വാഹനങ്ങളുടെ ഓണ്‍ലൈന്‍ വിപണിയുമായി സ്നാപ് ഡീല്‍
ദില്ലി: ഓണ്‍ലൈന്‍ വ്യാപാരശ്യംഖലയായ സ്‌നാപ്ഡീല്‍ വാഹന വിപണിക്ക് തുടക്കമിടുന്നു. സ്‌നാപ്ഡീല്‍ മോട്ടേഴ്‌സ് എന്ന പുതിയ സൈറ്റിലൂടെയാണ് വാഹന വിപണിക്ക് പുതിയ പ്ലാറ്റ് ഫോം ഒരുക്കിയിരിക്കുന്നത്.
സ്‌നാപ്ഡീല്‍ മോട്ടോഴ്സ് സൈറ്റിലൂടെ വാഹനങ്ങള്‍ തെരഞ്ഞെടുത്ത് ബുക്ക് ചെയ്യാവുന്നതാണ്. ഹീറോ മോട്ടോകോര്‍പ്, പിയാജിയോ ഇന്ത്യ കൊമേഷ്യല്‍ വെഹിക്കിള്‍ എന്നിവ വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മഹീന്ദ്ര, മാരുതി സുസുക്കി എന്നിവ അടുത്ത ദിവസങ്ങളില്‍ സ്‌നാപ്ഡീലില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ ഹീറോ മോട്ടോര്‍സൈക്കിള്‍ സ്‌നാപ്ഡീലിലൂടെ ഒരു ലക്ഷത്തിലധികം മോട്ടോര്‍ സൈക്കിളുകളും സ്‌കൂട്ടറുകളും വിറ്റിട്ടുണ്ട്.












Click it and Unblock the Notifications