കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭവന നിര്‍മാണത്തിന് പിഎഫില്‍ ഇളവ്!! 90 ശതമാനം പ്രൊവിഡന്റ് ഫണ്ടും പിന്‍വലിക്കാമെന്ന് കേന്ദ്രം

Google Oneindia Malayalam News

ദില്ലി: ഭവന നിര്‍മ്മാണത്തിനോ വീട് വാങ്ങുന്നതിനോ വേണ്ടി പ്രൊവിഡന്റ് ഫണ്ടില്‍ 90 ശതമാനം തുക പിന്‍വലിക്കാന്‍ കഴിയുമെന്ന് കേന്ദ്രസര്‍ക്കാര്‍. ഇതിന് പുറമേ ഭവന വായ്പയുടെ പ്രതിമാസ തവണകള്‍ അടയ്ക്കുന്നതിനും, തിരിച്ചടവിനും പിഎഫ് അക്കൗണ്ടുകള്‍ ഉപയോഗപ്പെടുത്താം. വീട് വാങ്ങുന്നതിനും നിര്‍മിക്കുന്നതിനും പുറമേ സ്ഥലം വാങ്ങുന്നതും ഇളവിന്റെ പരിധിയില്‍ ഉള്‍പ്പെടുന്നു. രാജ്യസഭയിലെ ചോദ്യോത്തര വേളയില്‍ കേന്ദ്ര തൊഴില്‍ മന്ത്രി ബന്ദാരു ദത്താത്രേയയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

പത്ത് അംഗങ്ങള്‍ ഉള്‍പ്പെട്ട സഹകരണ സംഘം രൂപീകരിച്ചാല്‍ ഇപിഎഫ് അംഗങ്ങള്‍ക്ക് ഈ സൗകര്യങ്ങള്‍ ലഭ്യമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇപിഎഫ് അംഗങ്ങളായ പത്ത് പേരുള്‍പ്പെട്ട സഹകരണ സംഘത്തിന് ഭവന നിര്‍മ്മാണത്തിന് 90 ശതമാനം വരെ പിന്‍വലിക്കാന്‍ അനുവദിക്കുന്നതാണ് പുതിയ പദ്ധതി. ഇപിഎഫ് നിയമത്തിലെ ഭേദഗതിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇതിമൊപ്പം 1952ലെ നിയമത്തില്‍ പുതിയ ഖണ്ഡിത കൂട്ടിച്ചേര്‍ത്തതയായും മന്ത്രി രാജ്യസഭയില്‍ അറിയിച്ചു.

pfo-16

2016ലെ കണക്ക് അനുസരിച്ച് രാജ്യത്തെ ഇപിഎഫ് തൊളിലാളികളുടെ എണ്ണം 17.14 കോടിയാണ്. ഇതില്‍ വിഹിതം അടച്ചവരുടെ എണ്ണം 3.76 കോടിയാണ്. എന്നാല്‍ പ്രൊവിഡന്റ് ഫണ്ട് വ്യവസ്ഥകള്‍ക്കനുസരിച്ച് മാത്രമായിരിക്കും പണം പിന്‍വലിക്കുന്നതിനുള്ള സൗകര്യമുണ്ടായിരിക്കൂവെന്നും ബന്ദാരു ദത്താത്രേയ അറിയിച്ചു.

English summary
The amendment in the scheme will allow the Employees's Provident Fund Organisation subscribers to use their EPF accounts for paying EMIs for their home loans. The EPFO will have to form a cooperative society with at least 10 members to avail the facility.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X