കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്റ്റാര്‍ട്ടപ്പ് കമ്പനി സമാഹരിച്ചത് 89,000 ഡോളര്‍

Google Oneindia Malayalam News

കൊച്ചി: സ്റ്റാര്‍ട്ടപ്പ് വില്ലേജില്‍ ഇന്‍കുബേറ്റ് ചെയ്ത മൈന്‍ഡ്ഹിലിക്‌സ് എന്ന സ്റ്റാര്‍ട്ടപ്പ് കമ്പനി നൂതന ഗൃഹസുരക്ഷാ ഉപകരണത്തിനായി കൂട്ടധനസമാഹരണം വഴി ഇതുവരെ സമാഹരിച്ചത് 89,000 ഡോളര്‍.

വീടിനുള്ളിലുണ്ടാകുന്ന മാറ്റങ്ങള്‍ കണ്ടെത്താനും ഉപയോക്താക്കളെ യഥാസമയം അറിയിക്കാനും ഉതകുന്ന സെന്‍സര്‍ സംവിധാനത്തോടുകൂടി ഉപകരണമാണ് മൈന്‍ഡ്ഹിലിക്‌സ് വികസിപ്പിച്ചെടുത്ത 'റിക്കോ'. വീടിനുള്ളിലെ താപനില, ഈര്‍പ്പം, ശബ്ദം, ചലനം, പുകയുടെയോ പാചകവാതകത്തിന്റെയോ സാന്നിധ്യം തുടങ്ങിയവ ഇതിലൂടെ അറിയാന്‍ സാധിക്കും. അധികമായുള്ള സ്മാര്‍ട്ട് ഫോണ്‍ വഴിയോ ഈ ഉപകരണം വഴി നേരിട്ടോ ഉപയോക്താക്കള്‍ക്ക് മുറികള്‍ക്കുള്ളിലെ തല്‍സമയ വീഡിയോ ദൃശ്യങ്ങള്‍ കാണാനും റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് വീട്ടുപകരണങ്ങള്‍ നിയന്ത്രിക്കാനും സാധിക്കും.

rico1

ഒക്ടോബര്‍ 30നകം ഒരു ലക്ഷം അമേരിക്കന്‍ ഡോളര്‍ ലക്ഷ്യമിട്ടാണ് ധനസമാഹരണം തുടങ്ങിയത്. 89 ശതമാനം ലക്ഷ്യത്തിലെത്താന്‍ കിക്‌സ്റ്റാര്‍ട്ടര്‍ കാംപെയ്‌നിലൂടെ ഇതുവരെ സാധിച്ചു. ഇനിയുള്ള രണ്ടോമൂന്നോ ദിവസത്തിനുള്ളില്‍ ലക്ഷ്യം പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇപ്പോള്‍ ഉപയോഗിച്ചുവരുന്ന ചെലവേറിയതും വലുതുമായ ഗൃഹ സുരക്ഷാ ഉപകരണങ്ങള്‍ക്ക് പകരംവയ്ക്കാവുന്ന ചെലവുകുറഞ്ഞതു ഒന്നാണ് റിക്കോ എന്ന് കമ്പനിയുടെ സിഇഒ കല്ലിടില്‍ കാളിദാസന്‍ പറഞ്ഞു. ആളുകള്‍ക്ക് പഴയതോ ഉപേക്ഷിച്ചതോ ആയ സ്മാര്‍ട്ട്‌ഫോണുകള്‍ ഇതിനായി ഉപയോഗിക്കാം. http://kck.st/1pmEqzN എന്ന സൈറ്റില്‍ ലോഗിന്‍ ചെയ്ത് ഓണ്‍ലൈന്‍ വഴി റിക്കോ മുന്‍കൂര്‍ ബുക്ക് ചെയ്യാനും പ്രചരണത്തിന്റെ വിജയത്തില്‍ പങ്കാളികളാകാനും സാധിക്കും. നൂതനാശയങ്ങളുള്ള യുവസംരംഭകര്‍ക്ക്‌ രാജ്യാന്തര പിന്തുണ ഉണ്ടെന്നതിനെപ്പറ്റി ആളുകളില്‍ അവബോധം സൃഷ്ടിക്കുകയാണ് സ്റ്റാര്‍ട്ടപ്പ് വില്ലേജിലൂടെ ലക്ഷ്യംവയ്ക്കുന്നതെന്ന് ചെയര്‍മാന്‍ സഞ്ജയ് വിജയകുമാര്‍ പറഞ്ഞു.

ധനസമാഹരണം ലക്ഷ്യം കണ്ടാലുടന്‍ എന്‍ജിനീയറിംഗ് രൂപകല്‍പനയും വിലയിരുത്തലുകളും ഉല്‍പാദന വിതരണ വിവരങ്ങളും മൈന്‍ഡ്‌ഹെലിക്‌സ് അന്തിമമായി തീരുമാനിക്കും. 2015 നവംബര്‍ മാസത്തോടെ പണം നല്‍കിയവര്‍ക്കുള്ള ഉത്പ്പന്നങ്ങള്‍ കപ്പല്‍കയറ്റാനാകുമെന്നാണ് കമ്പനി കരുതുന്നത്. അമേരിക്കയിലെ സിലിക്കണ്‍ വാലിയിലെ ആല്‍ക്കെമിസ്റ്റ് അക്‌സിലറേറ്റര്‍ പരിപാടിയിലും മൈന്‍ഡ്‌ഹെലിക്‌സ് പങ്കാളികളാണ്.

English summary
Home security device "Rico" developed by StartupVillage firm raises 89,000 dollar through crowd funding. Mindhelix’s Rico is a sensor-equipped hardware that works by itself or with a spare smartphone to detect and alert users about changes inside a home.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X