കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എണ്ണവില കൂപ്പുകുത്തി, ഓഹരി വിപണയിലും ഇടിവ് തുടരുന്നു

  • By Meera Balan
Google Oneindia Malayalam News

മുംബൈ: ആഗോള വിപണിയില്‍ എണ്ണവില വന്‍ തകര്‍ച്ചയിലേയ്ക്ക്. ബാരലിന് 5ജ ഡോളറിന് താഴെയാണ് എണ്ണവില. 2009 ന് ശേഷം എണ്ണവില ഏറ്റവും വലിയ ഇടിവിലേയ്ക്ക് കൂപ്പുകുത്തുകയാണ്. വിലയിടിവനെത്തുടര്‍ന്ന് ഇന്ത്യന്‍ ഓഹരി വിപണിയിലും ഇടിവ് തുടരുകയാണ് . എണ്ണവിലയിടിവ് തുടര്‍ന്നാല്‍ ആഗോള സമ്പദ്ഘടന മാന്ദ്യത്തലാകുമെന്നാണ് സൂചന .

അന്‍പത് ശതമാനത്തിലധികം ഇടിവാണ് കഴിഞ്ഞ ജൂണ്‍ മുതല്‍ എണ്ണവിലയില്‍ ഉണ്ടായത്. എണ്ണവിലയിടിവിനെത്തുടര്‍ന്ന് ആഗോള സമ്പദ് വ്യവ്‌സഥ മാന്ദ്യത്തിലേയ്ക്ക് നീങ്ങുമെന്ന സൂചനകളാണ് ഓഹരി വിപണിയേയും ബാധിച്ചത്. വ്യാപാരം ആരംഭിച്ചപ്പോള്‍ മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 600 പോയിന്റ് ഇടിഞ്ഞു . നിഫ്ടി 8300 ന് താഴെ എത്തി.

Oil Price

ബിഎസ്ഇ യിലെ 30 ഓഹരികളിലും ഇടിവുണ്ടായി . 2.11 ശസതമാനത്തിന്റെ താഴ്ച ഓട്ടോ, ഐടി, ക്യാപിറ്റല്‍ ഗുഡ്‌സ് എന്നീ മേഖലയെ ബാധിച്ചു. നിഫ്ടിയില്‍ 2.08 ശതമാനമാണ് ഇടിവ്. ടാറ്റ മോട്ടോഴ്‌സ് , സെസ സ്‌റ്റെര്‍ലൈറ്റ്, ഒഎന്‍ജിസി, ടാറ്റ പവര്‍ എന്നിവ നഷ്ടത്തിലാണ്. എന്‍ടിപിസി, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ എന്നിവ നേട്ടത്തിലാണ് .

English summary
Indian stocks tumbled on Tuesday tracking sharp losses across global markets.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X