കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്രബജറ്റ് അവതരണം ജൂലൈയില്‍: തിയ്യതി പ്രഖ്യാപനം സത്യപ്രതി‍ജ്ഞയ്ക്ക് ശേഷം, ജൂലൈ 10ന് സാധ്യത!!

Google Oneindia Malayalam News

ദില്ലി: കേന്ദ്ര ബജറ്റ് അവതരണം ജൂലൈ രണ്ടാം വാരമെന്ന് സൂചന. പുതിയതായി അധികാരത്തിലേറുന്ന നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ജൂലൈ 1൦ന് 2019-20 സാമ്പത്തിക വര്‍ഷത്തെ ധനകാര്യ ബജറ്റ് അവതരിപ്പിക്കുമെന്നാണ് മുന്‍നിര ബിസിനസ് പോര്‍ട്ടല്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നത്. സത്യപ്രതിജ്ഞ കഴിഞ്ഞ് പുതിയ ധനകാര്യമന്ത്രി അധികാരമേല്‍ക്കുന്നതോടെ ബജറ്റ് അവതരിപ്പിക്കുന്ന തിയ്യതിയും തീരുമാനിക്കും. ബജറ്റ് സംബന്ധിച്ച യോഗങ്ങള്‍ ഇതിനകം തന്നെ ആരംഭിച്ചിട്ടുണ്ട്. ഇതോടെ ബജറ്റ് അവതരണത്തിനുള്ള അന്തിമ തിയ്യതിയും തീരുമാനിക്കും.

തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ വീണ്ടും ഇരുട്ടടി; പെട്രോൾ ഡീസൽ വില കുതിക്കുന്നുതിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ വീണ്ടും ഇരുട്ടടി; പെട്രോൾ ഡീസൽ വില കുതിക്കുന്നു

കഴിഞ്ഞ വര്‍ഷത്തെ പോലെ തന്നെ ജൂലൈ 15ഓടെ തന്നെ കേന്ദ്രസര്‍ക്കാരിന്റെ സമ്പൂര്‍ണ ധനകാര്യ ബജറ്റ് അവതരണം പൂര്‍ത്തിയാവും. ലോക്സഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ 2019 ഫെബ്രുവരിയിലാണ് ഇടക്കാല ധനകാര്യമന്ത്രിയായ പീയൂഷ് ഗോയലാണ് 2019ലെ ഇടക്കാല ബജറ്റ് സമര്‍പ്പിച്ചത്. ദുരിതം അനുഭവിക്കുന്ന കര്‍ഷകര്‍ക്കായി 75,000 കോടിയുടെ ദുരിതാശ്വാസ പാക്കേജും പ്രഖ്യാപിച്ചിരുന്നു. പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി എന്ന പുതിയ പദ്ധതിക്ക് കീഴിലാണ് തുക അനുവദിച്ചത്. രാജ്യത്തെ കര്‍ഷക പ്രശ്നങ്ങളും കാര്‍ഷിക ഉല്‍പ്പാദനം കുറയാനുണ്ടായ കാരങ്ങളിലും ഊന്നിയായിരിക്കും ബജറ്റ് പ്രഖ്യാപനം. ദുരിതമനുഭവിക്കുന്ന കര്‍ഷകര്‍ക്ക് ആശ്വാസം നല്‍കുന്ന പദ്ധതികളും ബജറ്റില്‍ ഉള്‍പ്പെടുത്തിയേക്കും.

budget-1517019205

രണ്ടാം തവണയും കനത്ത ഭൂരിപക്ഷത്തില്‍ അധികാരത്തില്‍ തിരിച്ചെത്തിയ എന്‍ഡിഎ സര്‍ക്കാര്‍ 303 സീറ്റുകളാണ് നേടിയത്. പ്രതിപക്ഷമായ കോണ്‍ഗ്രസിന് വെറും 52 സീറ്റുകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. ഈ സാഹചര്യത്തില്‍ കേന്ദ്ര ധനകാര്യ ബജറ്റിനെ രാജ്യം ഉറ്റുനോക്കുന്നത് ഏറെ പ്രതീക്ഷയോടെയാണ്.

English summary
Sources says Union budget likely to present on July 10
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X