സിക വൈറസ് ടാറ്റയുടെ കാറിനും പണി കൊടുത്തു, അതിങ്ങനെ...
ലോകത്തെ ഭീതിയിലാഴ്ത്തിയ സിക വൈറസ് പ്രമുഖ കാര്‍ നിര്‍മാതാക്കളായ ടാറ്റയ്ക്കും പണികൊടുത്തു. സംഭവം മറ്റൊന്നുമല്ല, ടാറ്റയുടെ പുതിയ ഹാച്ച്ബാക്കിന്റെ പേരും സിക എന്ന് തന്നെയാണ്. പണം കൊടുത്ത് ആരെങ്കിലും വൈറസ് വാങ്ങുമോ. അതും സിക പോലെ ഒരു മാരക വൈറസ്. സിക എന്ന പേര് ഭീതിയുടെ പര്യായമായി ലോകം മൊത്തം വ്യാപിക്കാന്‍ തുടങ്ങിയതോടെ തങ്ങളുടെ ഹാച്ച്ബാക്കിന്റെ പേര് മാറ്റാന്‍ ഒരുങ്ങുകയാണത്രെ ടാറ്റ മോട്ടോഴ്സ്.
സാക്ഷാല്‍ ലയണല്‍ മെസിയെ കൊണ്ടുവന്നാണ് ടാറ്റ മോട്ടോഴ്സ് സികയെ അവതരിപ്പിച്ചത്. ടാറ്റയ്ക്ക് വലിയ പ്രതീക്ഷയുള്ള ഹാച്ച്ബാക്കാണ് സിപ്പി കാര്‍ എന്ന സിക. എന്നാല്‍ സിക പുറത്തിറങ്ങിയത് ഒരു വല്ലാത്ത സമയത്തായിപ്പോയി എന്ന് മാത്രം. മാരുതി ബലേനോ, ഹ്യൂണ്ടായി ഐ 20, ഫോക്സ് വാഗന് പോളോ എന്നിവയോട് മാത്രമല്ല സിക വൈറസിനോടും പൊരുതിയാലേ മാര്‍ക്കറ്റില്‍ പിടിച്ചുനില്ക്കാന് പറ്റൂ എന്ന നിലയിലായി ഇതോടെ ടാറ്റ.

സമീപകാലത്തായി ലോകത്തെ ഞെട്ടിച്ച ഏറ്റവും വലിയ വൈറസാണ് നവജാത ശിശുക്കളില്‍ മസ്തിഷ്ക വൈകല്യങ്ങള്‍ ഉണ്ടാക്കുന്ന സിക വൈറസ്. സിക വൈറസ് പടര്‍ന്നുപിടിക്കുന്ന സാഹചര്യം കണക്കിലെടുത്ത് ലോകാരോഗ്യ സംഘടന അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ലാറ്റിനമേരിക്കന്‍ രാജ്യമായ ബ്രസീലിന് പിന്നാലെ അമേരിക്കയിലും യൂറോപ്പിലും സിക വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications