കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

2018 വരെ സര്‍വ്വീസ് ചാര്‍ജില്ല: റെയില്‍വേ യാത്രക്കാര്‍ക്ക് സര്‍ക്കാരിന്‍റെ ആശ്വാസവിധി!

2018 മാര്‍ച്ച് വരെ ഓണ്‍ലൈന്‍ ട്രെയിന്‍ ടിക്കറ്റ് ബുക്കിംന് ചാര്‍ജ് ഈടാക്കില്ലെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയത്

Google Oneindia Malayalam News

ദില്ലി: ഓണ്‍ലൈന്‍ ട്രെയിന്‍ ടിക്കറ്റുകളിലെ സര്‍വീസ് ചാര്‍ജിനുള്ള ഇളവ് ആറ് മാസം കൂടി നീട്ടി. 2018 മാര്‍ച്ച് വരെ ഓണ്‍ലൈന്‍ ട്രെയിന്‍ ടിക്കറ്റ് ബുക്കിംന് ചാര്‍ജ് ഈടാക്കില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിട്ടുള്ളത്. 2016 നവംബര്‍ എട്ടിലെ നോട്ട് നിരോധനത്തിന് ശേഷം ഡിജിറ്റല്‍ ഇടപാടുകള്‍ വര്‍ധിപ്പിക്കാനുള്ള കേന്ദ്രനീക്കത്തിന്‍റെ ഭാഗമായാണ് ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗിലെ സര്‍വീസ് ചാര്‍ജ് റെയില്‍വേ എടുത്തുനീക്കിയത്.

സര്‍വീസ് ചാര്‍ജ് ഇല്ലാതെ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യം ആദ്യം 2017 ജൂണ്‍ 30 വരെയും പിന്നീട് സെപ്തംബര്‍ 30വരെയും നീട്ടിനല്‍കിയതിന് പിന്നാലെയാണ് 2018 മാര്‍ച്ച് വരെ നീട്ടിയിട്ടുള്ളത്. ബുക്കു ചെയ്യുന്ന ടിക്കറ്റുകള്‍ക്കനുസൃതമായി 20 മുതല്‍ 40 രൂപ വരെയാണ് റെയില്‍വേ സര്‍വീസ് ചാര്‍ജ് ഇനത്തില്‍ ഈടാക്കിയിരുന്നത്.

railways-

ടിക്കറ്റ് ബുക്കിംഗിന്‍റെ സമയത്ത് സര്‍വീസ് ചാര്‍ജ് ഇനത്തില്‍ ഈടാക്കുന്ന ഈ തുകയാണ് ഐആര്‍സിടിസിയുടെ വരുമാനത്തിന്‍റെ 33 ശതമാനവും. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 540 കോടി രൂപ ഇത്തരത്തില്‍ റെയില്‍വേയ്ക്ക ലഭിച്ചുവെന്നാണ് റെയില്‍വേ വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

English summary
There is good news for Rail passengers and they will continue to enjoy service charge exemption on tickets booked online till March 2018.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X