കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മിച്ച ബജറ്റ് തുണച്ചു: പൗരന്മാർക്ക് ബോണസ് നൽകാന്‍ സർക്കാർ, എക്സൈസ് ഡ്യൂട്ടി കുത്തനെ ഉയർന്നു!!

Google Oneindia Malayalam News

സിംഗപ്പൂർ: ബജറ്റിൽ മിച്ചം വന്ന തുക ബോണസ് നല്‍കാനുള്ള നീക്കവുമായി സിംഗപ്പൂർ സർക്കാർ. 2017ലെ ധനകാര്യ ബജറ്റിൽ മിച്ചം വന്ന കോടികളാണ് സർ‌ക്കാർ ജനങ്ങൾക്ക് ബോണസായി നല്‍കാൻ തീരുമാനിച്ചിട്ടുള്ളത്. രാജ്യത്തെ 21 ഉം അതിന് മുകളിലും പ്രായമുള്ളവര്‍ക്ക് ഈ തുക ബോണസായി നൽകാനാണ് സർക്കാർ തീരുമാനം. ആയിരം കോടി സിംഗപ്പൂർ ഡോളറാണ് 2017ലെ ബജറ്റിൽ‍ മിച്ചം വന്നിട്ടുള്ളത്.

പ്രതിദിനം 1 ജിബി ഡാറ്റയും അൺലിമിറ്റഡ് വോയ്സ് കോളും: ഐഡിയയുടെ പുതിയ പ്ലാന്‍ ജിയോയ്ക്ക് തിരിച്ചടി!!പ്രതിദിനം 1 ജിബി ഡാറ്റയും അൺലിമിറ്റഡ് വോയ്സ് കോളും: ഐഡിയയുടെ പുതിയ പ്ലാന്‍ ജിയോയ്ക്ക് തിരിച്ചടി!!

ഒരു പൗരന് 300 സിംഗപ്പൂർ ഡോളർ വരെയുള്ള തുകയായിരിക്കും എസ്ജി ബോണസ് ഇനത്തിൽ ലഭിക്കുക. പാർ‍ലമെന്റ് പ്രസംഗത്തിനിടെ സിംഗപ്പൂർ ധനകാര്യമന്ത്രി ഹെംഗ് സ്വീ കീറ്റാണ് ബോണസ് നൽകുമെന്നുള്ള നിർണായക പ്രഖ്യാപനം നടത്തിയിട്ടുള്ളത്. വ്യക്തികളുടെ വരുമാനം കൂടി കണക്കിലെടുത്തായിരിക്കും ബോണസ് വിതരണം. വരുമാനത്തിന് അനുസൃതമായി 100 സിംഗപ്പൂർ‍ ഡോളർ മുതൽ‍ 300 സിംഗപ്പൂര്‍ ഡോളർ വരെയുള്ള തുകയായിരിക്കും ഓരോ പൗരനും ലഭിക്കുക. 28,000 സിംഗപ്പൂർ ഡോളറും അതിൽ കുറഞ്ഞ വരുമാനവുമുള്ളവർക്ക് 300 സിംഗപ്പൂർ ഡോളറായിരിക്കും ലഭിക്കുകയെന്ന് ധനകാര്യ മന്ത്രി വ്യക്തമാക്കി. 2018ന്റെ അവസാനത്തോടെ ബോണസ് വിതരണം പൂർത്തിയാക്കാനാണ് സിംഗപ്പൂര്‍ സർക്കാരിന്റെ നീക്കമെന്നും മന്ത്രി അറിയിക്കുകയായിരുന്നു.

 singapore-0

രാജ്യത്തെ പൗരന്മാര്‍ക്ക് ബോണസ് വിതരണം പൂർത്തിയാക്കിയ ശേഷം അവശേഷിക്കുന്ന തുക സബ്സിഡികൾ, ഭിന്നശേഷിക്കാർ, മുതിർന്നവർ എന്നിവർക്കുള്ള ഇന്‍ഷുറൻസ് പദ്ധതികൾക്കും വേണ്ടി നീക്കി വയ്ക്കുമെന്നും സർ‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഒരു ഭാഗം രാജ്യത്തെ റെയിൽ വികസനത്തിന് വേണ്ടിയും നീക്കിവയ്ക്കും. 2017ലെ ബജറ്റിൽ സ്റ്റാംമ്പ് ഡ്യൂട്ടിയിനത്തിൽ‍ പ്രതീക്ഷിച്ചതിനേക്കാൾ വരുമാനം ലഭിച്ചതാണ് മിച്ച ബജറ്റിന് വഴിയൊരുക്കിയത്.

English summary
Singapore's Finance Minister, Heng Swee Keat today unveiled the budget for the fiscal year 2018 in the Parliament.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X