കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിയോ തരുന്നത് 'ഫ്രീ' അല്ല മക്കളേ... മുട്ടന്‍ പണിയാണ് !!! സത്യം അറിഞ്ഞാല്‍ ഞെട്ടിപ്പോകും

Google Oneindia Malayalam News

ഇപ്പോള്‍ എല്ലായിടത്തേയും ചര്‍ച്ച റിലയന്‍സ് ജിയോയുടെ ഡാറ്റാ/കോള്‍ പ്ലാനുകളെ കുറിച്ചാണ്. വന്‍ ഓഫറുകളാണല്ലോ ജിയോ മുന്നോട്ട് വയ്ക്കുന്നത്. അമ്പത് രൂപയ്ക്ക് ഒരു ജിബി ഡാറ്റയെന്നും അണ്‍ലിമിറ്റഡ് വോയ്‌സ് കോള്‍, രാത്രിയില്‍ അണ്‍ലിമിറ്റഡ് ഡാറ്റ ഓഫറുകള്‍ അങ്ങനെ തുടരുകയാണ്.

<strong>Read Also: </strong>ജിയോ കണ്ട് തുള്ളുമ്പോള്‍ ഇക്കാര്യങ്ങള്‍ മറക്കേണ്ട... സംഗതി അംബാനിയാണ്!!!Read Also: ജിയോ കണ്ട് തുള്ളുമ്പോള്‍ ഇക്കാര്യങ്ങള്‍ മറക്കേണ്ട... സംഗതി അംബാനിയാണ്!!!

ഇതെല്ലാം സത്യമാണെന്ന് കരുതിയാണ് നിങ്ങള്‍ ജിയോ സിം എടുക്കുന്നത് എങ്കില്‍ ഒന്ന് സൂക്ഷിക്കുന്നത് നല്ലതാണ്. അവരുടെ ഒറിജിനല്‍ താരിഫുകള്‍ നോക്കി മാത്രം കണക്ഷന്‍ എടുത്താല്‍ മതി.

Read Also: ജിയോക്ക് വേണ്ടി കുപ്പായത്തിന്റെ നിറംമാറ്റിയ പ്രധാനമന്ത്രിയോ.. അതോറിലയന്‍സിന്റെ മോഡലോ?Read Also: ജിയോക്ക് വേണ്ടി കുപ്പായത്തിന്റെ നിറംമാറ്റിയ പ്രധാനമന്ത്രിയോ.. അതോറിലയന്‍സിന്റെ മോഡലോ?

ഫ്രീ വെല്‍ക്കം ഓഫറില്‍ തന്നെ ഒരുപാട് പ്രശ്‌നമുണ്ട്. ഈ ഓഫറില്‍ നിങ്ങള്‍ക്ക് ഒരു ദിവസം ഉപയോഗിക്കാവുന്ന ഡാറ്റയ്ക്കും കണക്കുണ്ട്. അപ്പോള്‍ ജിയോയെ കുറിച്ച് എല്ലാവരും പറയുന്നതും സത്യത്തില്‍ എന്താണ് കിട്ടുന്നതും എന്നത് ഒന്ന് താരതമ്യം ചെയ്താലോ...

വെല്‍ക്കം ഓഫര്‍

വെല്‍ക്കം ഓഫര്‍

ഫ്രീ വെല്‍ക്കം ഓഫറില്‍ അണ്‍ലിമിറ്റഡ് 4ജി ഡാറ്റ എന്നാണല്ലോ പറയുന്നത്. എന്നാല്‍ അത് അത്രയ്ക്ക് അണ്‍ലിമിറ്റഡ് അല്ല. 4 ജിബിയാണ് 4 ജി സ്പീഡില്‍ ലഭിക്കുക. അത് കഴിഞ്ഞാല്‍ 128 കെബിപിഎസ് സ്പീഡ് മാത്രമേ ഉണ്ടാകൂ.

50 രൂപയ്ക്ക് 1 ജിബി?

50 രൂപയ്ക്ക് 1 ജിബി?

50 രൂപയ്ക്ക് ഒരു ജിബി ഡാറ്റ കിട്ടും എന്നാണല്ലോ ഏറ്റവും ആകര്‍ഷകമായ ഓഫര്‍. ഇതിലും ഇത്തിരി കള്ളത്തരം ഇല്ലേ എന്നൊരു സംശയം. 299 രൂപയുടെ പ്ലാനില്‍ കിട്ടുക 2 ജിബി ഡാറ്റയാണ്. ഏറ്റവും വലിയ പ്ലാന്‍ ആയ 4999 രൂപയില്‍ കിട്ടുക 75 ജിബിയും. അപ്പോള്‍ ഒരു ജിബി 50 രൂപയ്ക്ക് കിട്ടുമോ എന്ന് ആലോചിച്ച് നോക്കൂ.

ഡാറ്റാലിമിറ്റ്

ഡാറ്റാലിമിറ്റ്

അതൊക്കെ പോകട്ടെ... ഇത്രയും ചെറിയ പൈസക്ക് 4ജി കിട്ടുമ്പോള്‍ അതൊന്നും കുറ്റമാക്കേണ്ട. ഇനി ഡാറ്റാ ലിമിറ്റ് കഴിഞ്ഞാല്‍ എന്താണ് അവസ്ഥ എന്നറിയാമോ? ഒരു ജിബിയ്ക്ക് 250 രൂപയാണ് ചാര്‍ജ്ജ്... ഇതൊക്കെ ഞങ്ങള്‍ പറയുന്നതല്ല. റിലയന്‍സിന്റെ താരിഫില്‍ തന്നെ ഉള്ളതാണ്.

