കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിക വൈറസ് ടാറ്റയുടെ കാറിനും പണി കൊടുത്തു, അതിങ്ങനെ...

  • By Muralidharan
Google Oneindia Malayalam News

ലോകത്തെ ഭീതിയിലാഴ്ത്തിയ സിക വൈറസ് പ്രമുഖ കാര്‍ നിര്‍മാതാക്കളായ ടാറ്റയ്ക്കും പണികൊടുത്തു. സംഭവം മറ്റൊന്നുമല്ല, ടാറ്റയുടെ പുതിയ ഹാച്ച്ബാക്കിന്റെ പേരും സിക എന്ന് തന്നെയാണ്. പണം കൊടുത്ത് ആരെങ്കിലും വൈറസ് വാങ്ങുമോ. അതും സിക പോലെ ഒരു മാരക വൈറസ്. സിക എന്ന പേര് ഭീതിയുടെ പര്യായമായി ലോകം മൊത്തം വ്യാപിക്കാന്‍ തുടങ്ങിയതോടെ തങ്ങളുടെ ഹാച്ച്ബാക്കിന്റെ പേര് മാറ്റാന്‍ ഒരുങ്ങുകയാണത്രെ ടാറ്റ മോട്ടോഴ്‌സ്.

സാക്ഷാല്‍ ലയണല്‍ മെസിയെ കൊണ്ടുവന്നാണ് ടാറ്റ മോട്ടോഴ്‌സ് സികയെ അവതരിപ്പിച്ചത്. ടാറ്റയ്ക്ക് വലിയ പ്രതീക്ഷയുള്ള ഹാച്ച്ബാക്കാണ് സിപ്പി കാര്‍ എന്ന സിക. എന്നാല്‍ സിക പുറത്തിറങ്ങിയത് ഒരു വല്ലാത്ത സമയത്തായിപ്പോയി എന്ന് മാത്രം. മാരുതി ബലേനോ, ഹ്യൂണ്ടായി ഐ 20, ഫോക്‌സ് വാഗന്‍ പോളോ എന്നിവയോട് മാത്രമല്ല സിക വൈറസിനോടും പൊരുതിയാലേ മാര്‍ക്കറ്റില്‍ പിടിച്ചുനില്‍ക്കാന്‍ പറ്റൂ എന്ന നിലയിലായി ഇതോടെ ടാറ്റ.

tata-zica

സമീപകാലത്തായി ലോകത്തെ ഞെട്ടിച്ച ഏറ്റവും വലിയ വൈറസാണ് നവജാത ശിശുക്കളില്‍ മസ്തിഷ്‌ക വൈകല്യങ്ങള്‍ ഉണ്ടാക്കുന്ന സിക വൈറസ്. സിക വൈറസ് പടര്‍ന്നുപിടിക്കുന്ന സാഹചര്യം കണക്കിലെടുത്ത് ലോകാരോഗ്യ സംഘടന അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ലാറ്റിനമേരിക്കന്‍ രാജ്യമായ ബ്രസീലിന് പിന്നാലെ അമേരിക്കയിലും യൂറോപ്പിലും സിക വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്.

English summary
Tata Motors may rename new hatchback Zica as Zika virus spreads
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X