കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

2,000 ന്റെ നോട്ട് കീറിയാൽ പിന്നെ കുപ്പയിൽ കളയാം; നോട്ടിന്റെ പണികൾ തീരുന്നില്ല... ജനം നെട്ടോട്ടത്തിൽ

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: നോട്ട് നിരോധനത്തിന്റെ കഷ്ടപ്പാടുകള്‍ ഇപ്പോഴും അവസാനിച്ചിട്ടില്ല. പുതിയതായി രണ്ടായിരത്തിന്റേയും അഞ്ഞൂറിന്റേയും ഇരുനൂറിന്റേയും ഒക്കെ നോട്ടുകള്‍ പുറത്തിറക്കിയിട്ടും പ്രശ്‌നങ്ങള്‍ അവസാനിക്കാത്തത് എന്താണെന്ന ചോദ്യത്തിന് ഉത്തരവും ഇല്ല.

മുമ്പായിരുന്നെങ്കില്‍ നോട്ടുകള്‍ക്ക് എന്തെങ്കിലും കേടുപാടുകള്‍ സംഭവിച്ചാല്‍ അത് ബാങ്കില്‍ കൊണ്ടുപോയി മാറ്റിയെടുക്കാമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതും നടക്കാത്ത അവസ്ഥയാണ്.

നൂറിന്റേയും അമ്പതിന്റേയും ഇരുപതിന്റേയും പത്തിന്റേയും ഒക്കെ പഴയ നോട്ടുകള്‍ ഇപ്പോഴും ബാങ്കില്‍ ചെന്ന് മാറ്റിയെടുക്കാം. എന്നാല്‍ പുത്തന്‍ നോട്ടുകള്‍ കേടുവന്നാല്‍ ആ പണം പോയത് തന്നെ....

കീറിയ നോട്ടുകള്‍

കീറിയ നോട്ടുകള്‍

കീറിയ നോട്ടുകള്‍ ഇപ്പോള്‍ ആളുകള്‍ സ്വീകരിക്കുക തന്നെയില്ല. അപ്പോള്‍ പിന്നെ പുത്തന്‍ നോട്ടുകള്‍ക്ക് ഈ ഗതി വന്നാല്‍ എന്തായിരിക്കും അവസ്ഥ. അറിയാതെ എങ്ങാനും കീറിപ്പോയാല്‍ തീര്‍ന്നു കാര്യം.

ചെളി പുരണ്ടാല്‍ പോലും

ചെളി പുരണ്ടാല്‍ പോലും

നോട്ട് കീറണം എന്ന് പോലും ഇല്ല. അഴുക്കോ മഷിയോ പുരണ്ടാല്‍ തന്നെ പ്രശ്‌നമാണ്. നോട്ടില്‍ എന്തെങ്കിലും എഴുതി വച്ചാല്‍ പോലും അത് എടുക്കില്ല. ഇത്തരം നോട്ടുകളും ബാങ്കില്‍ ചെന്ന് മാറിയെടുക്കാന്‍ പറ്റാത്ത സ്ഥിതിയാണുള്ളത്.

2000 മുതല്‍ 50 വരെ

2000 മുതല്‍ 50 വരെ

നോട്ട് നിരോധനത്തിന് ശേഷം ആയിരുന്നു രണ്ടായിരം രൂപയുടെ ഒറ്റനോട്ട് പുറത്തിറക്കിയത്. അതിന് ശേഷം അഞ്ഞൂറിന്റേയും ഇരുനൂറിന്റേയും അമ്പതിന്റേയും പുതിയ നോട്ടുകള്‍ പുറത്തിറക്കിയിരുന്നു. ഈ നോട്ടുകളാണ് കേടുപാട് പറ്റിയാല്‍ മാറ്റിയെടുക്കാന്‍ പറ്റാത്തത്.

ബാങ്കില്‍ എടുക്കില്ല

ബാങ്കില്‍ എടുക്കില്ല

പണം ബാങ്കില്‍ അടയ്ക്കാന്‍ പോകുമ്പോള്‍ ആണ് കൂടുതല്‍ പ്രശ്‌നം. കേടുപാട് പറ്റിയതോ, മഷി പുരണ്ടതോ ആയ നോട്ടുകള്‍ ബാങ്കുകള്‍ നിക്ഷേപത്തിന് പോലും സ്വീകരിക്കില്ല. നോട്ട് മാറ്റി നല്‍കുകയല്ലാതെ വേറെ വഴിയില്ലെന്ന് സാരം.

എടിഎമ്മില്‍ നിന്ന് കിട്ടിയാലോ

എടിഎമ്മില്‍ നിന്ന് കിട്ടിയാലോ

എടിഎം മെഷീനുകളില്‍ നിന്ന് പലപ്പോഴും കീറിയ നോട്ടുകള്‍ കിട്ടുന്നു എന്ന് ആക്ഷേപം ഉണ്ട്. അതുപോലെ തന്നെ മഷി പുരണ്ട നോട്ടുകളും. പക്ഷേ, ഇത് തിരിച്ചുകൊടുത്താല്‍ പോലും ബാങ്കുകാര്‍ സ്വീകരിക്കുന്നില്ലെന്നാണ് ചിലര്‍ ഉന്നയിക്കുന്ന പരാതി.

കാലാകാലം കുടുങ്ങുമോ?

കാലാകാലം കുടുങ്ങുമോ?

എന്നാല്‍ ഈ പ്രശ്‌നങ്ങള്‍ സ്ഥിരമായി നിലനില്‍ക്കുന്ന ഒന്നല്ല എന്നാണ് ബാങ്ക് അധികൃതര്‍ തന്നെ പറയുന്നത്. പുതിയ നോട്ടുകളെ സംബന്ധിച്ച് റിസര്‍വ്വ് ബാങ്കില്‍ നിന്ന് നിര്‍ദ്ദേശങ്ങള്‍ ലഭിച്ചിട്ടില്ല എന്നതാണ് പ്രശ്‌നം. മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ലഭിക്കുന്നതോടെ പ്രശ്‌നം പരിഹരിക്കപ്പെടുകയും ചെയ്യും.

സൂക്ഷിച്ചാല്‍ ദു:ഖിക്കണ്ട

സൂക്ഷിച്ചാല്‍ ദു:ഖിക്കണ്ട

റിസര്‍വ്വ് ബാങ്കിന്റെ പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ എന്ന് വരും എന്ന കാര്യത്തില്‍ വലിയ ഉറപ്പൊന്നും ഇല്ല. നോട്ടുകള്‍ കൈകാര്യം ചെയ്യുമ്പോള്‍ സൂക്ഷിക്കുക എന്നതാണ് പ്രധാനപ്പെട്ട കാര്യം. വിനിമയം ചെയ്യുമ്പോള്‍ കീറിയതോ, മഷിപുരണ്ടതോ ആയ നോട്ടുകള്‍ സ്വീകരിക്കാതിരിക്കുക.

English summary
Soiled or torn new currency notes are not replacing -Report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X