സ്പൈസ്ജെറ്റില്‍ 499 രൂപയ്ക്ക് പറക്കാം
മുംബൈ: സ്‌പെസ്‌ജെറ്റ് ആഭ്യന്തര സര്‍വീസുകള്‍ക്ക് മികച്ച ഓഫര്‍. ആഭ്യന്തര സര്‍വീസുകള്‍ക്ക് 499 രൂപ മാത്രം ഈടാക്കി ആഭ്യന്തര യാത്രയ്ക്ക് സൗകര്യമൊരുക്കുകയാണ് സ്‌പൈസ്‌ജെറ്റ്. സെപ്തംബര്‍ ഒന്ന് മുതല്‍ മൂന്ന് വരെയാണ് ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള അവസരം. 2015 ജനവരി 16 മുതല്‍ ഒക്ടോബര്‍ 24 വരെ ഇത്തരത്തില്‍ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ കൊണ്ട് യാത്ര ചെയ്യാം. കുറഞ്ഞ നിരക്കില്‍ വിനോദയാത്രകളും മറ്റും ആസൂത്രണം ചെയ്യാന്‍ യാത്രകാര്‍ക്ക് സഹായകമാകും.
നികുതികള്‍ ഉള്‍പ്പെടാതെയാണ് 499 രൂപ ഈടാക്കുന്നത്. പത്രക്കുറിപ്പിലൂടെയാണ് സ്‌പൈസ്‌ജെറ്റ് പുതിയ ഓഫറിനെപ്പറ്റി അറിയിച്ചത്. 'ഏര്‍ളി ബേര്‍ഡ് 'എന്ന സ്‌പെഷ്യല്‍ ഫെയര്‍ സ്‌കീമില്‍ ഉള്‍പ്പെടുത്തിയാണ് കുറഞ്ഞ നിരക്കില്‍ ആഭ്യന്തര സര്‍വീസുകള്‍ സ്‌പെസൈ ജെറ്റ് അവതരിപ്പിയ്ക്കുന്നത്.

41 ഇന്ത്യന്‍ നഗരങ്ങളിലേയ്ക്കും എട്ട് വിദേശ നഗരങ്ങളിലേയ്ക്കുമായി പ്രതിദിനം 340 വിമാനങ്ങളാണ് സ്‌പൈസ്‌ജെറ്റിനായി സര്‍വീസ് നടത്തുന്നത്. അടുത്തിടെ എയര്‍ ഇന്ത്യ 100 രൂപയ്ക്ക് പറക്കാമെന്ന ഓഫറുമായി എത്തിയിരുന്നു.












Click it and Unblock the Notifications