കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓഹരിവിപണിയില്‍ വന്‍ തകര്‍ച്ച: എസ്ബിഐ ഓഹരികളില്‍ 6% ഇടിവ്, നിഫ്റ്റിയിലും ഇടിവ്!

  • By Jisha As
Google Oneindia Malayalam News

മുംബൈ: ഓഹരി വിപണിയില്‍ വന്‍തകര്‍ച്ച. നിഫ്റ്റിയും സെന്‍സെക്‌സും കുത്തനെ ഇടിഞ്ഞു. സെന്‍സെക്‌സ് 600 പോയിന്റുകള്‍ ഇടിഞ്ഞു. എസ് ബി ഐ യുടെ ഓഹരികളില്‍ 5% ഇടിവും രേഖപ്പെടുത്തിയിട്ടുണ്ട്. മാര്‍ച്ച് മാസത്തിനു ശേഷം ആദ്യമായാണ് സെന്‍സെക്‌സ് 37,000 മാര്‍ക്ക് ഇടിയുന്നത്. നിഫ്റ്റിയും 11,000 മാര്‍ക്കിന് താഴെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. യു എസ് ഡോളറിനെതിരെ രൂപയും അഞ്ച് ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് ഇടിഞ്ഞു.

ഓഹരി വിപണിയില്‍ 'രക്തച്ചൊരിച്ചില്‍' ... സെൻസെക്‌സ് 700 പോയന്റ് ഇടിഞ്ഞു; ഡോളറിനെതിരെ രൂപ കൂപ്പുകുത്തിഓഹരി വിപണിയില്‍ 'രക്തച്ചൊരിച്ചില്‍' ... സെൻസെക്‌സ് 700 പോയന്റ് ഇടിഞ്ഞു; ഡോളറിനെതിരെ രൂപ കൂപ്പുകുത്തി

ബുധനാഴ്ച 25 ബേസിസ് പോയിന്റ് നിരക്ക് കുറച്ചത് ഒരു നീണ്ട ലഘൂകരണ പ്രക്രിയയുടെ ഭാഗമായല്ല എന്ന് യു എസ് ഫെഡറല്‍ റിസര്‍വ്വ് ചെയര്‍ ജെറോം പവല്‍ പറഞ്ഞതിനെ തുടര്‍ന്ന് ആഗോള വിപണികള്‍ കുതിച്ചുയര്‍ന്നു. ഇന്ത്യന്‍ വിപണിയിലെ പ്രധാന സംഭവങ്ങള്‍ ഇവയാണ്. ഇന്ന് രൂപ, യു എസ് ഡോളറിനെതിരെ 69.20 ആയി കുറഞ്ഞു. അതേസമയം ആറ് പ്രധാന കറന്‍സികളുടെ ഡോളര്‍ സൂചിക 0.3% ഉയര്‍ന്ന് 98.817 ല്‍ എത്തി.

sensex234455

ഇന്ത്യന്‍ സ്‌റ്റോക്ക് മാര്‍ക്കറ്റുകളിലെ വില്‍പ്പന സമ്മര്‍ദ്ദം എന്‍ എസ് ഇയിലെ എല്ലാ മേഖലാ സൂചികളും ചുവപ്പ് നിറത്തില്‍ വിശാലമായ അടിസ്ഥാനത്തിലായിരുന്നു. മാര്‍ക്കറ്റ് അസ്ഥിരത സൂചിപ്പിക്കുന്ന ഫിയര്‍ ഗേജ് 9% ആയി വര്‍ദ്ധിച്ചു. വേദാന്തയും എസ് ബി ഐ യും ഓഹരി 6% ഇടിഞ്ഞു. എച്ച് ഡി എഫ് സി, എച്ച് ഡി എഫ് സി ബാങ്ക്, ഇന്‍ഫോസിസ്, ചെക് മഹിന്ദ്ര, എല്‍ ആന്‍ഡ് ഡി, ഐസിഐസിഐ ബാങ്ക്, ടാറ്റാ സ്റ്റീല്‍സ്, യെസ് ബാങ്ക് എന്നിവയും നഷ്ടത്തിലായി.

യു എസ് സോഫ്റ്റ് വെയര്‍ സേവന കമ്പിനിയായ കോഗ്നിസന്റ് ടെക്‌നോളജി സൊല്യൂഷന്‍സ് എന്‍ എസ് ഇ ഐ ടി സൂചിക ഏതാണ്ട് 2% ഇടിഞ്ഞു. വരുമാനത്തിനായി കൂടുതലും ബാങ്കിംഗ് ക്ലയന്റുകളെ ആശ്രയിക്കുന്ന ആഭ്യന്തര ഐ ടി കമ്പിനികള്‍ ആശങ്കയിലാണ്. യുപിഎല്‍ ലിമിറ്റഡ് ഓഹരികള്‍ 3% ഇടിഞ്ഞു. ബജറ്റിനു ശേഷമുണ്ടായ നിരാശ, നിശബ്ദമാക്കിയ കോര്‍പ്പറേറ്റ് വരുമാനം, നിലവിലുളള വായ്പ പ്രതിസന്ധി, ഉപഭോഗം, എന്നിവയാല്‍ 17 വര്‍ഷത്തിനിടയിലെ ഏറ്റവും മോശം അവസ്ഥയിലേക്കാണ് ഇന്ത്യന്‍ ഓഹരിവിപണി എത്തിനില്‍ക്കുന്നത്. ഭാരതി എയര്‍ടെല്‍ 4% ഇടിവ് രേഖപ്പെടുത്തി.

English summary
Sensex slumps over 700 points, fall in SBI Shares
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X