കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സർവീസ് ചാർജ് പിൻവലിച്ചത് ഐആർസിടിസിയ്ക്ക് പണികൊടുത്തു!! വരുമാനത്തിൽ ഇടിവെന്ന് റിപ്പോർട്ട്

Google Oneindia Malayalam News

ദില്ലി: റെയില്‍ വേ ടിക്കറ്റ് ബുക്കിംഗിനുള്ള സർവീസ് ചാർജ് പിൻവലിച്ചത് ഐആർസിടിസിയ്ക്ക് തിരിച്ചടിയായെന്ന് റിപ്പോർട്ട്. 2016ലെ നോട്ട് നിരോധനത്തിന് പിന്നാലെയാണ് ഡിജിറ്റൽ പണമിടപാടുകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി റെയിൽവേ ടിക്കറ്റ് ബുക്കിംഗിന് ഈടാക്കുന്ന ലെവി പിന്‍വലിച്ചത്. ഇത് ഇന്ത്യയിലെ ഏറ്റവും വലിയ ഇ- ടിക്കറ്റിംഗ് പോര്‍ട്ടലായ ഐആർസിടിസിയ്ക്ക് തിരിച്ചടിയായെന്നാണ് വിലയിരുത്തല്‍.

2015- 16 കാലയളവിൽ 42.93 കോടിയായിരുന്ന റെയിൽവേയുടെ വരുമാനം 2017 സാമ്പത്തിക വര്‍ഷത്തിൽ 41.17 കോടിയായി കുറയുകയാണുണ്ടായതെന്നും ഇക്കണോമിക്സ് ടൈംസ് പുറത്തുവിട്ട റിപ്പോര്‍ട്ടിൽ വ്യക്തമാക്കുന്നു. ഫെബ്രുവരി ഒന്നിന് കേന്ദ്രധനകാര്യ ബജറ്റ് അവതരിപ്പിക്കാനിരിക്കെയാണ് ഇക്കണോമിക്സ് ടൈംസ് ഈ റിപ്പോർട്ട് പുറത്തുവിട്ടിട്ടുള്ളത്.

 ഐആർസിടിസി വരുമാനത്തിൽ ഇടിവ്

ഐആർസിടിസി വരുമാനത്തിൽ ഇടിവ്

2016-17 സാമ്പത്തിക വർഷത്തിൽ ഇന്റർ‍നെറ്റ് ടിക്കറ്റ് ബുക്കിംഗിൽ 26 ശതമാനത്തിന്റെ ഇടിവുണ്ടായി. 466.05 കോടി രൂപ മാത്രമാണ് ഈ കാലയളവിൽ വരുമാനമായി ഐആർസിടിസിയ്ക്ക് ലഭിച്ചത്. 2016ലെ മോദി സർക്കാരിന്റെ നോട്ട് അസാധുവാക്കൽ പ്രഖ്യാപനത്തിന് പിന്നാലെയാണ് റെയില്‍വേ നോൺ എസി ടിക്കറ്റുകൾക്ക് ഈടാക്കി വന്നിരുന്ന സർവീസ് ചാർജ് റെയില്‍‍വേ പിൻവലിച്ചത്. നോണ്‍ എസി ടിക്കറ്റുകൾക്ക് 20 രൂപയും എസി ഇ-ടിക്കറ്റുകൾക്ക് 40 രുപയുമായിരുന്നു ഓരോ ടിക്കറ്റിനും ഈടാക്കിയിരുന്നത്.

