ടാറ്റ-സിങ്കപ്പൂര്‍ എയര്‍ലൈന്‍സ് മെയ് മാസത്തില്‍
ദില്ലി: ടാറ്റാ ഗ്രൂപ്പ് സിങ്കപ്പൂര്‍ എയര്‍ലൈനുമായി ചേര്‍ന്ന് സംയുക്തമായി ആരംഭിയ്ക്കുന്ന എയര്‍ലൈന്‍ സര്‍വ്വീസുകള്‍ക്ക് 2014 മെയ് മാസത്തോടെ തുടക്കമാകും. ടാറ്റാ-സിങ്കപ്പൂര്‍ എയര്‍ലൈന്‍സ് ചെയര്മാന് പ്രസാദ് മേനോനാണ് ഇക്കാര്യം പറഞ്ഞത്. സിവില്‍ വ്യോമയാന മന്ത്രി അജിത് സിംഗുമായി നടത്തിയ ചര്‍ച്ച വിജയിച്ച സാഹചര്യത്തിലാണ് പുതിയ വിമാന സര്‍വ്വീസ് ആരംഭിയ്ക്കുന്നത്.
ടാറ്റാ ഗ്രൂപ്പിന്റെ മുന്‍ ചെയര്മാന് രത്തന്‍ ടാറ്റയും സിങ്കപ്പൂര്‍ എയര്‍ലൈന്‍സ് മേധാവി ഗോഹ് ചൂന്‍ പോങും ഒക്ടോബര്‍ 25 ന് അജിത് സിംഗുമായി ചര്‍ച്ച നടത്തിയിരുന്നു. നാല്‍പ്പത്തഞ്ച് മിനുട്ടോളം നീണ്ട് നിന്ന ചര്‍ച്ചയ്ക്കൊടുവിലാണ് തീരുമാനം ഉണ്ടായത്.

എയര്‍ലൈന്‍ സര്‍വ്വീസ് ആരംഭിയ്ക്കുന്നതിന് കമ്പനി ഹാജരാക്കിയ രേഖകളില്‍ തൃപ്തനാണെന്നും അതിനാലാണ് പദ്ധതിയ്ക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കിയതെന്നും അജിത് സിംഗ് പറഞ്ഞു. കഴിഞ്ഞമാസം ഇരു കമ്പനികളും 100മില്ല്യണ്‍ ഡോളറിന്രെ കരാറില്‍ ഒപ്പുവച്ചിരുന്നു. അതിന് ശേഷമാണ് ഫോറിന് ഇന്‍വെസ്റ്റ്മെന്റ് പ്രൊമോഷന് ബോര്‍ഡ് (എഫ്ഐപിബി)യുടെ അനുമതി തേടിയത്. വ്യാഴാഴ്ച എഫ്ഐപിബി പദ്ധതിയ്ക്ക് അംഗീകാരം നല്കി. മലേഷ്യന്‍ കമ്പനിയുമായി ചേര്‍ന്ന് മറ്റൊരു വിമാന സര്‍വ്വീസിന് കൂടി ടാറ്റാ സണ്‍സ് കരാര്‍ ഒപ്പിട്ടിരുന്നു.
ഇത് മൂന്നാം തവണയാണ് സിങ്കപ്പൂര്‍ എയര്‍ലൈന്‍സ് അതോറിറ്റിയുമായി ചേര്‍ന്ന് വിമാന സര്‍വ്വീസ് ആരംഭിയ്ക്കുന്നതിന ്ടാറ്റ ശ്രമിയ്ക്കുന്നത്. എയര്‍ ഇന്ത്യയുടെ സ്വകാര്യ വത്ക്കരണത്തെ ടാറ്റ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി.
-
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍












Click it and Unblock the Notifications