വിലകുറഞ്ഞ് താഴെയെത്തി, സ്വര്‍ണം വാങ്ങണോ വേണ്ടയോ?
വീട്ടില്‍ സ്വര്‍ണം വെച്ചിട്ടെന്തിന് നാട്ടില്‍ പണം തേടി നടപ്പൂ - എന്ന് പരസ്യത്തില്‍ പറയാന്‍ കൊള്ളാം. ആഗോള വിപണിയില്‍ വിലയിടിയുന്നതിന് കണക്കായി നാട്ടിലും വിലയിടിഞ്ഞ് താഴെയെത്തി സ്വര്‍ണവില. അഞ്ച് വര്‍ഷത്തെ ഏറ്റവും കുറഞ്ഞ വിലയിലാണ് കഴിഞ്ഞ ദിവസം വ്യാപാരം നടന്നത്.
ഒറ്റദിവസം പവന് കുറഞ്ഞത് 80 രൂപ. 19200 രൂപയാണ് പവന്. 2400 രൂപയാണ് ഒരു ഗ്രാമിന്റെ വില. 19280 രൂപയായിരുന്ന പവന്റെ വില പിന്നെയും താണാണ് ഈ നിലയിലെത്തിയത്. വില കുറഞ്ഞ് നിലം തൊട്ടെങ്കിലും സ്വര്‍ണം വാങ്ങാന്‍ ആള്‍ക്കാര്‍ ഇപ്പോഴും പണം മുടക്കുന്നുണ്ട്. ആഭ്യന്തര വിപണിയിലും ഗള്‍ഫ് വിപണിയിലും നല്ല തിരക്കാണ് അനുഭവപ്പെടുന്നത്.
വിലയിങ്ങനെ പോകുമ്പോള്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നത് ബുദ്ധിയാണോ, കാണൂ..

വാണം പോലെ മുകളിലേക്ക്
പത്ത് ഗ്രാമിന് 31000 രൂപ വരെ വില കുതിച്ചുയര്‍ന്ന ശേഷമാണ് മഞ്ഞലോഹത്തിന് വില കുത്തനെ കുറഞ്ഞത്. ഇന്ന് ഇരുപത്തയ്യായിരത്തില്‍ താഴെ കൊടുത്താല്‍ പത്ത് പവന്‍ സ്വര്‍ണം കയ്യിലിരിക്കും. സുരക്ഷിത നിക്ഷേപം എന്ന ഗ്ലാമര്‍ സ്വര്‍ണത്തിന് നഷ്ടമാകുകയാണോ

അമേരിക്കയുമായി എന്ത് ബന്ധം
അമേരിക്കയില്‍ പലിശ നിരക്ക് കൂടിയാല്‍ സ്വര്‍ണത്തിന് വില കുറയുമോ എന്ത് മാജിക്കാണ് അത്. പലിശ നിരക്ക് കൂടുമ്പോള്‍ ആളുകള്‍ സ്വര്‍ണം വിട്ട് കൂടുതല്‍ പണം നിക്ഷേപത്തിന് മുടക്കും. ഇതാണ് അമേരിക്കയിലെ പലിശ നിരക്ക് ഇന്ത്യയിലെ സ്വര്‍ണവിലയെ ബാധിക്കുന്ന വിധം. ഡോളര്‍ നിരക്കിലെ വ്യതിയാനവും സ്വര്‍ണവിലയെ ബാധിക്കും

ഇനിയും സ്വര്‍ണം വാങ്ങാമോ
അടുത്തിടെയൊന്നും സ്വര്‍ണവില കൂടാന്‍ ഇടയില്ല എന്നാണ് വിദഗ്ധരുടെ അഭിപ്രായം. അതുകൊണ്ട് തന്നെ നിക്ഷേപം എന്ന നിലയില്‍ ഇപ്പോള്‍ സ്വര്‍ണം വാങ്ങുന്നതില്‍ അര്‍ഥമില്ല.

സ്വര്‍ണത്തിന് പണി കൊടുത്തത്
അമേരിക്കയിലെ പലിശനിരക്കിന് പിന്നാലെ ഗ്രീസിലെ പ്രതിസന്ധിയും സ്വര്‍ണവിലയില്‍ പ്രതിഫലിച്ചു. സ്വര്‍ണത്തിന് വില കുറയുമ്പോള്‍ ഇന്ത്യന്‍ രൂപ ശക്തമാകും എന്നൊരു ആശ്വാസമുണ്ട്.

വില കുറഞ്ഞത് ഇങ്ങനെ
സ്വര്‍ണവില അഞ്ചു വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്കാണ് തിങ്കളാഴ്ച എത്തിയത്. വിലക്കുറവിനൊപ്പം റംസാന്‍ കൂടി എത്തിയതോടെ സ്വര്‍ണക്കടകളില്‍ വന്‍ തിരക്കാണ്.

ഗള്‍ഫ് നാടുകളിലും തിരക്ക്
കേരളത്തില്‍ മാത്രമല്ല ഗള്‍ഫ് നാടുകളിലും സ്വര്‍ണം വാങ്ങാന്‍ തിരക്ക് അനുഭവപ്പെടുന്നുണ്ട്. പെരുന്നാള്‍ അവധിക്കു നാട്ടിലേക്കുപോകുന്നവര്‍ വിലക്കുറവുമൂലം സ്വര്‍ണാഭരണങ്ങള്‍ വാങ്ങാന്‍ എത്തുന്നത് തിരക്ക് ഇനിയും കൂട്ടി.












Click it and Unblock the Notifications