കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിങ്ങളുടെ മൊബൈല്‍ നന്പര്‍ നിങ്ങള്‍ക്ക് തന്നെയുണ്ടാക്കാം

  • By Meera Balan
Google Oneindia Malayalam News

ദില്ലി: മൊബൈല്‍ കമ്പനികള്‍ നല്‍കുന്ന നമ്പര്‍ ഉപയോഗിച്ച് മടുത്ത ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. നിങ്ങളുടെ മൊബൈല്‍ നന്പര്‍ ഇനി നിങ്ങള്‍ക്ക് തന്നെയുണ്ടാക്കാം. ടാറ്റ ഡോകോമോയാണ് ഇത്തരമൊരു സേവനവുമായി രംഗത്തെത്തിയിരിയ്ക്കുന്നത്. ഉപഭോക്താവിന് തന്നെ അയാളുടെ മൊബൈല്‍ നമ്പര്‍ തയ്യാറാക്കാനുള്ള അവസരമാണ് കമ്പനി നല്‍കുന്നത്.തിങ്കളാഴ്ചയാണ് ഡോകോമോ തങ്ങളുടെ പുതിയ പദ്ധതിയുമായി രംഗത്തെത്തിയത്.

രാജ്യത്ത് ആദ്യമായിട്ടാണ് ഒരു ടെലികോം കമ്പനി തങ്ങളുടെ ഉപഭോക്താവിന് തന്നെ ഇഷ്ടമുള്ള മൊബൈല്‍ നമ്പര്‍ ക്രിയേറ്റ് ചെയ്ത് ഉപയോഗിയ്ക്കാനുള്ള സൗകര്യം നല്‍കുന്നതെന്ന് ടാറ്റ ഡോകോമോ പറയുന്നു. രാജ്യത്തുടനീളം പത്തൊന്‍പത് ടെലികോം ശൃംഖലകളുള്ള കമ്പനിയാണ് ടാറ്റ ഡോകോമോ.

Tata Docomo

'ഇറ്റ്‌സ് മൈ ലൈഫ്, ഇറ്റ്‌സ് മൈ നമ്പര്‍' എന്ന ക്യാംപയിനിന്റെ ഭാഗമായിട്ടാണ് മൊബൈല്‍ നമ്പര്‍ രൂപീകരിയ്ക്കാനുള്ള അവസരം ഉപഭോക്താവിന് നല്‍കുന്നത്. നിങ്ങള്‍ക്ക് ഇഷ്ടമുള്ള പത്ത് അക്കങ്ങള്‍ തിരഞ്ഞെടുത്ത് നിങ്ങളുടെ മൊബൈല്‍ നമ്പറായി മാറ്റാം.

ഇതിനായി ഏറ്റവും അടുത്തുള്ള ടാറ്റ ഡോകോമോ സ്‌റ്റോറില്‍ എത്തി തിരിച്ചറിയില്‍ രേഖകളും നിങ്ങളുടെ ഇഷ്ടപ്പെട്ട നമ്പര്‍ അതായത് നിങ്ങള്‍ മൊബൈല്‍ നമ്പര്‍ ആക്കാന്‍ ഉദ്ദേശിയ്ക്കുന്ന നമ്പരും കൈമാറുക. ആദ്യമായാണ് ഒരു ടെലികോം കമ്പനി ഇത്തരമൊരു പദ്ധതിയ്ക്ക് തുടക്കമിടുന്നതെന്ന് ടാറ്റാ ടെലി സര്‍വീസസ് റീട്ടെയില്‍ ആന്റ് സ്ട്രാറ്റജിക് മേധാവി സന്ദീപ് സിംഗാള്‍ പറഞ്ഞു.

English summary
Tata Docomo on Monday launched a service that allows customers to create their own 10-digit mobile number in what the telecom operator said is an industry-first initiative.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X