കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റെഗിന്‍ വൈറസില്‍ നിന്നും കമ്പ്യൂട്ടറിനെ രക്ഷിക്കാന്‍ പുതിയ ആന്റി വൈറസ്

  • By Sruthi K M
Google Oneindia Malayalam News

കമ്പ്യൂട്ടറിനെ വൈറസ് ആക്രമണത്തില്‍ നിന്നും സംരക്ഷിക്കുന്നതിനായി പുതിയ സോഫ്റ്റ്‌വെയര്‍ വരുന്നു. റെഗിന്‍ വൈറസ് ഇപ്പോള്‍ കമ്പ്യൂട്ടറിന് ഭീഷണി ആയിരിക്കുകയാണ്. കമ്പ്യൂട്ടര്‍ പ്രവര്‍ത്തനത്തെ തകരാറിലാക്കുന്ന ഇതിനെ ഇല്ലാതാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് സിമാന്റെക് കമ്പനി രംഗത്തു വന്നിരിക്കുന്നത്. റെഗിന്‍ എന്ന വൈറസിനെതിരെ ആന്റി വൈറസ് കമ്പനിയായ സിമാന്റെക് പുതിയ സോഫ്റ്റ്‌വെയറാണ് തയ്യാറാക്കുന്നത്.

2008 മുതല്‍ 2011 കാലഘട്ടത്തില്‍ ആയിരുന്നു റെഗിന്‍ കമ്പ്യൂട്ടറിനെ നിരന്തരം വേട്ടയാടി കൊണ്ടിരുന്നത്. 2013ല്‍ വീണ്ടും പ്രത്യക്ഷപ്പെട്ട ഈ വൈറസ് കമ്പൂട്ടറില്‍ ഉള്ള മുഴുവന്‍ വിവരങ്ങളും മോഷ്ടിക്കുന്നതായി കണ്ടു തുടങ്ങി. ഈ സാഹചര്യത്തിലാണ് ആന്റി വൈറസ് കമ്പനി പുതിയ സോഫ്റ്റ്‌വെയര്‍ തയ്യാറാക്കാന്‍ ഒരുങ്ങിയത്.

symantec

റഷ്യയ്ക്കും സൗദി അറേബ്യയ്ക്കും ആണ് ഈ വൈറസ് ആക്രമണം കൂടുതലായി നേരിടേണ്ടി വന്നത്. മെക്‌സികൊ, ഇന്ത്യ, അഫ്ഗാനിസ്ഥാന്‍, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളിലും യുഎസ്, ചൈന എന്നിവടങ്ങളിലും ഈ വൈറസ് ആക്രമണം ഉണ്ടായിട്ടുണ്ട്. ലോകത്തെ തന്നെ കാര്‍ന്നെക്കുന്ന ഈ വൈറസില്‍ നിന്നൊരു മോചനം എന്ന നിലയിലാണ് സിമാന്റെകിന്റെ പുതിയ പരീക്ഷണം.

English summary
Symantec developed new anti virus software. Symantec found spying tool active computers around world
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X