സ്നാപ്പ്ഡീലിനെ വിഴുങ്ങാനുള്ള ഫ്ലിപ്പ്കാര്‍ട്ടിന്റെ കരാറിന് പച്ചക്കൊടി:ലയനം ആമസോണിനുള്ള ഇരുട്ടടി!!
900- 950 മില്യണ്‍ ഡോളറിന് സ്നാപ്പ്ഡീലിനെ വാങ്ങാമെന്നാണ് ഫ്ലിപ്പ്കാര്‍ട്ട് അറിയിച്ചിട്ടുള്ളത്
മുംബൈ: സ്നാപ്പ്ഡീലുമായി ലയിക്കുന്നതിനായി ഫ്ലിപ്പ് കാര്‍ട്ട് വെച്ച വാഗ്ദാനത്തില്‍ കമ്പനി വീണു. സ്നാപ്പ് ഡീലിനെ സ്വന്തമാക്കാന്‍ 900- 950 മില്യണ്‍ ഡോളറാണ് ഫ്ലിപ്പ്കാര്‍ട്ട് മുന്നോട്ടുവച്ചത്. ഈ തുകയ്ക്ക് സ്നാപ്പ്ഡീലിനെ കൈമാറാന്‍ തയ്യാറാണെന്ന് സ്നാപ്പ്ഡീല്‍ ഡയറക്ടര്‍ ബോര്‍ഡ് സമ്മതമറിയിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ രണ്ട് തവണ സ്നാപ്പ്ഡീലിനെ വാങ്ങാനുള്ള ശ്രമങ്ങളുമായി ഫ്ലിപ്പ്കാര്‍ട്ട് കമ്പനിയെ സമീപിച്ചിരുന്നുവെങ്കിലും ഇത് നടന്നില്ല. തുടര്‍ന്നാണ് 900- 950 മില്യണ്‍ ഡോളറെന്ന തുക മുന്നോട്ടുവച്ചത്.
ഓണ്‍ലൈന്‍ വിപണിയിലെ മുഖ്യ എതിരാളിയായ ആമസോണിനെതിരെയുള്ള പോരാട്ടത്തിന് കരുത്തുപകരുന്നതായിരിക്കും സ്നാപ്പ്ഡീലിനെ സ്വന്തമാക്കാനുള്ള ഫ്ലിപ്പ്കാര്‍ട്ടിന്റെ തീരുമാനം. ജൂണ്‍ മാസത്തില്‍ ഫ്ലിപ്പ്കാര്‍ട്ടിന് റെക്കോര്‍ഡ് വില്‍പ്പനയാണ് നടന്നതെന്നാണ് വിവരം. യുഎസ് ഇ കൊമേഴ്സ് വെബ്സൈറ്റായ ആമസോണിനായിരിക്കും സ്നാപ്പ്ഡീല്‍- ഫ്ലിപ്പ്കാര്‍ട്ട് ലയനം തിരിച്ചടിയാവുന്നത്. സ്നാപ്പ്ഡീലിന്റെ ഉടമസ്ഥാവകാശമുള്ള ജാസ്പര്‍ ഇന്‍ഫോടെക് ഫ്ലിപ്പ്കാര്‍ട്ട് മുന്നോട്ടുവച്ച ഓഫര്‍ അംഗീകരിച്ചുവെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. എന്നാല്‍ ഇരു കമ്പനികളും ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.

ആദ്യം 500-600 ഡോളറെന്ന വാഗ്ദാനമാണ് ഫ്ലിപ്പ്കാര്‍ട്ട് സ്നാപ്പ്ഡീലിന് മുമ്പാകെ വച്ചത്. ഇതിന് കമ്പനി വഴങ്ങിയില്ലെന്ന് മാത്രമല്ല 800- 850 എന്ന രണ്ടാമത്തെ ഓഫറും കമ്പനി തള്ളിക്കളയുകയായിരുന്നു. സ്നാപ്പ്ഡീലിന്റെ ലോജിസ്റ്റിക് കമ്പനിയായ വോള്‍കാന്‍ എക്സ്പ്രസ്, ഇ കൊമേഴ്സ് ഡിവിഷന്, മാനേജ്മെന്റ് ബിസിനസ് സ്ഥാപനം യൂണികൊമേഴ്സ് ഇ സൊല്യൂഷന്‍സ് എന്നീ കമ്പനികളെയും കരാര്‍ യാത്ഥാര്‍ത്ഥ്യമാകുന്നതോടെ ഫ്ലിപ്പ്കാര്‍ട്ട് സ്വന്തമാക്കും.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications