കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓഹരി വിപണി റെക്കോഡ് നേട്ടത്തില്‍

Google Oneindia Malayalam News

മുംബൈ: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ ബിജെപിക്ക് അനുകൂലമായത് ഓഹരി വിപണിയില്‍ അനുകൂലമായി പ്രതിഫലിച്ചു. സെന്‍സെക്‌സ് 487 പോയിന്റിലധികം വര്‍ധിച്ച് 21444ലും നിഫ്റ്റി 155 പോയിന്റ് കൂടി 6415ലും തൊട്ടതോടെ നിക്ഷേപകര്‍ ആഹ്ലാദത്തിലാണ്. റെക്കോഡ് ഉയരത്തിലാണ് സെന്‍സെക്‌സും നിഫ്റ്റിയും വ്യാപാരം നടത്തികൊണ്ടിരിക്കുന്നത്.

ബാങ്കിങ് ഓഹരികളിലാണ് കാര്യമായ മുന്നേറ്റമുണ്ടായത്. ഒറിയന്റല്‍ ബാങ്ക് 6.12 ശതമാനം നേട്ടമുണ്ടാക്കി. ഐസിഐസിഐ ബാങ്ക്, കനറാ ബാങ്ക്, ഇന്ത്യന്‍ ബാങ്ക് എന്നീ സ്ഥാപനങ്ങളും ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയ കമ്പനികളുടെ ലിസ്റ്റില്‍ ഇടം പിടിച്ചു. ഭാരതി ഇന്‍ഫ്രാടെല്ലാണ് നേട്ടമുണ്ടാക്കിയ മറ്റൊരു കമ്പനി.

Modi

അടുത്ത വര്‍ഷം നടക്കുന്ന പൊതുതിരഞ്ഞെടുപ്പിലൂടെ നരേന്ദ്ര മോഡി അധികാരത്തിലെത്തുമെന്ന പ്രതീക്ഷയാണ് ഓഹരി വിപണിയെ ഉത്തേജിപ്പിക്കുന്നത്. ബിജെപി നേട്ടമുണ്ടാക്കുമെന്ന എക്‌സിറ്റ് പോള്‍ ഫലം വന്ന സമയത്തും വിപണിയില്‍ വന്‍ കുതിപ്പുണ്ടായിരുന്നു. നിര്‍മാണ മേഖലയിലുള്ള കമ്പനികളും കാര്യമായ നേട്ടമുണ്ടാക്കുന്നുണ്ട്.

മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളില്‍ ബിജെപി ഭരണം പിടിച്ചെടുത്തത് സാമ്പത്തിക മേഖലയില്‍ സ്വാധീനം ചെലുത്തുമെന്ന കാര്യത്തില്‍ സംശയമില്ല. ബിജെപിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന കോര്‍പ്പറേറ്റ് കമ്പനികളുടെ ഓഹരി വിലയിലാണ് ഏറെ മുന്നേറ്റമുണ്ടായിട്ടുള്ളത്.

English summary
A strong showing by BJP in the state elections, fuelled a rally on the bourses, with the Sensex and the Nifty hitting new lifetime highs
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X