 209 മില്യൺ ടിക്കറ്റുകൾ

209 മില്യൺ ടിക്കറ്റുകൾ

2016-17 സാമ്പത്തിക വർഷത്തിൽ 209 മില്യൺ ടിക്കറ്റുകളാണ് ഐആർസിടി വഴി വിറ്റഴിഞ്ഞ‍ത്. എന്നാൽ 2015- 16 കാലയളവിൽ ഇത് 199 മില്യണായിരുന്നു. ഇന്ത്യൻ റെയിൽവേയിൽ ഓൺലൈൻ വഴി ബുക്ക് ചെയ്യുന്ന ടിക്കറ്റുകളുടെ എണ്ണത്തിൽ രണ്ട് ശതമാനം വര്‍ധനവ് മാത്രമാണ് ഈ കാലയളവിൽ സംഭവിച്ചിട്ടുള്ളത്. 24,485 കോടി ടിക്കറ്റുകളാണ് നേരത്തെ വിറ്റഴിഞ്ഞിരുന്നത്. ഇക്കണോമിക്സ് ടൈംസാണ് ഇക്കാര്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

4.7 ശതമാനത്തിന്റെ വർധനവ്

4.7 ശതമാനത്തിന്റെ വർധനവ്

2017 സാമ്പത്തികവർഷത്തിൽ ഐആർസിടിസിയുടെ മൊത്തം വരുമാനത്തിൽ‍ 4.7 കോടി രൂപയുടെ വർധനവുണ്ടായിട്ടുണ്ട്. ഐആർസിടിസിയ്ക്ക് ഈ കാലയളവിൽ ലഭിച്ചിട്ടുള്ള വരുമാനം 1,596.31 കോടിയാണ്. നികുതിയിൽ വര്‍ധനവ് ഉണ്ടാകുന്നതിന് മുമ്പ് ഇത് 211. 71 കോടിയും ശേഷം 353.42 കോടിയും ആയിട്ടുണ്ട്.

 ആധാറുണ്ടെങ്കിൽ അധികം ടിക്കറ്റ്

ആധാറുണ്ടെങ്കിൽ അധികം ടിക്കറ്റ്


ഐആര്‍സിടിസി വഴി ഒരു മാസം ആറില്‍ കൂടുതല്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കിക്കൊണ്ട് റെയില്‍വേ നവംബറിൽ ഉത്തരവിറക്കിയിരുന്നു. ഒരു മാസത്തില്‍ ആറിലധികം ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതിനാണ് ആധാര്‍ നിര്‍ബന്ധമാക്കിയിട്ടുള്ളത്. വ്യാജ അക്കൗണ്ടുകള്‍ ഉപയോഗിച്ച് സ്വകാര്യ ഏജന്‍സികള്‍ ടിക്കറ്റുകള്‍ മൊത്തമായി ബുക്ക് ചെയ്ത് മറിച്ചുവില്‍ക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഈ നീക്കമെന്നാണ് റെയില്‍വേ നല്‍കുന്ന വിശദീകരണം. ഓണ്‍ലൈന്‍ വഴി ആറ് മുതല്‍ 12 വരെ ടിക്കറ്റ് വേണ്ടവര്‍ക്കാണ് ആധാര്‍ നിര്‍ബന്ധമായിട്ടുള്ളത്. അത്തരക്കാര്‍ ഐആര്‍സിടിസി വെബ്സൈറ്റില്‍ ആധാര്‍ നമ്പര്‍ സമര്‍പ്പിക്കണം. വെബ്സൈറ്റില്‍ മൈ പ്രൊഫൈല്‍ കാറ്റഗറിയിലെ ആധാര്‍ കെവൈസിയില്‍ ക്ലിക്ക് ചെയ്ത് ആധാര്‍ നമ്പര്‍ അപ്ഡേറ്റ് ചെയ്യുകയാണ് വേണ്ടത്. മൊബൈല്‍ നമ്പറിലേയ്ക്ക് വരുന്ന ഒടിപി ഉപയോഗിച്ചാണ് ആധാര്‍ നമ്പര്‍ അപ്ഡേറ്റ് ചെയ്യേണ്ടത്.

English summary
In a bid to promote digital transaction, the government-owned IRCTC had withdrawn service charge levy on booking of e-tickets soon after demonetisation. The move, it seems, has made a dent in the revenues of country's largest e-ticketing portal.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X