കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാംസങ് തകര്‍ന്നടിയുമോ? തലവന് അഞ്ച് വര്‍ഷം തടവ്... ആപ്പിളിന്റെ പണിയല്ല, സ്വയം വാങ്ങിവച്ചത്

  • By രശ്മി നരേന്ദ്രൻ
Google Oneindia Malayalam News

സോള്‍: ആപ്പിളും സാംസങും തമ്മില്‍ പല രാജ്യങ്ങളില്‍ നിയമ പോരാട്ടങ്ങള്‍ നടക്കുന്നുണ്ട്. ചിലയിടത്ത് ആപ്പിളിനും ചിലയിടത്ത് സാംസങ്ങിനും വിജയിക്കാനും ആയിട്ടുണ്ട്. ബിസിനസ് പോരാട്ടങ്ങളില്‍ ഒപ്പത്തിനൊപ്പം പോരാടുന്നും ഉണ്ട് കക്ഷികളും.

എന്നാല്‍ സാംസങിന് ഇനി നേരിടേണ്ടി വരിക അതിലും വലിയ വെല്ലുവിളിയാണ്. സാംസങ് തലവന്‍ ലീ ജാ യങിന് അഞ്ച് വര്‍ഷത്തെ തടവ് ശിക്ഷയാണ് ദക്ഷിണ കൊറിയന്‍ കോടതി വിധിച്ചിരിക്കുന്നത്.

ഉത്തര കൊറിയയുമായുള്ള നിരന്തര സംഘര്‍ഷങ്ങള്‍ക്കിടയില്‍ ദക്ഷിണ കൊറിയയെ അടിമുടി ഉലച്ച അഴിമതി കേസില്‍ ആണ് ഇപ്പോള്‍ സോള്‍ സെന്‍ട്രല്‍ ഡിസ്ട്രിക്ട് കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്.

സാംസങ് തലവന്‍

സാംസങ് തലവന്‍

സാംസങ് ഇലക്ട്രോണിക്‌സിന്റെ വൈസ് ചെയര്‍മാന്‍ ആണ് ലീ ജാ യങ്. പിതാവ് ലീ ക്യൂനെ ആണ് സാംസങിന്റെ ചെയര്‍മാന്‍. പിതാവ് രോഗബാധിതനായതോടെ ആണ് ലീ ജാങ് യങ് കമ്പനിയുടെ പൂര്‍ണമായും നയിക്കാന്‍ തുടങ്ങിയത്.

അഴിമതി കേസ്

അഴിമതി കേസ്

ദക്ഷിണ കൊറിയയുടെ പ്രസിഡന്റ് ആയിരുന്ന പാര്‍ക്ക് കുനേയ്ക്ക് കൈക്കൂലി നല്‍കി എന്നായിരുന്നു ലീ ജായങ് യങിനെതിരെയുള്ള ആരോപണം. അത് ഇപ്പോള്‍ തെളിയിക്കപ്പെട്ടിരിക്കുകയാണ്.

സഹായങ്ങള്‍ക്ക് സമ്മാനം

സഹായങ്ങള്‍ക്ക് സമ്മാനം

തങ്ങള്‍ക്ക് ചെയ്തുതന്ന സഹായങ്ങള്‍ക്ക് പ്രതിഫലമായി പ്രസിഡന്റ് പാര്‍ക്ക് കുനേയ്ക്ക് പണം നല്‍കി എന്നാണ് ആരോപണം. പാര്‍ക്ക് കുനേയുടെ സഹായിക്ക് പണം നല്‍കാന്‍ ലീ ജാ യങ് ആവശ്യപ്പെട്ടു എന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.

പ്രസിഡന്റിനും പണികിട്ടി

പ്രസിഡന്റിനും പണികിട്ടി

ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് പാര്‍ക്ക് കുനേ ഈ ആരോപണത്തെ തുടര്‍ന്ന് സസ്‌പെന്‍ഷനിലാണ്. ഇംപീച്ച്‌മെന്റ് നടപടികള്‍ പുരോഗമിക്കുകയും ആണ്.

ആഗോള പ്രതിസന്ധി?

ആഗോള പ്രതിസന്ധി?

ഒരു രാജ്യത്ത് ഒരു കമ്പനി മേധാവി ശിക്ഷിക്കപ്പെടുന്ന എന്നതിനപ്പുറത്തേക്ക് അന്താരാഷ്ട്ര മാനങ്ങളുള്ള കേസ് ആണ് ഇത്. ലോകത്തിലെ തന്നെ മുന്‍നിര ഇലക്ട്രോണിക്‌സ് കമ്പനികളില്‍ ഒന്നാണ് സാംസങ്.

English summary
The billionaire head of South Korea's Samsung Group, Jay Y Lee, was jailed for five years for bribery on Friday after a six-month trial over a scandal that brought down the president.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X