കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈനയിലെ കോടീശ്വരന് ഒറ്റ ദിവസം കൊണ്ട് നഷ്ടമായത് എത്ര ആയിരം കോടിയെന്നോ

Google Oneindia Malayalam News

ബീജിങ്: ലോക വിപണി ആകെ ഇടിഞ്ഞുകൊണ്ടിരിയ്ക്കുകയാണ്. വന്‍ നഷ്ടം വന്നവരുടെ കൂട്ടത്തില്‍ ഇന്ത്യയും നമ്മുടെ അയല്‍ക്കാരായ ചൈനയും ഉണ്ട്.

എന്നാല്‍ ഓഹരി വിപണിയിലെ ഇടിവ് ഒറ്റ ദിവസം കൊണ്ട് ഒരു ചൈനക്കാരന് ഉണ്ടാക്കിയ നഷ്ടം എത്രയാണെന്നറിയാമോ... കേട്ടാല്‍ ഞെട്ടിപ്പോകും.

3.6 ബില്യണ്‍ ഡോളര്‍. ഏതാണ്ട് ഇരുപത്തി മുവായിരംകോടി രൂപ. ഒരു വര്‍ഷം കൊണ്ട് വിപണി ഉണ്ടാക്കിയ നേട്ടം മുഴുവന്‍ ഒറ്റ ദിവസം കൊണ്ട് ഇല്ലാതായി എന്നാണ് വിശേഷിപ്പിയ്ക്കപ്പെടുന്നത്. കറുത്ത തിങ്കള്‍ എന്നായിരിയ്ക്കും 2015 ഓഗസ്റ്റ് 24 രേഖപ്പെടുത്തപ്പെടുക.

Wang

ചൈനയിലെ ഏറ്റവും വലിയ കോടീശ്വരനാണ് വാങ് ജിയാന്‍ലിന്‍. ഡാലിയന്‍ വാന്‍ഡ എന്ന കമ്പനിയുടെ സ്ഥാപകനം ചെയര്‍മാനും ആണ് ഇദ്ദേഹം. ഒറ്റദിവസം കൊണ്ട് ഇരുപത്തിമൂവായിരം കോടി നഷ്ടപ്പെട്ടത് ഇദ്ദേഹത്തിനാണ്. ബ്ലൂംബെര്‍ഗ് ബില്യണയേഴ്‌സ് ഇന്‍ഡക്‌സ് ആണ് ഇക്കാര്യം സ്ഥിരീകരിച്ചിരിയ്ക്കുന്നത്.

2007 ന് ശേഷം ആദ്യമായിട്ടാണ് ഷാങ്ഹായ് സ്‌റ്റോക്ക് മാര്‍ക്കറ്റ് ഇത്രയും വലിയ ഒരു തകര്‍ച്ചയ്ക്ക് സാക്ഷ്യം വഹിയ്ക്കുന്നത്. ചുരുക്കിപ്പറഞ്ഞാല്‍ ആഗോള സാമ്പത്തിക മാന്ദ്യ കാലത്ത് പോലും ഇത്ര രൂക്ഷമായ പ്രതിസന്ധി ഷാങ്ഹായ് സ്റ്റോക്ക് മാര്‍ക്കറ്റിനെ ബാധിച്ചിട്ടില്ല.

ഓഹരിവിപണിയില്‍ കഴിഞ്ഞ ദിവസം ഏറ്റവും വലിയ നഷ്ടം നേരിട്ട വ്യക്തിയും വാങ് ജിയാന്‍ലിന്‍ തന്നെയാണ്. ഒരു വര്‍ഷം കൊണ്ട് വാങ് ജിയാന്‍ലിന്‍ ഉണ്ടാക്കിയ ലാഭം ആറ് ബില്യണ്‍ ഡോളര്‍ ആയിരുന്നു. അതിന്റെ പകുതിയിലേറെയാണ് ഒറ്റ ദിവസം കൊണ്ട് അദ്ദേഹത്തിന് നഷ്ടമായത്.

English summary
China's richest man lost $3.6 billion in a single day after global stock markets tanked and Chinese markets erased all their gains for the year.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X