രാത്രി അണ്‍ലിമിറ്റഡ്

രാത്രി അണ്‍ലിമിറ്റഡ്

അടുത്ത വര്‍ഷം തുടക്കം മുതല്‍ ആരംഭിക്കുന്ന താരിഫുകളില്‍ രാത്രി അണ്‍ലിമിറ്റഡ് ആണ് എന്നാണ് പറയുന്നത്. എന്നാല്‍ റിലയന്‍സിന്റെ രാത്രി എന്ന് പറയുന്നത് പുലര്‍ച്ചെ രണ്ട് മണി മുതല്‍ അഞ്ച് മണിവരെയുള്ള മൂന്ന് മണിക്കൂര്‍ ആണ്.

ചെറിയ പ്ലാനുകള്‍

ചെറിയ പ്ലാനുകള്‍

19 രൂപമുതല്‍ 299 രൂപവരെയുള്ള ചെറിയ പ്ലാനുകള്‍ ഉണ്ടെന്നതായിരുന്നു മറ്റൊരു വാഗ്ദാനം. എന്നാല്‍ ഇതൊന്നും ആദ്യ റീച്ചാര്‍ജ്ജ് ആയി ചെയ്യാന്‍ പറ്റില്ല. തുടങ്ങിക്കിട്ടണമെങ്കില്‍ 449 രൂപയ്‌ക്കെങ്കിലും റീച്ചാര്‍ജ്ജ് ചെയ്യണം.

ജിയോനെറ്റ് ഹോട്ട് സ്‌പോട്ട്

ജിയോനെറ്റ് ഹോട്ട് സ്‌പോട്ട്

കേട്ടാല്‍ അത്ഭുതം തോന്നുന്ന സംഗതിയാണ് ജിയോനെറ്റ് ഹോട്ട് സ്‌പോട്ട്. രാജ്യത്താകമാനം പത്ത് ലക്ഷം വൈഫൈ ഹോട്ട് സ്‌പോട്ടുകളാണ് ഒരുക്കുന്നത്. 4ജി സ്പീഡില്‍ ഇവിടെ നിന്ന് വൈഫൈ ഉപയോഗിക്കാം. പക്ഷേ ഇതിന്റെ കാര്യമോ?

പറ്റിപ്പാണോ

പറ്റിപ്പാണോ

ജനുവരിയോടുകൂടിയേ ഹോട്ട് സ്‌പോട്ട് സൗകര്യം ലഭ്യമാകൂ. പക്ഷേ അത് 30 മീറ്റര്‍ പരിധിയിലേ ലഭിക്കൂ എന്നാണ് വിവരം. ഈ കണക്ക് പറഞ്ഞാണ് അമ്പത് രൂപയ്ക്ക് ഒരു ജിബി എന്നൊക്കെ അവകാശപ്പെടുന്നത് എന്ന് കൂടി ഓര്‍ക്കണം.

ആഡ് ഓണ്‍

ആഡ് ഓണ്‍

ആദ്യം റീച്ചാര്‍ജ്ജ് ചെയ്തപ്പോഴുള്ള ഡാറ്റ തീര്‍ന്നാല്‍ പിന്നെ ആഡ് ഓണ്‍ റീച്ചാര്‍ജ്ജ് മാത്രമാണ് രക്ഷ. അല്ലെങ്കില്‍ ഒരു ജിബിയ്ക്ക് 250 രൂപ കൊടുക്കണം. ആഡ് ഓണ്‍ ഡാറ്റ പാക്കിന്റെ കാര്യത്തിലും ഈ പറയുന്നതുപോലുള്ള മെച്ചമൊന്നും കാണാനില്ല.

151 രൂപ

151 രൂപ

151 രൂപ മുതലാണ് ഡാറ്റ ആഡ് ഓണ്‍ പാക്കുകള്‍ തുടങ്ങുന്നത്. 151 രൂപയ്ക്ക് കിട്ടുക ഒരു ജിബിയാണ്. അപ്പോള്‍ നേരത്തെ പറഞ്ഞ ആ 50 രൂപയ്ക്ക് ഒരു ജിബി ഓഫര്‍ എവിടെ എന്നൊന്നും ചിന്തിക്കരുത്. ഇതിന്റെ കൂടെ ജിയോനെറ്റ് ഹോട്ട് സ്‌പോട്ടില്‍ ഒരു ജിബി കൂടി ഉപയോഗിക്കാം. പക്ഷേ ഹോട്ട് സ്‌പോട്ടുള്ള സ്ഥലത്ത് പോയി നില്‍ക്കണം എന്ന് മാത്രം.

5001 രൂപ

5001 രൂപ

ഏറ്റവും ഉയര്‍ന്ന ആഡ് ഓണ്‍ ഡാറ്റ പാക്ക് 5001 രൂപയുടേതാണ്. അതിന് പരമാവധി കിട്ടുക 75 ജിബി 4 ജി ഡാറ്റയാണ്. ഹോട്ട് സ്‌പോട്ടില്‍ പോയാല്‍ ഒരു 75 ജിബി കൂടി കിട്ടും. പക്ഷേ അമ്പത് രൂപയ്ക്ക് ഒരു ജിബി കിട്ടുന്നത് എവിടെയാണ് ഇപ്പോഴും പിടികിട്ടുന്നില്ല.

English summary
Some interesting Facts about Reliance Jio... RS 50 per 1 GB, is it true?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X