കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്മാര്‍ട്ട് ഹോസ്പിറ്റല്‍ സോഫ്റ്റ്‌വെയര്‍ വിപണിയില്‍

  • By Meera Balan
Google Oneindia Malayalam News

കണ്ണൂര്‍: പ്രമുഖ ഐ.ടി കമ്പനിയായ സ്വാപ് ഐ.ടി സൊല്യൂഷന്‍സിന്റെ ഏറ്റവും പുതിയ ഉത്പന്നമായ 'സ്മാര്‍ട്ട് ഹോസ്പിറ്റലിന്റെ' ലോഞ്ചിംഗ് ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന്‍ നോര്‍ത്ത് മലബാര്‍ ബ്രാഞ്ച് പ്രസിണ്ടന്റ് ഡോക്ടര്‍ ഫൈസല്‍ നിര്‍വഹിച്ചു.

ഒരു ഹോസ്പിറ്റലിനാവശ്യമായ ടോക്കണ്‍, ബില്ലിംഗ്, പേഷ്യന്റ് ട്രാക്കിംഗ് എന്നിവ ഓണ്‍ലൈന്‍ സൗകര്യം ഉപയോഗിച്ച് നിര്‍വഹിക്കാന്‍ കഴിയുന്ന പരിപൂര്‍ണ ഹോസ്പിറ്റല്‍ മാനേജ്‌മെന്റ്‌റ് സിസ്റ്റമാണ് 'സ്മാര്‍ട്ട് ഹോസ്പിറ്റല്‍'എന്ന് മാനേജിങ്ങ് ഡയറക്ടര്‍ അനൂപ് എം.സി പറഞ്ഞു. ചടങ്ങില്‍ ഡയറക്റ്റര്‍ റോമേഷ്, സെയില്‍സ് ഹെഡ് വിജേഷ് എം.വി എന്നിവര്‍ സംബന്ധിച്ചു.

Smart Hospital

ചെറുകിട ആശുപത്രികള്‍ മുതല്‍ മള്‍ട്ടി സ്‌പെഷ്യാലിറ്റി സ്ഥാപനങ്ങള്‍ക്കു വരെ ഉപകാരപ്പെടുന്ന രീതിയിലാണ് സോഫ്റ്റ് വെയര്‍ രൂപ കല്‍പ്പന ചെയ്തിരിക്കുന്നത്. എവിടെ നിന്നും എപ്പോള്‍ വേണമെങ്കിലും ഡാറ്റകള്‍ പരിശോധിക്കാനും നടപടികള്‍ സ്വീകരിക്കാനും ഉതകുന്ന ഡാറ്റാ സംവിധാനത്തിലാണ് ഇത് പ്രവര്‍ത്തിക്കുക. ഏറ്റവും ചുരുങ്ങിയ ചെലവില്‍ സ്ഥാപനത്തെ ശാസ്ത്രീയമായി നിയന്ത്രിക്കാന്‍ ഈ സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് സാധിക്കുമെന്ന് അനൂപ് വ്യക്തമാക്കി.

English summary
'Smart Hospital' Launch held at Kochi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X