കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടാറ്റ മോട്ടേഴ്‌സ് എംഡി അപകടത്തില്‍ മരിച്ചു

  • By Soorya Chandran
Google Oneindia Malayalam News

ബാങ്കോക്ക്: ടാറ്റ മോട്ടേഴ്സ് എംഡി കാള്‍ സ്ലൈം അപകടത്തില്‍ മരിച്ചു. ബാങ്കോക്കിലെ പഞ്ച നക്ഷത്ര ഹോട്ടിലിന്റെ മുകളില്‍ നിന്ന് താഴെ വീണാണ് മരണം. ജനുവരി 26 നാണ് സംഭവം. ഹോട്ടലിന്‍റെ 22 -ാം നിലയില്‍ നിന്നാണ് കാള്‍ സ്ലാം താഴെ വീണത്.

ടാറ്റ മോട്ടേഴ്‌സിനെ നവീകരിക്കുന്ന ജോലികള്‍ കാള്‍ സ്ലൈമിന്റെ നേതൃത്വത്തില്‍ നടന്നുകൊണ്ടിരിക്കുകയായിരുന്നു. അതിനിടെയാണ് അപകട മരണം. തായ്‌ലന്റില്‍ കമ്പനിയുടെ ബോര്‍ഡ് മീറ്റിങ്ങിനായി എത്തിയതായിരുന്നു കാള്‍ സ്ലൈം.

Karl Slym

ജനുവരി 27 ന് തിങ്കളാഴ്ചയാണ് പോസ്റ്റ് മോര്‍ട്ടം. അപകടം സംബന്ധിച്ച വിരങ്ങള്‍ ഇപ്പോഴും അപൂര്‍ണമാണ്. ബാങ്കോക്കിലെ ഷാംഗ്രി ലാ ഹോട്ടലില്‍ വച്ചാണ് അപകടം നടന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

51 കാരനായ സ്ലൈം ബ്രിട്ടീഷ് പൗരനാണ്. ടാറ്റ മോട്ടേഴ്‌സില്‍ ചേരുന്നതിന് മുമ്പ് ജനറല്‍ മോട്ടേഴ്‌സിന്റെ ഇന്ത്യയിലെ തലവനായിരുന്നു ഇദ്ദേഹം. ടാറ്റ മോട്ടേഴേ്‌സിന്റെ ആദ്യത്തെ വിദേശ മാനേജിങ് ഡയറക്ടര്‍ ആയിരുന്നു സ്ലൈം.

കാള്‍ സ്ലൈമിന്റെ മരണത്തില്‍ ടാറ്റ മോട്ടേഴ്‌സ് ചെയര്‍മാന്‍ സൈറസ് പി മിസ്ത്രി ദു:ഖം രേഖപ്പെടുത്തി.

നാനോ കാറിന് വിപണി പിടിക്കാന്‍ കഴിയാതെ പോവുകയും മറ്റ് ടാറ്റ കാറുകളുടെ വില്‍പന കുറയുകയും ചെയ്ത സാഹചര്യത്തിലാണ് കാള്‍ സ്ലൈമിന്റെ കമ്പനിയുടെ തലപ്പത്ത് നിയമിക്കുന്നത്. കമ്പനി ലാഭത്തിലാക്കാനുള്ള നടപടികള്‍ ഇദ്ദേഹത്തിന്റെ കീഴില്‍ നടന്നു വരികയായിരുന്നു. കമ്പനിയില്‍ വളണ്ടറി റിട്ടയര്‍മെന്റ് പദ്ധതി കഴിഞ്ഞ ആഴ്ച ഇദ്ദേഹം പ്രഖ്യാപിച്ചിരുന്നു.

English summary
Tata Motors managing director Karl Slym falls off Bangkok hotel, dies.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X