ടാറ്റ മോട്ടേഴ്സ് എംഡി അപകടത്തില്‍ മരിച്ചു
ബാങ്കോക്ക്: ടാറ്റ മോട്ടേഴ്സ് എംഡി കാള്‍ സ്ലൈം അപകടത്തില്‍ മരിച്ചു. ബാങ്കോക്കിലെ പഞ്ച നക്ഷത്ര ഹോട്ടിലിന്റെ മുകളില്‍ നിന്ന് താഴെ വീണാണ് മരണം. ജനുവരി 26 നാണ് സംഭവം. ഹോട്ടലിന്റെ 22 -ാം നിലയില്‍ നിന്നാണ് കാള്‍ സ്ലാം താഴെ വീണത്.
ടാറ്റ മോട്ടേഴ്സിനെ നവീകരിക്കുന്ന ജോലികള്‍ കാള്‍ സ്ലൈമിന്റെ നേതൃത്വത്തില്‍ നടന്നുകൊണ്ടിരിക്കുകയായിരുന്നു. അതിനിടെയാണ് അപകട മരണം. തായ്ലന്റില് കമ്പനിയുടെ ബോര്‍ഡ് മീറ്റിങ്ങിനായി എത്തിയതായിരുന്നു കാള്‍ സ്ലൈം.

ജനുവരി 27 ന് തിങ്കളാഴ്ചയാണ് പോസ്റ്റ് മോര്‍ട്ടം. അപകടം സംബന്ധിച്ച വിരങ്ങള്‍ ഇപ്പോഴും അപൂര്‍ണമാണ്. ബാങ്കോക്കിലെ ഷാംഗ്രി ലാ ഹോട്ടലില്‍ വച്ചാണ് അപകടം നടന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
51 കാരനായ സ്ലൈം ബ്രിട്ടീഷ് പൗരനാണ്. ടാറ്റ മോട്ടേഴ്സില്‍ ചേരുന്നതിന് മുമ്പ് ജനറല്‍ മോട്ടേഴ്സിന്റെ ഇന്ത്യയിലെ തലവനായിരുന്നു ഇദ്ദേഹം. ടാറ്റ മോട്ടേഴേ്സിന്റെ ആദ്യത്തെ വിദേശ മാനേജിങ് ഡയറക്ടര്‍ ആയിരുന്നു സ്ലൈം.
കാള്‍ സ്ലൈമിന്റെ മരണത്തില്‍ ടാറ്റ മോട്ടേഴ്സ് ചെയര്മാന് സൈറസ് പി മിസ്ത്രി ദു:ഖം രേഖപ്പെടുത്തി.
നാനോ കാറിന് വിപണി പിടിക്കാന്‍ കഴിയാതെ പോവുകയും മറ്റ് ടാറ്റ കാറുകളുടെ വില്പന കുറയുകയും ചെയ്ത സാഹചര്യത്തിലാണ് കാള്‍ സ്ലൈമിന്റെ കമ്പനിയുടെ തലപ്പത്ത് നിയമിക്കുന്നത്. കമ്പനി ലാഭത്തിലാക്കാനുള്ള നടപടികള്‍ ഇദ്ദേഹത്തിന്റെ കീഴില്‍ നടന്നു വരികയായിരുന്നു. കമ്പനിയില്‍ വളണ്ടറി റിട്ടയര്‍മെന്റ് പദ്ധതി കഴിഞ്ഞ ആഴ്ച ഇദ്ദേഹം പ്രഖ്യാപിച്ചിരുന്നു.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications