ഓഹരി വിപണി റെക്കോഡ് നേട്ടത്തില്‍
മുംബൈ: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ ബിജെപിക്ക് അനുകൂലമായത് ഓഹരി വിപണിയില്‍ അനുകൂലമായി പ്രതിഫലിച്ചു. സെന്‍സെക്സ് 487 പോയിന്റിലധികം വര്‍ധിച്ച് 21444ലും നിഫ്റ്റി 155 പോയിന്റ് കൂടി 6415ലും തൊട്ടതോടെ നിക്ഷേപകര്‍ ആഹ്ലാദത്തിലാണ്. റെക്കോഡ് ഉയരത്തിലാണ് സെന്‍സെക്സും നിഫ്റ്റിയും വ്യാപാരം നടത്തികൊണ്ടിരിക്കുന്നത്.
ബാങ്കിങ് ഓഹരികളിലാണ് കാര്യമായ മുന്നേറ്റമുണ്ടായത്. ഒറിയന്റല്‍ ബാങ്ക് 6.12 ശതമാനം നേട്ടമുണ്ടാക്കി. ഐസിഐസിഐ ബാങ്ക്, കനറാ ബാങ്ക്, ഇന്ത്യന്‍ ബാങ്ക് എന്നീ സ്ഥാപനങ്ങളും ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയ കമ്പനികളുടെ ലിസ്റ്റില്‍ ഇടം പിടിച്ചു. ഭാരതി ഇന്ഫ്രാടെല്ലാണ് നേട്ടമുണ്ടാക്കിയ മറ്റൊരു കമ്പനി.

അടുത്ത വര്‍ഷം നടക്കുന്ന പൊതുതിരഞ്ഞെടുപ്പിലൂടെ നരേന്ദ്ര മോഡി അധികാരത്തിലെത്തുമെന്ന പ്രതീക്ഷയാണ് ഓഹരി വിപണിയെ ഉത്തേജിപ്പിക്കുന്നത്. ബിജെപി നേട്ടമുണ്ടാക്കുമെന്ന എക്സിറ്റ് പോള്‍ ഫലം വന്ന സമയത്തും വിപണിയില്‍ വന്‍ കുതിപ്പുണ്ടായിരുന്നു. നിര്‍മാണ മേഖലയിലുള്ള കമ്പനികളും കാര്യമായ നേട്ടമുണ്ടാക്കുന്നുണ്ട്.
മധ്യപ്രദേശ്, രാജസ്ഥാന്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളില്‍ ബിജെപി ഭരണം പിടിച്ചെടുത്തത് സാമ്പത്തിക മേഖലയില്‍ സ്വാധീനം ചെലുത്തുമെന്ന കാര്യത്തില്‍ സംശയമില്ല. ബിജെപിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന കോര്‍പ്പറേറ്റ് കമ്പനികളുടെ ഓഹരി വിലയിലാണ് ഏറെ മുന്നേറ്റമുണ്ടായിട്ടുള്ളത്.
-
തദ്ദേശം സെമി, ഫൈനലിനൊരുങ്ങി ‘മലപ്പുറം പൊളിറ്റിക്കൽ ലീഗ്’ -
കണക്കിലെ ചില കാസർകോടൻ കസർത്തുകൾ -
'മല എലിയെ പ്രസവിച്ചു, രാജ്യം ഭരിക്കുന്ന പാർടിക്ക് ഈ വാറോല നാണക്കേടാണ്', ബിജെപിയെ പരിഹസിച്ച് തോമസ് ഐസക് -
"3000 രൂപ പെൻഷൻ, സൗജന്യ ഗ്യാസ്!" വോട്ടുറപ്പിക്കാൻ വമ്പൻ വാഗ്ദാനങ്ങളുമായി ബിജെപി പ്രകടനപത്രിക -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
35 സീറ്റ് കിട്ടിയാല്‍ കേരളം ബിജെപി ഭരിക്കും; കണക്കുമായി കെ സുരേന്ദ്രന്, കോണ്‍ഗ്രസും മറ്റുള്ളവരും വരും -
"ബിജെപിയെ വീഴ്ത്താൻ ആരുടെ വോട്ടും വാങ്ങും!" നയം വ്യക്തമാക്കി ബിനോയ് വിശ്വം -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ!












Click it and Unblock the Notifications