സ്റ്റാര്‍ട്ടപ്പ് കമ്പനി സമാഹരിച്ചത് 89,000 ഡോളര്‍
കൊച്ചി: സ്റ്റാര്‍ട്ടപ്പ് വില്ലേജില്‍ ഇന്‍കുബേറ്റ് ചെയ്ത മൈന്‍ഡ്ഹിലിക്സ് എന്ന സ്റ്റാര്‍ട്ടപ്പ് കമ്പനി നൂതന ഗൃഹസുരക്ഷാ ഉപകരണത്തിനായി കൂട്ടധനസമാഹരണം വഴി ഇതുവരെ സമാഹരിച്ചത് 89,000 ഡോളര്‍.
വീടിനുള്ളിലുണ്ടാകുന്ന മാറ്റങ്ങള്‍ കണ്ടെത്താനും ഉപയോക്താക്കളെ യഥാസമയം അറിയിക്കാനും ഉതകുന്ന സെന്‍സര്‍ സംവിധാനത്തോടുകൂടി ഉപകരണമാണ് മൈന്‍ഡ്ഹിലിക്സ് വികസിപ്പിച്ചെടുത്ത 'റിക്കോ'. വീടിനുള്ളിലെ താപനില, ഈര്‍പ്പം, ശബ്ദം, ചലനം, പുകയുടെയോ പാചകവാതകത്തിന്റെയോ സാന്നിധ്യം തുടങ്ങിയവ ഇതിലൂടെ അറിയാന്‍ സാധിക്കും. അധികമായുള്ള സ്മാര്‍ട്ട് ഫോണ്‍ വഴിയോ ഈ ഉപകരണം വഴി നേരിട്ടോ ഉപയോക്താക്കള്‍ക്ക് മുറികള്‍ക്കുള്ളിലെ തല്‍സമയ വീഡിയോ ദൃശ്യങ്ങള്‍ കാണാനും റിമോട്ട് കണ്ട്രോള് ഉപയോഗിച്ച് വീട്ടുപകരണങ്ങള്‍ നിയന്ത്രിക്കാനും സാധിക്കും.

ഒക്ടോബര്‍ 30നകം ഒരു ലക്ഷം അമേരിക്കന്‍ ഡോളര്‍ ലക്ഷ്യമിട്ടാണ് ധനസമാഹരണം തുടങ്ങിയത്. 89 ശതമാനം ലക്ഷ്യത്തിലെത്താന്‍ കിക്സ്റ്റാര്‍ട്ടര്‍ കാംപെയ്നിലൂടെ ഇതുവരെ സാധിച്ചു. ഇനിയുള്ള രണ്ടോമൂന്നോ ദിവസത്തിനുള്ളില്‍ ലക്ഷ്യം പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇപ്പോള്‍ ഉപയോഗിച്ചുവരുന്ന ചെലവേറിയതും വലുതുമായ ഗൃഹ സുരക്ഷാ ഉപകരണങ്ങള്‍ക്ക് പകരംവയ്ക്കാവുന്ന ചെലവുകുറഞ്ഞതു ഒന്നാണ് റിക്കോ എന്ന് കമ്പനിയുടെ സിഇഒ കല്ലിടില്‍ കാളിദാസന് പറഞ്ഞു. ആളുകള്‍ക്ക് പഴയതോ ഉപേക്ഷിച്ചതോ ആയ സ്മാര്‍ട്ട്ഫോണുകള്‍ ഇതിനായി ഉപയോഗിക്കാം. http://kck.st/1pmEqzN എന്ന സൈറ്റില്‍ ലോഗിന്‍ ചെയ്ത് ഓണ്‍ലൈന്‍ വഴി റിക്കോ മുന്‍കൂര്‍ ബുക്ക് ചെയ്യാനും പ്രചരണത്തിന്റെ വിജയത്തില്‍ പങ്കാളികളാകാനും സാധിക്കും. നൂതനാശയങ്ങളുള്ള യുവസംരംഭകര്ക്ക് രാജ്യാന്തര പിന്തുണ ഉണ്ടെന്നതിനെപ്പറ്റി ആളുകളില്‍ അവബോധം സൃഷ്ടിക്കുകയാണ് സ്റ്റാര്‍ട്ടപ്പ് വില്ലേജിലൂടെ ലക്ഷ്യംവയ്ക്കുന്നതെന്ന് ചെയര്മാന് സഞ്ജയ് വിജയകുമാര്‍ പറഞ്ഞു.
