Get Updates
Get notified of breaking news, exclusive insights, and must-see stories!

6 ടെലികോം കമ്പനികൾ വെട്ടിച്ചത് 61,000 കോടി !!! കേന്ദ്രത്തിന് സിഎജിയുടെ വിമര്‍ശനം!!

വരുമാനം കുറച്ച് കാണിച്ച ആറ് ടെലകോം കമ്പനികള്‍ സിഎജി നിരീക്ഷണത്തില്‍‌. എയര്‍ടെല്‍, വോഡഫോണ്‍, ഐഡിയ, റിലയന്‍സ് ഉള്‍പ്പെടെയുള്ള കമ്പനികള്‍ 61,000 കോടിയിലധികം രൂപ..

ദില്ലി: എയര്‍ടെല്‍, വോഡഫോണ്‍, ഐഡിയ, റിലയന്‍സ് ഉള്‍പ്പെടെയുള്ള 6 കമ്പനികൾ വരുമാനം കുറച്ച് കാണിച്ചതായി സിഎജി നിരീക്ഷണത്തില്‍‌. ടെലികോം കമ്പനികൾ 61,000 കോടിയിലധികം രൂപ കണക്കില്‍ കുറച്ച് കാണിച്ചതായി സിഎജി കണ്ടെത്തി. കമ്പനികള്‍ക്കെതിരെ നടപടിയെടുക്കാത്തതില്‍‌ കേന്ദ്ര സര്‍ക്കാരിനെയും സിഎ‍ജി രൂക്ഷമായി വിമര്‍‌ശിച്ചു.

കംപ്ട്രോളര്‍‌ ആന്‍റ് ഓഡിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യ കഴിഞ്ഞ പാര്‍ലമെന്‍റില്‍ വച്ച റിപ്പോര്‍ട്ടിലാണ് ടെലകോം കമ്പനികള്‍ വര്‍ഷങ്ങളായി നടത്തി വരുന്നു വെട്ടിപ്പ് പുറത്തായത്. 2006-07 സാമ്പത്തിക വര്‍ഷം മുതല്‍ 2014-15 വരെയുള്ള കാലയളവിടനിടെയായായിരുന്നു വെട്ടിപ്പ്. എയര്‍ടെല്‍, വോഡഫോണ്‍, ഐഡിയ, എയര്‍സെല്‍, റിലയന്‍സ്, എസ്എസ്ടിഎല്‍ തുടങ്ങിയ കമ്പനികള്‍ 61000 കോടിയിലധികം രൂപ കണക്കില്‍ കുറച്ച് കാണിച്ചതായി സിഎജി പറയുന്നു.

telecom cmpny

ലൈസന്‍‌സ് ഫീസ്, സ്പെക്ര്ടം ഉപയോഗിച്ചതിനുള്ള ചാര്‍ജ്ജ് എന്നിവയിലാണ് കമ്പനികള്‍ വെട്ടിപ്പ് നടത്തിയത്.2,602 .24 കോടി കുറച്ച് കാണിച്ച എയര്‍ടെലും 2,152.95 കോടി കുറച്ച് കാണിച്ച വോഡഫോണുമാണ് വെട്ടിപ്പില്‍‌ മുന്നില്‍. ലൈസന്‍സ് കരാര്‍ പ്രകാരമുള്ള തുക കണക്കില്‍ കാണിക്കാത്തതില്‍ ടെലകോം കമ്പനികള്‍കള്‍ക്കെതിരെ ക്രിയാത്മക നടപടി സ്വീകരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര ടെലകോം മന്ത്രാലയത്തെയും സിഎജി രൂക്ഷമായി വിമര്‍ശിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+