Get Updates
Get notified of breaking news, exclusive insights, and must-see stories!

ട്രെയിന്‍ ടിക്കറ്റ് ബുക്കിംഗിന് ആധാര്‍ നിര്‍ബന്ധം!! വെളിപ്പെടുത്തല്‍ ബിസിനസ് പ്ലാനില്‍

ദില്ലി: ഓണ്‍ലൈന്‍ ടിക്കറ്റിന് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കാനുള്ള നീക്കവുമായി ഇന്ത്യന്‍ റെയില്‍വേ. കൂടുതല്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതും, ആള്‍മാറാട്ടവും ടിക്കറ്റ് ബുക്കിംഗ് കേന്ദ്രീകരിച്ചുള്ള തട്ടിപ്പും തടയുന്നതിന് വേണ്ടിയാണ് റെയില്‍വേയുടെ നീക്കം.

ഏപ്രില്‍ ഒന്നുമുതലാണ് ഈ സംവിധാനം പ്രാബല്യത്തില്‍ വരിക. ആദ്യത്തെ ഒരു മാസം പരീക്ഷണാര്‍ത്ഥമായിരിക്കും സംവിധാനം നടപ്പിലാക്കുക. നേരത്തെ മുതിര്‍ന്ന പൗരന്മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ടിക്കറ്റ് കണ്‍സെഷന് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കുമെന്ന ചില റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

 ബിസിനസ് പ്ലാന്‍ വെളിപ്പെടുത്തി

ബിസിനസ് പ്ലാന്‍ വെളിപ്പെടുത്തി

വ്യാഴാഴ്ച റെയില്‍വേ വകുപ്പ് മന്ത്രി സുരേഷ് പ്രഭുവാണ് 2017-18ലെ ബിസിനസ് പ്ലാന്‍ വെളിപ്പെടുത്തിയത്. റെയില്‍വേ കറന്‍സി രഹിത ഇടപാടുകളിലേയ്ക്ക് മാറുന്നതിന്റെ ഭാഗമായി 6000 പോയിന്റ് ഓഫ് സെയില്‍ മെഷീനുകളും, 1000 ഓട്ടോമാറ്റിക് ടിക്കറ്റഅ വെന്‍ഡിംഗ് മെഷീനുകളും രാജ്യത്താകമാനം സ്ഥാപിക്കും. ഇതിന് പുറമേ കറന്‍സി രഹിത ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്റഗ്രേറ്റഡ് ടിക്കറ്റ് ആപ്പും റെയില്‍വേ പുറത്തിറക്കും.

 ഐആര്‍സിടിസിയില്‍ ടിക്കറ്റ് രജിസ്‌ട്രേഷന്‍

ഐആര്‍സിടിസിയില്‍ ടിക്കറ്റ് രജിസ്‌ട്രേഷന്‍

ഐആര്‍സിടിസി വെബ്ബ്‌സൈറ്റില്‍ വണ്‍ ടൈം രജിസ്‌ട്രേഷന് ആധാര്‍ ഏപ്രില്‍ മുതല്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമായിരിക്കും. ടിക്കറ്റ് ബുക്കിംഗിലുള്ള തട്ടിപ്പ് പൂര്‍ണ്ണമായും തടയുന്നതിന് വേണ്ടിയാണ് ഈ നീക്കം.

കണ്‍സഷന്‍ ടിക്കറ്റിന് ആധാര്‍

കണ്‍സഷന്‍ ടിക്കറ്റിന് ആധാര്‍

മുതിര്‍ന്ന പൗരന്മാര്‍, വിദ്യാര്‍ത്ഥികള്‍, ഗവേഷകര്‍, അധ്യാപകര്‍, ഡോക്ടര്‍മാര്‍, നഴ്സുമാര്‍, കായിക താരങ്ങള്‍, അര്‍ജുന ജേതാക്കള്‍ എന്നിങ്ങനെ അമ്പതോളം വിഭാഗത്തിലുള്ള യാത്രക്കാര്‍ക്ക് ഇന്ത്യന്‍ റെയില്‍വേ കണ്‍സെഷന്‍ ടിക്കറ്റുകള്‍ നല്‍കിവരുന്നുണ്ട്. ഇത്തരത്തില്‍ കണ്‍സെഷന്‍ ടിക്കറ്റുകള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിക്കൊണ്ടുള്ള സംവിധാനം കൊണ്ടുവരുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

മുതിര്‍ന്ന പൗരന്മാര്‍ക്ക്

മുതിര്‍ന്ന പൗരന്മാര്‍ക്ക്

എന്നാല്‍ മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള കണ്‍സെഷന് വേണ്ടിയായിരിക്കും ആദ്യ ഘട്ടത്തില്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കുകയെന്ന് നേരത്തെ റെയില്‍വേ മന്ത്രാലയം സൂചന നല്‍കിയിരുന്നു. 2015-16 സാമ്പത്തിക വര്‍ഷത്തില്‍ 1,600 കോടി രൂപയാണ് മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള ടിക്കറ്റ് കണ്‍സെഷനായി റെയില്‍വേ ചെലവഴിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+