കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജെറ്റ് എയര്‍വെയ്സില്‍ നിന്ന് ജോലി നഷ്ടപ്പെട്ടവര്‍ക്ക് ജോലി നല്‍കി സ്പൈസ് ജെറ്റ്, തൊഴിലില്ലാതായത് 20000 ജീവനക്കാര്‍

  • By Desk
Google Oneindia Malayalam News

ദില്ലി: ജെറ്റ് എയര്‍വെയ്‌സില്‍ നിന്ന് ജോലി നഷ്ടപ്പെട്ട പൈലറ്റുമാര്‍ക്കും കാബിന്‍ ക്രൂവിനും ജോലി നല്‍കി സ്‌പൈസ് ജെറ്റ്. അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് നിര്‍ത്തലാക്കിയ ജെറ്റ് എയര്‍വെയ്‌സിലെ 20000ല്‍പരം പൈലറ്റുമാരും കാബിന്‍ ക്രൂവും തൊഴില്‍ നഷ്ടപ്പെട്ടതിന്‍റെ ആശങ്കയിലാണ്. മുടങ്ങിക്കിടന്ന ശമ്പളത്തിന്റെയും തൊഴില്‍ സംരക്ഷിക്കാനും ആവശ്യപ്പെട്ടും ജെറ്റ് എയര്‍വെയ്‌സ് ജീവനക്കാര്‍ എയര്‍വെയ്‌സ് മുംബൈ ആസ്ഥാനത്ത് സംഘടിച്ചിരുന്നു.

മുൻ ജീവനക്കാരിയുടെ ആരോപണം നിഷേധിച്ച് ചീഫ് ജസ്റ്റിസ്; വൻ ഗൂഢാലോചന, രാജി വയ്ക്കില്ലെന്ന് രഞ്ജൻ ഗോഗോയ്മുൻ ജീവനക്കാരിയുടെ ആരോപണം നിഷേധിച്ച് ചീഫ് ജസ്റ്റിസ്; വൻ ഗൂഢാലോചന, രാജി വയ്ക്കില്ലെന്ന് രഞ്ജൻ ഗോഗോയ്

ഭാവി തന്നെ ആശങ്കയിലായ സ്ഥിതിയില്‍ പ്രധാനമന്ത്രി ഇടപെട്ട് തൊഴില്‍ ഉറപ്പാക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. ഇതിനിടയിലാണ് ജെറ്റ് എയര്‍വെയ്‌സിന്റെ പ്രധാന എതിരാളിയായ സ്‌പൈസ് ജെറ്റ് ജെറ്റ് എയര്‍വെയ്‌സിലെ തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് പുതിയ തൊഴില്‍ നല്‍കുന്നത്. 24 പുതിയ വിമാന സര്‍വീസുകള്‍ ആരംഭിക്കുന്ന സൈപ്‌സ് ജെറ്റ്, പൈലറ്റ്,കാബിന്‍ ക്രൂ, ടെക്‌നിക്കല്‍ എയര്‍പോര്‍ട്ട് സ്റ്റാഫ് എന്നിവര്‍ക്ക് ജോലി നല്‍കുമെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവില്‍ സ്‌പൈസ് ജെറ്റ് 100 പൈലറ്റുമാര്‍ക്കും 200 ലധികം കാബിന്‍ ക്രൂവിനും 200ഓളം ടെക്‌നിക്കല്‍ സ്റ്റാഫിനും ജോലി നല്‍കി കഴിഞ്ഞു.

09-spicejet-6-


ഇന്ത്യന്‍ യാത്രക്കാരുടെ അസൗകര്യങ്ങള്‍ ഒഴിവാക്കാന്‍ കൂടുതല്‍ വിമാന സര്‍വീസുകള്‍ ആരംഭിക്കുമെന്നും സ്‌പൈസ് ജെറ്റ് അറിയിച്ചു. കടബാധ്യതയിലായ ജെറ്റ് എയര്‍വെയ്‌സ് സര്‍വീസുകളെല്ലാം താത്കാലികമായി നിര്‍ത്തിവച്ചിരിക്കയാണ്. ജീവനക്കാര്‍ക്ക് നാലുമാസത്തിലധികമായി ശമ്പള കുടിശികയും നല്‍കാനുണ്ടായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ദില്ലി മുംബൈ ആസ്ഥാനത്ത് കനത്ത പ്രതിഷേധം നടത്തിയിരുന്നു.


ബാങ്കുകള്‍ അടിയന്തിരമായി 1500 കോടി നല്‍കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും അത് സംബന്ധിച്ച് തീരുമാനമാകാത്തതാണ് ജെറ്റിന്റെ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കിയത്. 8000 കോടിയുടെ വായ്പ തിരിച്ചടവ് മുടങ്ങിയ കമ്പനി ഇപ്പോള്‍ ബാങ്കുകളുടെ നിയന്ത്രണത്തിലാണ്.

English summary
. Spice jet hire employees of jet airways who lost their job due to jet airways financial crisis
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X