ബെംഗളൂരുവില്‍ നിന്ന് കൊച്ചിയിലേക്ക് 888 രൂപ, ഉത്സവകാലത്ത് മികച്ച ഓഫറുമായി സ്‌പൈസ് ജെറ്റ്
ബെംഗളൂരൂ: പ്രത്യേക ഉത്സവകാല ഓഫറുകളുമായി സ്‌പൈസ് ജെറ്റ്. തിരഞ്ഞെടുക്കപ്പെട്ട ആഭ്യന്തര സര്‍വ്വീസുകളില്‍ 888 രൂപയ്ക്ക് യാത്ര ചെയ്യാമെന്നതാണ് ഓഫറിന്റെ മേന്മ. ഒക്ടോബര്‍ ഏഴിന് അര്‍ദ്ധരാത്രി വരെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഉത്സവകാല ഓഫര്‍ ലഭിക്കുക.
നാല് ദിവസം നീണ്ടുനില്‍ക്കുന്ന ടിക്കറ്റ് ബുക്കിംഗ് ഇതിനകം തന്നെ ആരംഭിച്ചുകഴിഞ്ഞു. നവംബര്‍ എട്ടുമുതല്‍ 2017 ഏപ്രില്‍ 13 വരെയുള്ള യാത്രകള്‍ക്കാണ് സ്‌പൈസ് ജെറ്റിന്റെ ഓഫര്‍ ലഭിക്കുക. ബെംഗളൂരുവില്‍ നിന്ന് കൊച്ചിയിലേക്കുള്ള ഓഫറാണ് മലയാളികള്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നത്. ഇതിന് പുറമേ ദില്ലി- ഡെറാഡൂണ്‍, ചെന്നെ- ബെംഗളൂരു, എന്നീ റൂട്ടുകളിലും ഓഫര്‍ ലഭിക്കും.

നവംബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള വലിയ കാലത്തേക്ക് കുറഞ്ഞ നിരക്കില്‍ യാത്രക്ക് അവസരമൊരുക്കുന്നത് കൂടുതല്‍ ആളുകള്‍ക്ക് ഉപയോഗപ്പെടും. എന്നാല്‍ എത്ര സീറ്റുകള്‍ ഓഫറിന് കീഴിലുണ്ടെന്ന് സ്പൈസ്ജെറ്റ് വ്യക്തമാക്കിയിട്ടില്ല. ആഭ്യന്തര വിമാന സര്‍വ്വീസുകള്‍ ഉപയോഗപ്പെടുത്തുന്ന യാത്രികരുടെ എണ്ണം വര്‍ധിച്ചതോടെയാണ് ഓഫറുകളുമായി വിമാന കമ്പനികള്‍ മല്‍സരിക്കാന്‍ തുടങ്ങിയത്.












Click it and Unblock the Notifications