കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പണമിടപാട് വാട്‌സ്ആപ്പില്‍!! പേടിഎമ്മിനും മൊബിക്വിക്കിനും കനത്ത തിരിച്ചടി!!

Google Oneindia Malayalam News

ദില്ലി: ഇന്‍സ്റ്റന്റ് മെസേജ് ആപ്ലിക്കേഷനായ വാട്‌സ്ആപ്പില്‍ പണമിടപാടിന് സംവിധാനങ്ങള്‍ ഒരുങ്ങുന്നു. ഡിജിറ്റല്‍ പണമിടപാട് ആരംഭിക്കാനുള്ള ശ്രമത്തിലാണ് വാട്‌സ്ആപ്പ്. യുപിഐ അടിസ്ഥാനമാക്കിയുള്ള പേയ്‌മെന്റ് സംവിധാനമാണ് ഒക്ടോബര്‍ മാസത്തോടെ വാട്‌സ്ആപ്പ് അവതരിപ്പിക്കാനൊരുങ്ങുന്നത്.

യുപിഐ സംവിധാനം കൈകാര്യം ചെയ്യാന്‍ കഴിവുള്ളതും സാമ്പത്തിക കാര്യങ്ങള്‍ നോക്കി നടത്താന്‍ കഴിവുള്ളതുമായ ഒരാളെ അന്വേഷിക്കുന്നതായി കാണിച്ച് വാട്‌സ്ആപ്പ് വെബ്ബ്‌സൈറ്റില്‍ പരസ്യവും പ്രത്യക്ഷപ്പെട്ടിരുന്നു. ഭീം ആപ്പ്, ആധാര്‍ കാര്‍ഡ് എന്നിവയുമായി ബന്ധിപ്പിച്ചുകൊണ്ടുള്ള പണമിടപാടുകളാണ് ആപ്പ് വഴി നടത്തുക. നോട്ട് നിരോധനത്തിന് ശേഷം ഡിജിറ്റല്‍ പണമിടപാടുകളെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിന് സജീവ നീക്കത്തിന് പിന്നാലെയാണ് വാട്‌സ്ആപ്പിന്റെ നീക്കം. മണി വാലറ്റ്, ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, യുപിഐ സേവനങ്ങള്‍ ക്രമാതീതമായി വര്‍ധിച്ചിരുന്നു.

വരുമാനമുണ്ടാക്കുന്നതിനായി തേര്‍ഡ് പാര്‍ടി പരസ്യങ്ങള്‍ അവതരിപ്പിക്കില്ലെന്ന് നിലപാട് വ്യക്തമാക്കിയ വാട്‌സ്ആപ്പ് കമേഴ്‌സ്യല്‍ മെസേജിംഗ് പ്ലാറ്റ്‌ഫോം പുറത്തിറക്കുന്നതിന് വേണ്ടിയുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്. ഒരു വര്‍ഷത്തേയ്ക്ക് ഈടാക്കിയിരുന്ന 1 യുഎസ് ഡോളര്‍ എന്ന തുക എടുത്തു നീക്കിയിരുന്നു. ലോകത്ത് 200 മില്യണ്‍ ഉപയോക്താക്കളുള്ള വാട്‌സ്ആപ്പ് ഇന്ത്യയിലെ

whatsapp

ഉപയോക്താക്കള്‍ക്കിടയിലാണ് ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനം അവതരിപ്പിക്കുന്നത്. പേടിഎം ഉള്‍പ്പെടെയുള്ള ഇ വാലറ്റ് സേവനങ്ങള്‍ക്ക് തിരിച്ചടിയാവുന്ന തരത്തിലുള്ള ആപ്പ് പുറത്തിറക്കാനാണ് നീക്കം. നേരത്തെ ഇന്ത്യക്കാരായ ഉപയോക്താക്കള്‍ക്ക് വേണ്ടി പ്രത്യേക പുറത്തിറക്കുന്നത് സംബന്ധിച്ച് ചില അനൗദ്യോഗിക പ്രഖ്യാപനങ്ങള്‍ നടത്തിയിരുന്നു.

English summary
Payment through apps is seemingly the future, something Paytm in India is talking about for a while, and now it looks like WhatsApp too wants to be a part of this future. The company is reportedly working on a payment system that will integrate with WhatsApp using UPI and allow Indian users to make payments through the chat app.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X