സ്‌പൈസ് ജെറ്റ് ടിക്കറ്റ് ഇതുവരെ ബുക്ക് ചെയ്തില്ലേ... 399 രൂപ മുതല്‍ ടിക്കറ്റ്!!
ചെന്നൈ:ഏറ്റവും പുതിയ ഓഫറുമായി സ്‌പൈസ് ജെറ്റ്. വെറും 399 രൂപയ്ക്ക് സ്‌പൈസ് ജെറ്റ് ടിക്കറ്റുകള്‍ ലഭ്യം. നിശ്ചിത ബുക്കിങ് കാലാവധിയില്‍ കുറച്ച് സീറ്റുകള്‍ക്ക് മാത്രമാണ് ഈ ഓഫര്‍ ലഭ്യമാകുക. ഗ്രേറ്റ് ഇന്‍ഡിപെന്‍ഡന്‍സ് ഡേ സെയിലിന്റെ ഭാഗമായാണ് പുതിയ ഓഫര്‍.
ആഗസ്റ്റ് 11 അര്‍ധരാത്രി മുതലാണ് ബുക്കിങ് ആരംഭിക്കുന്നത്. ആഗസ്റ്റ് 18 മുതല്‍ സെപ്റ്റംബര്‍ 30 വരെയാണ് യാത്ര ചെയ്യുന്നതിനുള്ള കാലാവധി. തിരഞ്ഞെടുക്കപ്പെട്ട പ്രത്യേക സ്ഥലങ്ങളിലേക്ക് മാത്രമാണ് ടിക്കറ്റ് ഓഫര്‍ ലഭിക്കുന്നത്.

അഹമ്മദാബാദ്-മുംബൈ, അമൃത്സര്‍-ശ്രീനഗര്‍, ബെംഗളൂരു- ചെന്നൈ, ബെംഗളൂരു-കൊച്ചി, കോയമ്പത്തൂര്‍-ഹൈദരാബാദ്, ജമ്മു-ശ്രീനഗര്‍, മുംബൈ-ഗോവ, മുംബൈ-ഹൈദരാബാദ് എന്നിവിടങ്ങളിലേക്കാണ് ഓഫര്‍ ലഭിക്കുക.
ഓഫര്‍ നിരക്കില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് www.spicejet.com സന്ദര്‍ശിക്കുക. സ്‌പൈസ് ജെറ്റ് മൊബൈല്‍ ആപിലൂടെയും ബുക്ക് ചെയ്യാവുന്നതാണ്. കണക്ഷന്‍ ഫ്‌ളൈറ്റുകള്‍ക്ക് ഓഫര്‍ ലഭിക്കില്ല, മാത്രമല്ല യാത്രാ ദൂരവും ഫ്‌ളൈറ്റ് ഷെഡ്യളും അനുസരിച്ച് നിരക്കില്‍ വ്യത്യാസം വരുന്നതായിരിക്കും.












Click it and Unblock the Notifications