കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

2,799 രൂപയ്ക്ക് ഇന്ത്യന്‍ സ്മാര്‍ട് ഫോണ്‍

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: ഐ ഫോണും, സാംസങും, സോണിയും, ഷിയോമിയും മറ്റു ഇന്ത്യന്‍ സ്മാര്‍ട് ഫോണുകളുമൊക്കെ സജീവമായ ഇന്ത്യ മാര്‍ക്കറ്റില്‍ 2,799 രൂപയ്ക്ക് മികച്ച ഫീച്ചറുകളുള്ള സ്മാര്‍ട് ഫോണുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ കമ്പനിയായ സ്‌പൈസ്. ഓഗസ്റ്റില്‍ പുറത്തിറക്കിയ സ്‌പൈസ് ഫയര്‍വണ്‍ മി എഫ്എക്‌സ് 1ന്റെ പിന്‍ഗാമിയായി സ്‌പൈസ് ഫയര്‍വണ്‍ മി എഫ്എക്‌സ് 2വുമായാണ് കമ്പനിയുടെ വരവ്.

കമ്പനിയുടെ ഇ കോമേഴ്‌സ് വെബ്‌സൈറ്റായ സഹോലിക്കില്‍ നിന്നും സ്മാര്‍ട് ഫോണുകള്‍ ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാം. ഏറ്റവും ചെറിയ തുകയ്ക്ക് മികച്ച സ്മാര്‍ട് ഫോണ്‍ എന്ന് കമ്പനി അവകാശപ്പെടുമ്പോള്‍ ഇന്ത്യയിലെ ഭൂരിപക്ഷം വരുന്ന സാധാരണക്കാരായ ഉപഭോക്താക്കളെയാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് വ്യക്തം.

spice-fire-one-mi-fx2

ചൈനീസ് കമ്പനിയായ ഷിയോമിയുമായും ഇന്ത്യന്‍ കമ്പനി മൈക്രോമാക്‌സുമായുമാണ് സ്‌പൈസിന്റെ പ്രധാന മത്സരം. പതിവുപോലെ ഫയര്‍ ഫോക്‌സിന്റെ ഒഎസ് ആണ് പുതിയ ഫോണിലും ഉപയോഗിച്ചിരിക്കുന്നത്. 3.5 ഇഞ്ച് എച്ച് വിജിഎ റെസലൂഷന്‍ എല്‍സിഡി ഡിസ്‌പ്ലേ (320x480), ഡ്യുവല്‍ സിം, 1.3 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറ, 2 മെഗാപിക്‌സ് റിയര്‍ ക്യാമറ.

1100mAh ബാറ്ററി(ആറര മണിക്കൂര്‍ തുടര്‍ച്ചയായി സംസാരിക്കാവുന്ന ബാറ്ററി ബാക്കപ് ഫോണിന് ലഭിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം). 256 എംബി റാം, ജിഗാഹെട്‌സ് പ്രൊസസര്‍, 512എംബി ഇന്‍ബില്‍റ്റ് സ്‌റ്റോറേജ് (മൈക്രോഎസ്ഡി കാര്‍ഡ് വഴി 32 ജിബി വരെ വര്‍ധിപ്പിക്കാം). ടാഞ്ചി ഓറഞ്ച്, മിഡ്‌നൈറ്റ് ബ്ലാക്ക്, ആഷ് സില്‍വര്‍ എന്നിങ്ങനെ 3 നിറങ്ങളില്‍ ഫോണ്‍ ലഭ്യമാകും.

English summary
Spice Fire One Mi-FX 2 With Firefox OS 1.4 Launched
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X