പണമിടപാട് വാട്സ്ആപ്പില്‍!! പേടിഎമ്മിനും മൊബിക്വിക്കിനും കനത്ത തിരിച്ചടി!!
ദില്ലി: ഇന്‍സ്റ്റന്റ് മെസേജ് ആപ്ലിക്കേഷനായ വാട്സ്ആപ്പില്‍ പണമിടപാടിന് സംവിധാനങ്ങള്‍ ഒരുങ്ങുന്നു. ഡിജിറ്റല്‍ പണമിടപാട് ആരംഭിക്കാനുള്ള ശ്രമത്തിലാണ് വാട്സ്ആപ്പ്. യുപിഐ അടിസ്ഥാനമാക്കിയുള്ള പേയ്മെന്റ് സംവിധാനമാണ് ഒക്ടോബര്‍ മാസത്തോടെ വാട്സ്ആപ്പ് അവതരിപ്പിക്കാനൊരുങ്ങുന്നത്.
യുപിഐ സംവിധാനം കൈകാര്യം ചെയ്യാന്‍ കഴിവുള്ളതും സാമ്പത്തിക കാര്യങ്ങള്‍ നോക്കി നടത്താന്‍ കഴിവുള്ളതുമായ ഒരാളെ അന്വേഷിക്കുന്നതായി കാണിച്ച് വാട്സ്ആപ്പ് വെബ്ബ്സൈറ്റില്‍ പരസ്യവും പ്രത്യക്ഷപ്പെട്ടിരുന്നു. ഭീം ആപ്പ്, ആധാര്‍ കാര്‍ഡ് എന്നിവയുമായി ബന്ധിപ്പിച്ചുകൊണ്ടുള്ള പണമിടപാടുകളാണ് ആപ്പ് വഴി നടത്തുക. നോട്ട് നിരോധനത്തിന് ശേഷം ഡിജിറ്റല്‍ പണമിടപാടുകളെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിന് സജീവ നീക്കത്തിന് പിന്നാലെയാണ് വാട്സ്ആപ്പിന്റെ നീക്കം. മണി വാലറ്റ്, ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, യുപിഐ സേവനങ്ങള്‍ ക്രമാതീതമായി വര്‍ധിച്ചിരുന്നു.
വരുമാനമുണ്ടാക്കുന്നതിനായി തേര്‍ഡ് പാര്‍ടി പരസ്യങ്ങള്‍ അവതരിപ്പിക്കില്ലെന്ന് നിലപാട് വ്യക്തമാക്കിയ വാട്സ്ആപ്പ് കമേഴ്സ്യല്‍ മെസേജിംഗ് പ്ലാറ്റ്ഫോം പുറത്തിറക്കുന്നതിന് വേണ്ടിയുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്. ഒരു വര്‍ഷത്തേയ്ക്ക് ഈടാക്കിയിരുന്ന 1 യുഎസ് ഡോളര്‍ എന്ന തുക എടുത്തു നീക്കിയിരുന്നു. ലോകത്ത് 200 മില്യണ്‍ ഉപയോക്താക്കളുള്ള വാട്സ്ആപ്പ് ഇന്ത്യയിലെ

ഉപയോക്താക്കള്‍ക്കിടയിലാണ് ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനം അവതരിപ്പിക്കുന്നത്. പേടിഎം ഉള്‍പ്പെടെയുള്ള ഇ വാലറ്റ് സേവനങ്ങള്‍ക്ക് തിരിച്ചടിയാവുന്ന തരത്തിലുള്ള ആപ്പ് പുറത്തിറക്കാനാണ് നീക്കം. നേരത്തെ ഇന്ത്യക്കാരായ ഉപയോക്താക്കള്‍ക്ക് വേണ്ടി പ്രത്യേക പുറത്തിറക്കുന്നത് സംബന്ധിച്ച് ചില അനൗദ്യോഗിക പ്രഖ്യാപനങ്ങള്‍ നടത്തിയിരുന്നു.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications