Get Updates
Get notified of breaking news, exclusive insights, and must-see stories!

സാമ്പത്തിക മാന്ദ്യം: ജീവനക്കാര്‍ക്ക് എംപ്ലോയി സെപ്പറേഷന്‍ സ്‌കീം വാഗ്ദാനം ചെയ്ത് അശോക് ലെയ്‌ലാന്റ്

ദില്ലി: ഓട്ടോമോട്ടീവ് വിഭാഗത്തിലെ മാന്ദ്യത്തിനിടെ ജീവനക്കാര്‍ക്ക് എംപ്ലോയി സെപ്പറേഷന്‍ സ്‌കീം വാഗ്ദാനം ചെയ്ത് അശോക് ലെയ്ലാന്‍ഡ്. ഒറിജിനല്‍ ഉപകരണ നിര്‍മ്മാതാക്കള്‍, ഘടക നിര്‍മാതാക്കള്‍, ഡീലര്‍മാര്‍ എന്നിവര്‍ ചെലവ് ചുരുക്കാനും ജോലികള്‍ വെട്ടിക്കുറയ്ക്കാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്. രണ്ട് പദ്ധതികളാണ് അശോക് ലെയ്ലാന്‍ഡ് ബുധനാഴ്ച കൊണ്ടുവന്നത്. കമ്പനിയിലെ എക്‌സ്പീരിയന്‍സിന്റെ അടിസ്ഥാനത്തില്‍ 30 ലക്ഷം രൂപയുടെയും 60 ലക്ഷം രൂപയുടെയും പാക്കേജുകളാണുള്ളത്. വിആര്‍എസ് തിരഞ്ഞെടുക്കാത്തവര്‍ക്കുള്ള ഒരു ബദലാണ് എംപ്ലോയി സെപ്പറേഷന്‍ സ്‌കീം. പദ്ധതി പ്രയോജനപ്പെടുത്തുന്നതിന് ആഗസ്റ്റ് അവസാനിക്കുന്നതിന് മുമ്പ് കമ്പനിയെ അറിയിക്കണമെന്ന് ജീവനക്കാരെ അറിയിച്ചിട്ടുണ്ട്.

സാധനങ്ങളുടെ വര്‍ദ്ധനവ്, വില്‍പനയിലെ മന്ദഗതി തുടങ്ങിയ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ ഇന്‍പുട്ട് ചെലവ് കുറയ്ക്കാന്‍ ശ്രമിക്കുന്ന വാഹന നിര്‍മാതാക്കളുടെ കൂട്ടത്തിലാണ് അശോക് ലെയ്ലാന്‍ഡ്. സിയാമില്‍ നിന്നുള്ള ഏറ്റവും പുതിയ പത്രക്കുറിപ്പ് അനുസരിച്ച്, തുടര്‍ച്ചയായ ഒമ്പതാം മാസവും വില്‍പ്പന കുറഞ്ഞ തോതിലാണുള്ളത്. ഏപ്രില്‍-ജൂലൈ കാലയളവില്‍ വാഹന വില്‍പ്പന കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ രേഖപ്പെടുത്തിയതിന്റെ അഞ്ചിലൊന്നി കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.

ashokleyland-156

വെള്ളിയാഴ്ച, അശോക് ലെയ്ലാന്‍ഡിന്റെ എന്‍നോര്‍ ഫാക്ടറിയിലെ പ്ലാന്റ് ജീവനക്കാര്‍ ഈ വര്‍ഷം ഉയര്‍ന്ന ബോണസ്ആവശ്യപ്പെട്ട് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇത് വെള്ളിയാഴ്ചത്തെ പ്രതികൂലമായി ഉല്‍പാദനത്തെ ബാധിച്ചതായി ഫാക്ടറിയിലെ വൃത്തങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. ഉത്പാദനത്തെ ആവശ്യാനുസരണം ക്രമീകരിക്കുന്നതിനായി അശോക് ലെയ്ലാന്‍ഡ് കഴിഞ്ഞ മാസം രണ്ടുതവണ ഉത്തരാഖണ്ഡിലെ പന്ത് നഗറിലെ പ്ലാന്റിലെ ജീവനക്കാര്‍ക്കുള്ള അലവന്‍സും വെട്ടിക്കുറച്ചിരുന്നു.


പ്രവര്‍ത്തനങ്ങളെ യുക്തിസഹമാക്കുന്നതിനും 500 കോടി രൂപയുടെ പ്രവര്‍ത്തനച്ചെലവ് ഈ സാമ്പത്തിക വര്‍ഷം ലാഭിക്കുന്നതിനുമായി കമ്പനി വന്‍തോതില്‍ ചെലവ് ചുരുക്കല്‍ പരിപാടി നടപ്പിലാക്കുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു. കമ്പനിയുടെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറും ഹോള്‍ടൈം ഡയറക്ടറുമായ ഗോപാല്‍ മഹാദേവന്‍ അടുത്തിടെ നടത്തിയ ഒരു പ്രസ് മീറ്റില്‍ പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+