ഫോണ്‍ വാങ്ങാനിരിക്കുന്നവര്‍ ജാഗ്രതൈ!! ജിഎസ്ടി പണി തുടങ്ങി; സ്മാര്‍ട്ട്‌ഫോണ്‍ വില കുതിച്ചുയരും
ദില്ലി: 2017ല്‍ സ്മാര്‍ട്ട് വില കുത്തനെ വര്‍ദ്ധിക്കുമെന്ന് സൂചന. ചരക്കുസേവന പ്രാബല്യത്തില്‍ വരുന്നതോടെ നികുതി ഘടനയിലുണ്ടാകുന്ന മാറ്റത്തെത്തുടര്‍ന്ന് 2017ല്‍ 25 ശതമാനം വര്‍ധനവാണ് പ്രതീക്ഷിക്കുന്നത്.
ഇന്ത്യയിലെ മൊബൈല്‍ ഫോണ്‍ വിപണിയില്‍ 2017ല്‍ 270 മില്യണിന്റെ വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. മൊത്തം മൊബൈല്‍ ഫോണിന്റെ വരവില്‍ സ്മാര്‍ട്ട്‌ഫോണുകളുടെ വരവില്‍ 5 മില്യണ്‍ വളര്‍ച്ച ഉണ്ടായെന്ന് സൈബര്‍ മീഡിയ നടത്തിയ ഗവേഷണത്തില്‍ വ്യക്തമാക്കുന്നു.
ചരക്കുസേവന നികുതി പ്രാബല്യത്തില്‍ വരുന്നതോടെ 2017ല്‍ 15 മുതല്‍ 25 ശതമാനം വരെ ഫോണുകളുടെ വിലയില്‍ വര്‍ധനവുണ്ടാകുമെന്നാണ് സൈബര്‍ മീഡിയ പഠനത്തിനൊടുവില്‍ വ്യക്തമാക്കുന്നത്. എന്നാല്‍ രാജ്യത്ത് ചരക്കുസേവന നികുതി നടപ്പിലാക്കുന്നത് സംബന്ധിച്ച് ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി സ്വീകരിക്കുന്ന നിലപാടുകള്‍ നിര്‍ണ്ണായകമാണ്. ഏപ്രില്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള കാലയളവാണ് ഇതിനായി മാറ്റിവച്ചിട്ടുള്ളതെന്നും സൈബര്‍മീഡിയ വ്യക്തമാക്കുന്നു.

ഏപ്രില്‍ ഒന്നുമുതല്‍ ചരക്കുസേവന നികുതി രാജ്യത്ത് പ്രാബല്യത്തില്‍ വരുമെന്നാണ് ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് ജൂലൈ ഒന്നുമുതലാണ് പ്രാബല്യത്തില്‍ വരുത്താമെന്ന ധാരണയിലെത്തുകയായിരുന്നു. ഒന്നരക്കോടിയ്ക്ക് താഴെയുള്ളവരുടെ സേവന നികുതി പിരിയ്ക്കാനുള്ള മുഴുവന്‍ അധികാരവും സംസ്ഥാനങ്ങള്‍ക്ക് തന്നെ നല്‍കണമെന്നാണ് കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ഉന്നയിച്ച ആവശ്യം. എന്നാല്‍ പിന്നീട് ഒന്നരക്കോടിയ്ക്ക് താഴെയുള്ളവരുടെ വിറ്റുവരവുള്ളവരുടെ നികുതി പിരിയ്ക്കുന്നതില്‍ 90 ശതമാനം അധികാരം സംസ്ഥാനങ്ങള്‍ക്കും പത്തുശതമാനം അധികാരം കേന്ദ്രസര്‍ക്കാരിനും എന്നതാണ് പുതിയ തീരുമാനം. ഇത് സംബന്ധിച്ച നിയമനിര്‍മാണം നടത്തുന്നതിനായി ഫെബ്രുവരി 18ന് ജിഎസ്ടി കൗണ്‍സില്‍ ചേരുമെന്നും അരുണ്‍ ജെയ്റ്റ്‌ലി വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications