കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അന്ത്യശാസനവുമായി യൂറോപ്യന്‍ യൂണിയന്‍, സിപ്രസും ഗ്രീക്ക് ജനതയും എങ്ങനെ പ്രതിസന്ധി അതിജീവിയ്ക്കും?

Google Oneindia Malayalam News

ഏതന്‍സ് : യൂറോപ്യന്‍ യൂണിയന്‍ വീണ്ടും ഒരു അവസരം കൂടി ഗ്രീസിന് നല്‍കുന്നു. സാമ്പത്തിക പ്രതിസന്ധി പരിഹരിയ്ക്കുന്നതിനുള്ള പുതിയ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിയ്ക്കാന്‍ ഒരു അവസരം കൂടിയാണ് ഗ്രീസിന് നല്‍കുന്നത്. ഗ്രീക്ക് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഞായറാഴ്ച യൂറോപ്യന്‍ യൂണിയന്റെ സമ്പൂര്‍ണ ഉച്ചകോടി ചേരും .

യൂറോപ്യന്‍ യൂണിയന്‍ നിര്‍ദ്ദേശങ്ങള്‍ ഹിതപരിശോധനയിലൂടെ ഗ്രീസ് തള്ളിയ സാഹചര്യത്തില്‍ ബ്രസല്‍സില്‍ യൂറോസോണ്‍ നേതാക്കാള്‍ അടിയന്തര യോഗം ചേര്‍ന്നിരുന്നു. നിര്‍ദ്ദേശങ്ങള്‍ തള്ളിയ ഗ്രീസിന്റെ നിലപാടുകതളും പുതിയ നിര്‍ദ്ദേശങ്ങളും യൂറോസോണ്‍ ചര്‍ച്ച ചെയ്തിരുന്നു. പുതിയ സാമ്പത്തിക നിര്‍ദ്ദേശങ്ങള്‍ വെള്ളിയാഴ്ചയോടെ സമര്‍പ്പിയ്ക്കണമെന്ന് ഗ്രീസിന് നിര്‍ദ്ദേശം നല്‍കി. എന്നാല്‍ ഗ്രീസ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് വ്യക്തമായ മറുപടി ഇതുവരേയും ലഭിച്ചിട്ടില്ല .

Alexis Tsipras

യൂറോപ്യന്‍ യൂണിയന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയാണ് ഇപ്പോള്‍ ഉണ്ടായിരിയ്ക്കുന്നതെന്നാണ് യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡൊണാള്‍ക് ടസ്‌ക് പറയുന്നത്. ഗ്രീസിലെ ബാങ്കിംഗ് മേഖല തകര്‍ന്നാല്‍ അത് യൂറോപ്പിനെ ഒന്നാകെ ബാധിയ്ക്കും . ഞായറാഴ്ച നടക്കു്‌നന ഉച്ചകോടിയില്‍ യൂറോപ്യന്‍ യൂണിയനിലെ മുഴുവന്‍ അംഗങ്ങളും പങ്കെടുക്കും.

English summary
Eurozone Sets Sunday Deadline for Greece Financing Deal.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X