. നിഫ്റ്റി 126.75 പോയിന്റിന്റെ അധിക നേട്ടത്തോടെ 7140ല്‍ വില്‍പ്പന തുടരുകയാണ്. മുംബൈ ഓഹരി സൂചികയും ദേശീയ ഓഹരി സൂചികയും റെക്കോഡ് ഉയരത്തിലെത്തിയത് രൂപയ്ക്ക് ഏറെ ഗുണകരമായി.

Stock Market

വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ ഇന്ത്യന്‍ വിപണിയിലേക്ക് പണമൊഴുക്കുന്നതാണ് രൂപയുടെ വിലവര്‍ധനവിന് കാരണമായത്. ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ രൂപയുടെ ഇപ്പോഴത്തെ വില 60ല്‍ താഴെയാണ്.

ശതമാന കണക്ക് നോക്കുകയാണെങ്കില്‍ ഭാരത് ഹെവി ഇലക്ട്രിക്കല്‍സ്, യുകോ ബാങ്ക്, അദാനി പോര്‍ട്ട്‌സ്, ഭാരത് ഇലക്ട്രോണിക്‌സ്, രാംകോ സിമന്റ് തുടങ്ങിയ കമ്പനികളാണ് നേട്ടമുണ്ടാക്കുന്നത്. അതേ സമയം ഔഷധനിര്‍മാണ മേഖലയ്ക്ക് നേരിയ തോതില്‍ തിരിച്ചടിയുണ്ടായിട്ടുണ്ട്.ജെപി അസോസിയേറ്റ്‌സ്, അദാനി പവര്‍, യൂനിടെക്, എന്‍ടിപിസി, ഭെല്‍, ജിവികെ പവര്‍ ഇന്‍ഫ്രാ, യെസ് ബാങ്ക്, അദാനി പോര്‍ട്ട്, എച്ച്ഡിഐഎല്‍, ഹിന്ദ് കണ്‍സ്ട്രക്ഷന്‍ കോ തുടങ്ങിയ കമ്പനികളാണ് വിപണിയെ മുന്നോട്ട് തള്ളുന്നത്.

സെന്‍സെക്‌സിന്റെ ചരിത്രത്തില്‍ ഇതിനു മുമ്പുണ്ടായ റെക്കോഡ് പ്രകടനങ്ങള്‍

മെയ് 18, 2009
2110.79 പോയിന്റ്

ജനുവരി 25 2008
1139.92 പോയിന്റ്

മാര്‍ച്ച് 25 2008
928 പോയിന്റ്

നവംബര്‍ 14, 2007
893.58 പോയിന്റ്

ഒക്ടോബര്‍ 23, 2007
878.85 പോയിന്റ്

ജനുവരി 23, 2008
864.13 പോയിന്റ്

ജൂലായ് 23, 2008
838.08 പോയിന്റ്

ഒക്ടോബര്‍ 31, 2008
743.55 പോയിന്റ്

മെയ് 4, 2009
731 പോയിന്റ്

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+