കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടാറ്റ സിക്ക ഹാഷ്ടാഗ് തരംഗമാകുന്നു

  • By Sruthi K M
Google Oneindia Malayalam News

വ്യത്യസ്ത രീതിയിലാണ് ടാറ്റാ മോട്ടോഴ്‌സ് ഓരോ വാഹനവും വിപണിയിലെത്തിക്കുന്നത്. ഇത്തവണയും ആ പുതുമ കുറഞ്ഞിട്ടില്ല. വാഹന പ്രേമികളെ കൈയ്യിലെടുക്കാന്‍ തന്നെയാണ് ടാറ്റാ മോട്ടോഴ്‌സിന്റെ പുറപ്പാട്. നാല് നഗരങ്ങളില്‍ ടാറ്റാ മോട്ടോഴ്സിന്റെ പുതിയ മോഡലായ ടാറ്റ സിക്ക തരംഗമാകുകയാണ്. ടാറ്റാ മോട്ടോഴ്‌സ് ആരാധകര്‍ പുതിയ കാമ്പെയ്നുമായിട്ടാണ് രംഗത്തെത്തിയിരിക്കുന്നത്.

ടാറ്റ സിക്കയുടെ ഹാഷ്ടാഗ് താരംഗമാക്കാന്‍ നാലു നഗരങ്ങളിലെ ടാറ്റാ ആരാധകര്‍ ഒന്നിക്കുന്നു. ഓണ്‍ലൈന്‍ വഴി ഹാഷ്ടാഗ് പ്രചരിപ്പിച്ച് വിപണി പിടിക്കുകയാണ് ചെയ്യുന്നത്. മുംബൈ, ദില്ലി, ബെംഗളൂരു, കൊല്‍ക്കത്ത എന്നീ നഗരങ്ങളിലാണ് കാമ്പെയ്ന്‍ നടത്തുന്നത്. #fantastico hunt എന്ന ഹാഷ്ടാഗാണ് ഇതിനായി ഇവര്‍ ഉപയോഗിച്ചിരിക്കുന്നത്.

tata-zica-front-profile

ഒരു മത്സരമാണ് ടാറ്റാ മോട്ടോഴ്‌സ് ആരാധകര്‍ ഇതിനായി നടത്തുന്നത്. നഗരങ്ങളിലെ വിവിധ ഭാഗങ്ങളില്‍ ടാറ്റാ സിക്കയുടെ പേരെഴുതി മറച്ചുവെക്കും. നാല് അക്ഷരങ്ങള്‍ ഒരോ നഗരങ്ങളിലുമാണ് മറച്ചുവെക്കുക. ടാറ്റാ മോട്ടോഴ്‌സ് ആരാധകര്‍ ട്വിറ്ററിലൂടെയും മറ്റ് സോഷ്യല്‍ മീഡിയയിലൂടെയും മത്സരാര്‍ത്ഥികള്‍ക്ക് ക്ലൂ നല്‍കി കത്ത് കണ്ടുപിടിക്കാന്‍ പറയും. നഗരത്തിലെ ആദ്യ കത്ത് എത്തിക്കുന്നവരായിരിക്കും മത്സരത്തിലെ വിജയി.

വ്യത്യസ്തമായ മത്സരത്തിലൂടെ ആരാധകരെ കൈയ്യിലെടുക്കാനാണ് ടാറ്റാ മോട്ടോഴ്‌സിന്റെ ലക്ഷ്യം. ടാറ്റാ മോട്ടോഴ്‌സിന്റെ പുതിയ മോഡലായ സിക്ക ജനുവരിയോടെ വിപണിയിലെത്തുമെന്നാണ് പറയുന്നത്. സെസ്റ്റും ബോള്‍ട്ടും പോലെതന്നെ സ്‌പോര്‍ട്ടി രൂപമുള്ള കാറാണ് സിക്കയും. ടാറ്റ സിക്കയുടെ ബ്രാന്‍ഡ് അംബസിഡറാകുന്നത് ലോകപ്രശസ്ത ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സിയാണ്.

tata-fantastico-hunt

വലിയ ഹെഡ്‌ലൈറ്റും ഫോഗ് ലാമ്പുമാണ് കാറിന്റെ മുന്‍ ഭാഗത്തെ ഭംഗി കൂട്ടുന്നത്. പത്ത് സ്‌പോക്ക് സില്‍വര്‍ അലോയ് വീലുകളും ഇതിനുണ്ട്. ടാറ്റ സിക്ക സ്വന്തമാക്കണമെങ്കില്‍ നാല് ലക്ഷത്തോളം വേണ്ടിവരുമെന്നാണ് പറയുന്നത്. മാരുതി സുസുക്കി സെലേറിയോ, ഹ്യുണ്ടായ് ഐ 10, ഷെവര്‍ലെ ബീറ്റ് എന്നിവയുടെ വിപണിയിലേക്കാണ് സിക്ക വരുന്നത്.

English summary
Fans across 4 cities reveal the name of the next big thing by Tata Motors in a massive online and on-ground clue hunt
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X