കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശതകോടീശ്വരന്‍മാരില്‍ ഏഴ് മലയാളികള്‍

  • By Soorya Chandran
Google Oneindia Malayalam News

കൊച്ചി: രാജ്യത്തെ ശതകോടീശ്വരന്‍മാരുടെ പട്ടികയില്‍ ഏഴ് മലയാളികളും. ഫോര്‍ബ്‌സ് മാസികയാണ് ഇന്ത്യയിലെ വമ്പന്‍ കോടീശ്വരന്‍മാരുടെ പട്ടിക തയ്യാറാക്കിയത്.

രവി പിളള, എംഎ യൂസഫലി, സണ്ണി വര്‍ക്കി, ക്രിസ് ഗോപാലകൃഷ്ണന്‍, എസ്ഡി ഷിബുലാല്‍, പിഎന്‍സി മേനോന്‍, ജോയ് ആലുക്കാസ് എന്നിവരാണ് മലയാളത്തിന്റെ മണ്ണില്‍ നിന്നുള്ള കോടീശ്വരന്‍മാര്‍.

മുകേഷ് അംബാനിയാണ് ഇന്ത്യയിലെ ഏറ്ററ്വും വലിയ കോടീശ്വരന്‍. തുടര്‍ച്ചയായി ആറാം തവണയാണ് മുകേഷ് അംബാനി ഒന്നാം സ്ഥാനം നിലനിര്‍ത്തുന്നത്. 1.30 ലക്ഷം കോടി രൂപയാണ് അംബാനിയുടെ ആസ്തി. 99,200 കോടി രൂപയുടെ ആസ്തിയുള്ള സ്റ്റീല്‍ രാജാവ് ലക്ഷ്മി മിത്തല്‍ ആണ് പട്ടികയിലെ രണ്ടാം സ്ഥാനക്കാരന്‍. കഴിഞ്ഞ തവണത്തെ പട്ടികയില്‍ നാലാം സ്ഥാനത്തുണ്ടായിരുന്ന വിപ്രോ മേധാവി അസിം പ്രേംജിക്ക് ഇത്തവണ നാലാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. സണ്‍ഫാര്‍മയുടെ ദിലീപ് സാങ്വിയാണ് സമ്പന്നരുടെ പട്ടികയിലെ മൂന്നാം സ്ഥാനക്കാരന്‍.

മലയാളികളായ ശതകോടീശ്വരന്‍മാരുടെ സമ്പത്തിന്റെ കണക്ക് നോക്കാം

രവി പിള്ള

രവി പിള്ള

മലയാളി സമ്പന്നരില്‍ രവി പിള്ളയാണ് ഒന്നാമന്‍. ഫോര്‍ബ്‌സ് പട്ടികയിലെ 34-ാം സ്ഥാനക്കാരനാണ് ഇദ്ദേഹം. ആര്‍പി ഗ്രൂപ്പ്, ബഹ്‌റൈനിലെ നാസര്‍ അല്‍ ഹജ്‌റി ഗ്രൂപ്പ് എന്നിവയുടെ മേധാവിയായ രവി പിള്ളക്ക് 10,540 കോടി രൂപയുടെ ആസ്തിയുണ്ട്. കൊല്ലം സ്വദേശിയാണ് ഇദ്ദേഹം

എംഎ യൂസഫലി

എംഎ യൂസഫലി

ഇടക്കിടെ എന്തെങ്കിലും വിവാദങ്ങള്‍ എംഎ യൂസഫലിയുടെ പേരില്‍ നമ്മുടെ നാട്ടില്‍ ഉണ്ടാകാറുണ്ട്. എന്നാല്‍ സമ്പത്തിന്റെ കാര്യത്തില്‍ യൂസലഫലി ഒരു പുലി തന്നെയാണ്. അബുദാബി കേന്ദ്രമായുള്ള ലുലു ഗ്രൂപ്പിന്റെ ഉടമയാണ് യൂസഫലി. ആസ്തി 9920 കോടി രൂപ. ഫോര്‍ബ്‌സ് പട്ടികയിലെ സ്ഥാനം 40.

