കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിമാനത്താവളത്തില്‍ ഇനി അനായാസം ചെക്ക് ഇന്‍ ചെയ്യാം, വേണ്ടത് ഒരു മൊബൈല്‍ ഫോണ്‍, എങ്ങനെ..?

  • By Anoopa
Google Oneindia Malayalam News

Recommended Video

cmsvideo
പറക്കാന്‍ ഇനി ബോര്‍ഡിംഗ് പാസ് വേണ്ട, മൊബൈല്‍ മാത്രം മതിയാകും! | Oneindia Malayalam

ദില്ലി: വിമാനത്താവളങ്ങളില്‍ ചെക്ക് ഇന്‍ ചെയ്യല്‍ ഇനി മുതല്‍ എളുപ്പമാകും. തിരിച്ചറിയല്‍ രേഖകള്‍ ഹാജരാക്കി കാത്തുനില്‍ക്കേണ്ട കാര്യമില്ല. വേണ്ടത് നിങ്ങളുടെ ആധാര്‍ നന്പര്‍ മാത്രം. ബയോമെട്രിക് രേഖകള്‍ ഉപയോഗിച്ച് ചെക്ക് ഇന്‍ നടപടികള്‍ പൂര്‍ത്തിയാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആംസ്റ്റര്‍ഡാമിലെയും ദോഹയിലെയും മാര്‍ക്വീ വിമാനത്താവളങ്ങള്‍ക്കു സമാനമായ ചെക്ക് ഇന്‍ രീതിയാണ് ഇന്ത്യയിലും നിലവില്‍ വരുന്നത്.

കടലാസു രേഖകളില്ലാതെ ചെക്ക് ഇന്‍ ചെയ്യാനുള്ള സംവിധാനം പ്രാവര്‍ത്തികമാക്കാനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞതായി കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചു. ഇതിനായി എയര്‍ലൈനുകളുടെ ഡാറ്റാബേസുകള്‍ പരിശോധിച്ചു വരികയാണ്. വരും കാലങ്ങളില്‍ ആഭ്യന്തര യാത്രകളുടെ ചെക്ക് ഇന്‍ നടപടികള്‍ക്ക് യാത്രക്കാരുടെ കയ്യില്‍ ഒരു മൊബൈല്‍ ഫോണ്‍ മാത്രമാണ് വേണ്ടിവരിക.

plane

പുതിയ സംവിധാനം നിലവില്‍ വന്നാല്‍ വിമാനത്താവള ടെര്‍മിനലില്‍ പ്രവേശിക്കുന്നതിനു മുന്‍പ് തിരിച്ചറിയല്‍ രേഖകളെല്ലാം ഹാജരാക്കേണ്ടി വരില്ല. ബയോമെട്രിക് സംവിധാനം ഉപയോഗിച്ച് യാത്രക്കാരെക്കുറിച്ചും അവര്‍ സഞ്ചരിക്കേണ്ട വിമാനങ്ങളെക്കുറിച്ചുമുള്ള വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കും. ഹൈദരാബാദിലെയും ബെംഗളൂരുവിലെയും ചില വിമാനത്താവളങ്ങളില്‍ പരീക്ഷണാര്‍ത്ഥം പുതിയ സംവിധാനം നടപ്പിലാക്കിയെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു.

English summary
Soon you will need only Aadhaar number to board flights
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X