വെളിപ്പെടുത്തിയത് 246 കോടിയുടെ കള്ളപ്പണം: നികുതി 40 ശതമാനം, ഗരീബ് കല്യാണ്‍ യോജന ഫലപ്രദം!!
ചെന്നൈ: പ്രധാന്‍ മന്ത്രി ഗരീബ് കല്യാണ്‍ യോജന വഴി കള്ളപ്പണം വെളിപ്പെടുത്തിയ വ്യക്തിയ്ക്ക് 40 ശതമാനം നികുതി വിധിച്ച് ആദായനികുതി വകുപ്പ്. തമിഴ്‌നാട്ടിലെ നാമക്കല്‍ ജില്ലയിലെ 246 കോടി രൂപയുടെ നിക്ഷേപമുള്ളയാളാണ് കള്ളപ്പണം വെൡപ്പെടുത്താന്‍ ഗരീബ് കല്യാണ്‍ യോജന ഉപയോഗപ്പെടുത്തിയത്. തുകയുടെ 45 ശതമാനമാണ് നികുതിയിനത്തില്‍ അടയ്ക്കാന്‍ ആവശ്യപ്പെട്ടിട്ടുള്ളത്. നോട്ട് നിരോധന പ്രഖ്യാപനം കഴിഞ്ഞ 15 ദിവസത്തിന് ശേഷം നടത്തിയ അസാധുനോട്ടുകള്‍ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിലെ അക്കൗണ്ടില്‍ നിക്ഷേപിച്ച പണമാണ് ഇയാള്‍ വെളിപ്പെടുത്തിയിട്ടു വരവില്‍ക്കവിഞ്ഞ പണമാണ് വെളിപ്പെടുത്തിയിട്ടുള്ളത്.
ആദ്യം കയ്യിലുള്ള പണം ഒളിപ്പിയ്ക്കാന്‍ ശ്രമിച്ച ഇയാള്‍ പിന്നീട് പാവപ്പെട്ടവരെ സഹായിക്കുന്നതിനുള്ള കേന്ദ്രപദ്ധതിയായ ഗരീബ് കല്യാണ്‍ യോജന വഴി കള്ളപ്പണം വെളിപ്പെടുത്താന്‍ തയ്യാറായത്. ചെക്ക്, ഡിഡി, പണം, ഇ പേയ്‌മെന്റ്, എന്നിവ വഴിയായിരിക്കും നികുതി സ്വീകരിക്കുക. നോട്ട് നിരോധനത്തിന് ശേഷം 200ലധികം വ്യക്തികളും കമ്പനികളും 600 കോടി രൂപയോളം തമിഴ്‌നാട്ടിലെയും പുതുച്ചേരിയിലും നിക്ഷേപിച്ചിട്ടുണ്ടെന്ന് ആദായനികുതി വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ഇവരില്‍ ഏറെപ്പേരും പദ്ധതിയില്‍ ചേര്‍ന്ന് കള്ളപ്പണം വെളിപ്പെടുത്തിയിട്ടുണ്ട്.

മാര്‍ച്ച് 31വരെയാണ് പണം വെളിപ്പെടുത്താന്‍ കേന്ദ്രം സമയം അനുവദിച്ചിട്ടുള്ളത്. മാര്‍ച്ചിനുള്ളില്‍ പണം വെളിപ്പെടുത്തത്തവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് നേരത്തെ തന്നെ കേന്ദ്രസര്‍ക്കാറും ആദായനികുതി വകുപ്പും മുന്നറിയിപ്പും നല്‍കിയിരുന്നു. എന്നാല്‍ ക്രിമിനല്‍ നടപടികള്‍ വഴി സമ്പാദിച്ചിട്ടുള്ള പണം പദ്ധതി വഴി നിക്ഷേപിക്കാനാവില്ലെന്ന് നേരത്തെ കേന്ദ്രസര്‍ക്കാര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications