കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാശിനെന്തിന് എടിഎമ്മില്‍ പോകണം; സ്‌നാപ്പ് ഡീല്‍ പണം വീട്ടിലെത്തിക്കും, അതും മിനിറ്റുകള്‍ക്കുള്ളില്‍

ക്യാഷ് ഓണ്‍ ഡെലിവറി വഴി ലഭിക്കുന്ന പണമാണ് ഓര്‍ഡര്‍ പ്രകാരം വീട്ടിലെത്തി വിതരണം ചെയ്യുന്നത്

Google Oneindia Malayalam News

ദില്ലി: രാജ്യത്ത് നോട്ട് പ്രതിസന്ധിക്കിടെ പുതിയ പരിഹാരവുമായി ഇ- കൊമേഴ്‌സ് വെബ്ബ്‌സൈറ്റായ സ്‌നാപ്പ് ഡീല്‍. വ്യാഴാഴ്ചയാണ് ആവശ്യക്കാര്‍ക്ക് വീട്ടില്‍ പണമെത്തിയ്ക്കുന്ന ക്യാഷ് അറ്റ് ഹോം സേവനത്തിന് സ്‌നാപ്പ് ഡീല്‍ തുടക്കം കുറിച്ചത്.

നോട്ട് നിരോധനത്തോടെ പണമെടുക്കാനായി ബാങ്കുകള്‍ക്ക് മുമ്പിലുള്ള ക്യൂവിന് പരിഹാരമെന്നോണമാണ് സ്‌നാപ്പ് ഡീല്‍ ഇത്തരമൊരു പദ്ധതി അവതരിപ്പിക്കുന്നത്. കമ്പനിയ്ക്ക് ക്യാഷ് ഓണ്‍ ഡെലിവറി വഴി ലഭിക്കുന്ന പണമാണ് ഓര്‍ഡര്‍ പ്രകാരം വീട്ടിലെത്തി വിതരണം ചെയ്യുന്നത്.

പണം വീട്ടിലെത്തും

പണം വീട്ടിലെത്തും

ആവശ്യക്കാര്‍ക്ക് ഓര്‍ഡര്‍ ചെയ്യുന്നതിനനുസരിച്ച് പണം വീട്ടിലെത്തിയ്ക്കുന്നതാണ് ക്യാഷ്@ ഹോം. എന്നാല്‍ 2000 രൂപവരെയുള്ള തുകയാണ് ഇത്തരത്തില്‍ നല്‍കുന്നതെന്ന് മാത്രം.

ക്യാഷ്@ ഹോം

ക്യാഷ്@ ഹോം

ക്യാഷ് ഓണ്‍ ഡെലിവറി വഴി ലഭിക്കുന്ന പണമാണ് സ്‌നാപ്പ് ഡീല്‍ ക്യാഷ്@ ഹോമിന് വേണ്ടി ഉപയോഗിക്കുന്നത്. ഓര്‍ഡര്‍ ബുക്ക് ചെയ്യുമ്പോള്‍ ഫ്രീചാര്‍ജ്ജ് വഴിയോ ഡെബിറ്റ് കാര്‍ഡ് വഴിയോ ഒരു രൂപ കമ്പനി ഈടാക്കും.

പണം എങ്ങനെ ലഭിയ്ക്കും

പണം എങ്ങനെ ലഭിയ്ക്കും

പണം കൈമാറുമ്പോള്‍ കമ്പനിയുടെ സൈ്വപ്പ് മെഷീനില്‍ സൈ്വപ്പ് ചെയ്യണം. പണമിടപാട് വിജയകരമായാല്‍ കൊറിയര്‍ 2000 രൂപയ്ക്കുള്ളില്‍ നിങ്ങളാവശ്യപ്പെടുന്ന തുക നേരിട്ട് നല്‍കും.

ഏത് കാര്‍ഡിലും

ഏത് കാര്‍ഡിലും

രാജ്യത്തുള്ള ഏത് ബാങ്കിന്റെ എടിഎം കാര്‍ഡുപയോഗിച്ചും ക്യാഷ്@ ഹോം വഴി പണം ബുക്ക് ചെയ്യാം. എന്നാല്‍ സ്‌നാപ്പ്ഡീല്‍ വഴി ഉല്‍പ്പന്നങ്ങള്‍ വാങ്ങണമെന്ന തരത്തിലുള്ള ഡിമാന്റുകളൊന്നും കമ്പനി മുന്നോട്ടുവയ്ക്കുന്നില്ല.

എവിടെയെല്ലാം

എവിടെയെല്ലാം

ഗുഡ്ഗാവ്, ബെംഗളൂരു എന്നീ പ്രമുഖ നഗരങ്ങളില്‍ അടുത്ത ദിവസങ്ങളില്‍ ക്യാഷ്@ ഹോം സര്‍വ്വീസ് ലഭ്യമായിത്തുടങ്ങും. പ്രാരംഭ ഘട്ടത്തിലെ പ്രതികരണവും പണത്തിന്റെ ലഭ്യതയും അനുസരിച്ചായിരിക്കും സര്‍വ്വീസ് വ്യാപിപ്പിയ്ക്കുന്നത് സംബന്ധിച്ച പദ്ധതികള്‍.

English summary
Adding another dimension to demontisation, Snapdeal on Thursday announced the launch of a "Cash@Home" service, which allows users to order cash and have it delivered at their doorstep.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X