ധനസമാഹരണം ലക്ഷ്യം കണ്ടാലുടന്‍ എന്‍ജിനീയറിംഗ് രൂപകല്പനയും വിലയിരുത്തലുകളും ഉല്പാദന വിതരണ വിവരങ്ങളും മൈന്‍ഡ്ഹെലിക്സ് അന്തിമമായി തീരുമാനിക്കും. 2015 നവംബര്‍ മാസത്തോടെ പണം നല്കിയവര്ക്കുള്ള ഉത്പ്പന്നങ്ങള്‍ കപ്പല്കയറ്റാനാകുമെന്നാണ് കമ്പനി കരുതുന്നത്. അമേരിക്കയിലെ സിലിക്കണ്‍ വാലിയിലെ ആല്‍ക്കെമിസ്റ്റ് അക്സിലറേറ്റര്‍ പരിപാടിയിലും മൈന്‍ഡ്ഹെലിക്സ് പങ്കാളികളാണ്.
-
സര്‍ക്കാരില്‍ നിന്നും ആനുകൂല്യങ്ങള്‍ ലഭിക്കും, ബാധ്യതകളില്‍നിന്നു മോചനം, ദൂരയാത്ര വേണ്ടിവരും, നാൾഫലം -
നാളെ മുതല്‍ പവര്‍ഫുള്‍ രാജയോഗം... വെറുതെയിരുന്നാലും പണം കുമിഞ്ഞുകൂടും! ഈ രാശിക്കാരാണോ? -
ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിൻ്റെ സമയക്രമത്തിൽ മാറ്റം വരും; ടെർമിനലും മാറും..നിർദേശവുമായി റെയിൽവെ -
മമ്മൂട്ടി പ്രതികരിച്ചപ്പോഴേക്കും വൈകിപ്പോയി, കൂടെ നിന്നത് ആസിഫും ടൊവിയും; തുറന്നടിച്ച് പാര്‍വതി -
നിയമസഭാ തിരഞ്ഞെടുപ്പ് LIVE: സംസ്ഥാനത്തുടനീളം മികച്ച പോളിംഗ്; നീണ്ട ക്യൂ, റെക്കോർഡ് മറികടക്കുമോ? -
"പൊതുവേദിയിൽ വച്ച് ജഗതി രഞ്ജിനിയെ ക്രൂരമായി അപമാനിച്ചു, ഇടവേള സമയത്ത് അവർ പൊട്ടിക്കരഞ്ഞു" -
വോട്ടെടുപ്പ് കഴിഞ്ഞാൽ ഉടൻ വൈകീട്ട് എക്സിറ്റ് പോൾ വരുമോ? തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഇങ്ങനെ -
''മഞ്ജുവിനെ ഫോൺ വിളിച്ചാൽ ദിലീപിന്റെ വീട്ടുകാർ എടുക്കും, എന്നിട്ടേ കൊടുക്കൂ, ജയിലിൽ ഇട്ടത് പോലെ ജീവിതം'' ! -
കാത്തിരിപ്പ് വിഫലം; ചിക്കമംഗളൂരിൽ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി -
'മഞ്ജു വാര്യർ 15 മിനിറ്റ് കൊണ്ടാണ് അതിന് ഓക്കെ പറഞ്ഞത്, ലാലേട്ടനോട് കഥ പറഞ്ഞപ്പോൾ ഇഷ്ടപ്പെട്ടില്ല'; ദീപു -
അഖിൽ മാരാരുടെ ഫേസ്ബുക്ക് പേജ് പൂട്ടിച്ചു; തൃക്കാക്കരയിലെ തൻ്റെ മുന്നേറ്റം ഭയന്നെന്ന് അഖിൽ -
ഇറാന് ഉഗ്രന്‍ കെണി ഒരുക്കി; ഇനി പെട്രോ യുവാന്‍ വരുന്നു, പെട്രോ റിയാലും, ഇന്ത്യയ്ക്ക് പണിയാകുമോ












Click it and Unblock the Notifications