സണ്ണി വര്‍ക്കി

സണ്ണി വര്‍ക്കി

വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെ അതിസമ്പന്നരുടെ പട്ടികയിലെത്തി ആളാണ് സണ്ണി വര്‍ക്കി. ജെംസ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉടമയാണ്. ഏതാണ്ട് 8680 കോടി രൂപയാണ് ഇദ്ദേഹത്തിന്റെ ആസ്തി. ഫോര്‍ബ്‌സ് പട്ടികയിലെ സ്ഥാനം 45.

ക്രിസ് ഗോപാലകൃഷ്ണന്‍

ക്രിസ് ഗോപാലകൃഷ്ണന്‍

പേര് കേട്ടാല്‍ ഒരു സംശയം തോന്നുമെങ്കിലും അസ്സല്‍ മലയാളിയാണ് ക്രിസ് ഗോപാലകൃഷ്ണന്‍. തിരുവനന്തപുരം സ്വദേശി. ഇന്‍ഫോസിസിന്റെ സ്ഥാപക അംഗമാണ്. ഇപ്പോള്‍ ഇന്‍ഫോസിസ് എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍മാന്‍. 8618 കോടിരൂപയാണ് ആസ്തി. ഫോര്‍ബ്‌സ് പട്ടികയിലെ സ്ഥാനം 46.

എസ് ഡി ഷിബുലാല്‍

എസ് ഡി ഷിബുലാല്‍

ക്രിസ് ഗോപാലകൃഷ്ണനൊപ്പം ഇന്‍ഫോസിസ് തുടങ്ങാന്‍ കൂടെയുണ്ടായിരുന്ന ആളാണ് എസ് ഡി ഷിബുലാല്‍.ഇപ്പോള്‍ ഇന്‍ഫോസിസിന്റെ മാനേജിങ് ഡയറക്ടറും സിഇഒയും ആണ്. ആലപ്പുഴ സ്വദേശിയായ ഷിബുലാലിന്റെ ആസ്തി 5487 കോടി രൂപയാണ്. ഫോര്‍ബ്‌സ് പട്ടികയിലെ സ്ഥാനം 71

 പിഎന്‍സി മേനോന്‍

പിഎന്‍സി മേനോന്‍

ശോഭാ ഗ്രൂപ്പിന്റെ പിഎന്‍സി മേനോനും ചിലപ്പോഴൊക്കെ കേരളത്തില്‍ വിവാദത്തിന്റെ വഴിയേ നടന്നിട്ടുണ്ട്. ബാംഗ്ലൂര്‍ കേന്ദ്രമായുള്ള ശോഭ ഗ്രൂപ്പിന്റെ ഉടമയാണ്. 4712 കോടി രൂപയുടെ ആസ്തിയുണ്ട് ഇദ്ദേഹത്തിന്. ഫോര്‍ബ്‌സ് പട്ടികയിലെ സ്ഥാനം 81.

ജോയ് ആലുക്കാസ്

ജോയ് ആലുക്കാസ്

ആലുക്കാസ് പലതുണ്ടെങ്കിലും ജോയ് ആലുക്കാസിന് ഒരു പ്രത്യേക പകിട്ടാണ്. സ്വര്‍ണ വ്യാപാരത്തിലൂടെ രാജ്യത്തെ ശതകോടീശ്വരന്‍മാരിലേക്കുയര്‍ന്നിരിക്കുകയാണ് ജോയ് ആലുക്കാസ്. ഏതാണ്ട് 3968 കോടി രൂപയാണ് ഇദ്ദേഹത്തിന്റെ ആസ്തി. ഫര്‍ബ്‌സ് പട്ടികയിലെ സ്ഥാനം 99.

English summary
Seven malayalees in Forbes India billionaire list, which include Ravi Pillai and MA Yousuf Ali.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X