കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റിലയന്‍സ് തകര്‍ന്നടിഞ്ഞു; ദശാബ്ദത്തിനിടെ ആദ്യം... കൊറോണയില്‍ തകര്‍ന്ന് ഓഹരിവിപണികള്‍

  • By Desk
Google Oneindia Malayalam News

മുംബൈ: കൊറോണ വൈറസിന്റെ വ്യാപനം മനുഷ്യജീവനെ മാത്രമല്ല ബാധിക്കുന്നത്. ലോകമെമ്പാടും ഓഹരി വിപണികളേയും ഇത് ബാധിച്ചുകഴിഞ്ഞിരിക്കുകയാണ്. എണ്ണവിലയില്‍ ഉണ്ടായ ഇടിവും ഓഹരിവിപണികളെ ആകെ ബാധിച്ചുകഴിഞ്ഞിരിക്കുന്നു. ആത്യന്തികമായി ഇതിനും വഴിവച്ചത് കൊറോണ വൈറസ് വ്യാപനം ആണ്.

മാര്‍ച്ച് 9, തിങ്കളാഴ്ച സെന്‍സെക്‌സ് ഇടിഞ്ഞത് 1,700 പോയിന്റ് ആണ്. നിഫ്റ്റി 464 പോയിന്റും ഇടിഞ്ഞു. ഇത് ഇന്ത്യന്‍ വിപണിയെ വലിയതോതില്‍ ബാധിക്കുമെന്ന് ഉറപ്പാണ്.

അസംസ്‌കൃത എണ്ണവിലയില്‍ ഉണ്ടായ ഇടിവാണ് റിലയന്‍സിന് വന്‍ തിരിച്ചടി നല്‍കിയത്. സൗദിയും റഷ്യയും തമ്മിലുള്ള പോരാണ് എണ്ണവിലയില്‍ കുത്തനെ ഇടിവുണ്ടാവാന്‍ കാരണം. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഒറ്റ ദിവസത്തെ വ്യാപരത്തില്‍ റിലയന്‍സ് നേരിട്ട ഏറ്റവും വലിയ തിരിച്ചടിയ്ക്കാണ് മാര്‍ച്ച്, 9 സാക്ഷ്യം വഹിച്ചത്.

വലിയ ഇടിവ്

വലിയ ഇടിവ്

വ്യാപാരം തുടങ്ങി സമയം 11.17 ആയപ്പോഴേക്കും സെന്‍സെക്‌സിലെ ഇടിവ് 1,591.77 പോയിന്റ് ആയിരുന്നു. ശതമാനക്കണക്കില്‍ പറഞ്ഞാല്‍ 4.24 ശതമാനം. നിഫ്റ്റി ഇതേ സമയം 443.20 പോയിന്റ് ഇടിഞ്ഞു- 4.03 ശതമാനം. പ്രധാന കമ്പനികളുടെ ഓഹരികള്‍ എല്ലാം വലിയ ഇടിവ് തന്നെ ആണ് നേരിട്ടത്. ഒഎന്‍ജിസി, വേദാന്ത, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, സീ എന്റര്‍ടെയ്ന്‍മെന്റ് തുടങ്ങിയവയുടെ ഓഹരികള്‍ ആണ് വലിയ നഷ്ടം നേരിട്ടത്.

റിലയന്‍സിന് ചരിത്ര നഷ്ടം

റിലയന്‍സിന് ചരിത്ര നഷ്ടം

കൂട്ടത്തില്‍ വലിയ തിരിച്ചടി നേരിട്ടത് മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ആയിരുന്നു. 10 ശതമാനം ഇടിവാണ് റിലയന്‍സ് നേരിട്ടത്. ഒരു ദശാബ്ദത്തിനിടെ ആദ്യമായാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസിന് ഒറ്റ ദിവസത്തെ വ്യാപാരത്തില്‍ ഇത്രയും വലിയ നഷ്ടം നേരിടേണ്ടി വന്നത്. പൊതുമേഖല എണ്ണ കമ്പനിയാണ് ഒഎന്‍ജിസിയ്ക്ക് 13 ശതമാനം നഷ്ടമാണ് നേരിട്ടത്.

റഷ്യ- സൗദി പോര്

റഷ്യ- സൗദി പോര്

അസംസ്‌കൃത എണ്ണ വില സംബന്ധിച്ച റഷ്യ-സൗദി അറേബ്യ പോരാണ് ഇപ്പോഴത്തെ പ്രതിസന്ധിയ്ക്ക് കാരണം. അന്താരാഷ്ട്ര എണ്ണവിലയില്‍ 30 ശതമാനത്തിന്റെ ഇടിവാണ് സംഭവിച്ചിട്ടുള്ളത്. സൗദിയും റഷ്യയും തമ്മിലുള്ള ഈ തര്‍ക്കം തുടര്‍ന്നാല്‍ അത് വലിയ രാഷ്ട്രീയ-സാമ്പത്തിക പ്രത്യാഘാതങ്ങള്‍ക്ക് വഴിവച്ചേക്കും എന്നാണ് സൂചനകള്‍.

എല്ലാത്തിനും കാരണം കൊറോണ

എല്ലാത്തിനും കാരണം കൊറോണ

കൊറോണ വൈറസിന്റെ ലോക വ്യാപകമായ വ്യാപനം ആണ് ഇപ്പോഴത്തെ പ്രശ്‌നങ്ങളുടെയെല്ലാം ആധാരശില. വൈറസ് വ്യാപനത്തെ തുടര്‍ന്ന് ആഗോള തലത്തില്‍ തന്നെ ഇന്ധന ഉപഭോഗത്തില്‍ വലിയ കുറവാണ് വന്നിരിക്കുന്നത്. ഇതോടെ എണ്ണവില പിടിച്ചുനിര്‍ത്താന്‍ ഒരുമിച്ച് നില്‍ക്കണമെന്ന ആവശ്യവുമായി ഒപെക് രാജ്യങ്ങള്‍ രംഗത്ത് വന്നു. എന്നാല്‍ ഈ അഭ്യര്‍ത്ഥന റഷ്യ നിരസിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്.

 റഷ്യയെ പഠിപ്പിക്കാന്‍

റഷ്യയെ പഠിപ്പിക്കാന്‍

റഷ്യന്‍ നിലപാടിനോട് കടുത്ത വിയോജിപ്പായിരുന്നു സൗദി പ്രകടമാക്കിയത്. ഇതേ തുടര്‍ന്ന് സൗദി എണ്ണവില കുത്തനെ കുറയ്ക്കുകയായിരുന്നു. എണ്ണവില ഇനിയും താഴ്ന്നാല്‍ അത് ആഗോള വിപണികളെ തന്നെ പിടിച്ചുലച്ചേക്കും. 1991 ഗള്‍ഫ് യുദ്ധകാലത്തിന് ശേഷം ആദ്യമായാണ് അസംസ്‌കൃത എണ്ണവില ഇത്രയധികം ഇടിഞ്ഞിരിക്കുന്നത്.

സൗദിയും റഷ്യയും ഉടക്കി; എണ്ണവില കുത്തനെ കുറച്ച് സൗദിയുടെ തിരിച്ചടി, 29 വര്‍ഷത്തെ താഴ്ചയില്‍ എണ്ണസൗദിയും റഷ്യയും ഉടക്കി; എണ്ണവില കുത്തനെ കുറച്ച് സൗദിയുടെ തിരിച്ചടി, 29 വര്‍ഷത്തെ താഴ്ചയില്‍ എണ്ണ

English summary
Stock Marckets hit by Coronavirus Widespread, Reliance Industries faces decade's 'Single Day Loss'
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X